Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

എലോൺ മസ്‌ക് സ്ഥാനമൊഴിഞ്ഞു, റോബിൻ ഡിനോം ടെസ്ലയുടെ പുതിയ ചെയർമാൻ

, 2:58 pm

എലോൺ മസ്‌ക് സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ റോബിൻ ഡിനോമിനെ പുതിയ ചെയർമാനായി ടെസ്ല ഇൻകോർപറേറ്റഡ് നിയമിച്ചു. ഇലക്ട്രിക്ക് കാറുകളുടെ നിർമ്മാണം ഉൾപ്പെടെ നൂതനമായ പല ഉത്പന്നങ്ങളും അവതരിപ്പിക്കുന്ന ടെസ്ലയുടെ ചെയർമാൻ സ്ഥാനം മസ്‌ക് ഒഴിയണമെന്ന് ഓഹരി മാർക്കറ്റ് റെഗുലേറ്റർ നിർദേശിച്ചിരുന്നു. ഓഹരികളുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ തുടർന്ന് മൂന്ന് വർഷത്തേക്ക് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നായിരുന്നു നിർദേശം. 14 വർഷമായി ചെയർമാൻ സ്ഥാനത്ത് അദ്ദേഹമാണ് ഉണ്ടായിരുന്നത്.

2014 മുതൽ റോബിൻ കമ്പനിയുടെ ബോർഡിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഓസ്ട്രേലിയൻ കമ്പനിയായ ടെൽസ്ട്രയുടെ സി എഫ് ഒ ആയും പ്രവർത്തിച്ചു വരികയാണ് അവർ. മസ്‌ക് ബോർഡ് അംഗമായി തുടരുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയിൽ രണ്ടു സ്വതന്ത്ര ഡയറക്ടർമാരെ കൂടി ഡിസംബറോടെ നിയമിക്കുമെന്ന് കമ്പനി അറിയിച്ചു.

Advertisement