കൊറോണ ഭീതി: ഓഹരി വിപണിയില്‍ വന്‍ ഇടിവ്

ഫെബ്രുവരിയിലെ അവസാന ദിവസത്തെ വ്യാപാരം തുടങ്ങിയതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 1143 പോയിന്റ് താഴ്ന്ന് 38602-ലെത്തി. നിഫ്റ്റിയാകട്ടെ 346 പോയിന്റ് നഷ്ടത്തില്‍ 11286-ലുമാണ് വ്യാപാരം നടക്കുന്നത്. ചൈനയ്ക്കുപുറമെ കൊറോണ പടരുന്നത്   ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയില്‍ പ്രതിഫലിച്ചത്.

യു.എസ് സൂചികകള്‍ കനത്ത നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ഏഷ്യന്‍ സൂചികകളിലും വ്യാപാരം ആരംഭിച്ചത് വന്‍ വിഴ്ചയോടെയാണ്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 1,190.95-ലേയ്ക്ക് കൂപ്പുകുത്തി. ജപ്പാന്റെ നിക്കിയിലെ നഷ്ടം 2.5 ശതമാനമാണ്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഐഒസി, ബജാജ് ഫിനാന്‍സ്, എസ്ബിഐ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ