ആഭ്യന്തര ഓഹരി വിപണിയിൽ കനത്ത ഇടിവ്. 10 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന ഇടിവിൽ ബെഞ്ച്മാർക്ക് സൂചികകൾ 6 ശതമാനത്തിലധികം ഇടിഞ്ഞു. ആഗോള വിപണിയിൽ ഓഹരികൾ വിറ്റഴിച്ചതിനെ തുടർന്നാണിത്. കൊറോണ വൈറസ് പകർച്ചവ്യാധി മാന്ദ്യമുണ്ടാക്കിയേക്കാം എന്ന് ലോകമെമ്പാടുമുള്ള നിക്ഷേപകർ പരിഭ്രാന്തരായതിനെ തുടർന്നാണിതെന്ന് വിശകലന വിദഗ്ധർ പറയുന്നു.
Read more
എസ് ആന്റ് പി ബി എസ് ഇ സെൻസെക്സ് സൂചിക 2,366.26 പോയിൻറ് ഇടിഞ്ഞ് 35,210.36 ലെത്തി. എൻഎസ്‌ഇ നിഫ്റ്റി ബെഞ്ച്മാർക്ക് 10,327.05 എന്ന നിലയിലേക്ക് താഴ്ന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 662.4 പോയിൻറ് കുറഞ്ഞു. ഫിനാൻഷ്യൽ, മെറ്റൽ, എനർജി സ്റ്റോക്കുകളുടെ നേതൃത്വത്തിലുള്ള മേഖലകളിലെ ഓഹരി വിറ്റഴിക്കൽ വിപണിക്ക് തിരിച്ചടിയായി, റിലയൻസ് ഇൻഡസ്ട്രീസ് 10 വർഷത്തിനിടയിലെ ഏറ്റവും മോശം ഏകദിന തകർച്ചയിൽ 11 ശതമാനം ഇടിവ് രേഖപ്പെടുത്തി.