വിപണിയെ ബാധിച്ച് വൈറസ് ഭീതി; സെൻസെക്സ് 2,400 പോയിൻറുകൾ‌ ഇടിഞ്ഞു, 9,300 പോയിൻറ് താഴെ നിഫ്റ്റി

കൊറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്ക തിങ്കളാഴ്ച ആഭ്യന്തര ഓഹരി വിപണിയിൽ ആഗോളതലത്തിൽ ഓഹരി വിറ്റഴിക്കലിന് ഇടയാക്കുകയും വിപണിക്ക് തിരിച്ചടിയാവുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയെ ആഘാതത്തിൽ നിന്ന് പ്രതിരോധിക്കാൻ യു.എസ് സെൻ‌ട്രൽ ബാങ്ക് നിരക്ക് കുറച്ചിട്ടും കാര്യമായ ഫലം ഉണ്ടായില്ല.

എസ് ആന്റ് പി ബി എസ് ഇ സെൻസെക്സ് സൂചിക 2,440.24 പോയിൻറ് ഇടിഞ്ഞ് 31,663.24 ലെത്തി. വിശാലമായ എൻ‌എസ്‌ഇ നിഫ്റ്റി 50 ബെഞ്ച്മാർക്ക് 9,308.90 എന്ന നിലയിലേക്ക് താഴ്ന്നു. കഴിഞ്ഞ ക്ലോസിൽ നിന്ന് 646.3 പോയിൻറ് താഴെയാണിത്. മേഖലകളിൽ ഉടനീളമുള്ള വിറ്റഴിക്കൽ വിപണിയെ ബാധിച്ചു, ഫിനാൻഷ്യൽ, മെറ്റൽ ഓഹരികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്.