101 ഊഞ്ഞാലുകളുമായി റെക്കോഡിട്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക്

കേരളത്തനിമയുള്ള ആഘോഷങ്ങളുടെ ഓര്‍മ്മകളെ ഉണര്‍ത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിച്ച ‘ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം’ മെഗാ സംഗമം പരിപാടിക്ക് വേള്‍ഡ് റെക്കോര്‍ഡ്. ഒരേ വേദിയില്‍ 101 ഊഞ്ഞാലുകളൊരുക്കി കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച പരിപാടിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ റെക്കോര്‍ഡിന് അര്‍ഹരാക്കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ കെ. തോമസ് ജോസഫ് എന്നിവര്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് ടീമില്‍ നിന്ന് സര്‍ട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി.

പരമ്പരാഗത ആഘോഷ കലാരൂപങ്ങളെ തനിമയോടെ അവതരിപ്പിച്ച് അവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ഒരുമ ആഘോഷിക്കുന്നതിനുമാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ഈ പ്രത്യേക സംഗമം സംഘടിപ്പിച്ചത്.

വ്യത്യസ്തതകള്‍ കൊണ്ട് ഏറെ സവിശേഷമായ നിമിഷങ്ങളാണ് ഇതെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു. പൊതുജനങ്ങളെ ബാല്യകാലത്തിന്റെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഏറ്റെടുത്ത ഈ പ്രയത്നങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ ഐക്യവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുക, ഈ ഉത്സവകാലം ഒത്തൊരുമയോടെ ആഘോഷിക്കുക എന്നതുമാണ് മെഗാ സംഗമം പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. ഊഞ്ഞാലെന്നത് ഉല്ലാസത്തിന്റെയും ആസ്വാദനത്തിന്റെയും പ്രതീകമാണ്. ഈ മെഗാ സംഗമത്തിലൂടെ എല്ലാവരെയും ബാല്യകാലസ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി എന്നത് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി പരമ്പരാഗത രീതിയില്‍ മരവും കയറും ഉപയോഗിച്ചു നിര്‍മ്മിച്ച ഊഞ്ഞാലുകളില്‍ നിരവധി സന്ദര്‍ശകരാണ് ഉഞ്ഞാലാടിയത്. സിയാല്‍ സിഎഫ്ഒ ഷാജി ഡാനിയേല്‍, ചലച്ചിത്രതാരം ഷീലു എബ്രഹാം, ടെലിവിഷന്‍ താരം സബീറ്റ ജോര്‍ജ്ജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എച്ച് ആര്‍ മേധാവിയും അഡ്മിനുമായ ടി. ആന്റോ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതുജനങ്ങള്‍ക്കായി സൗജന്യമായി സംഘടിപ്പിച്ച പരിപാടിയില്‍ ചെണ്ടമേളം, സംഗീത മേള, വിര്‍ച്ച്വല്‍ റിയാലിറ്റി സോണ്‍ തുടങ്ങിയവും ഒരുക്കിയിരുന്നു.

Latest Stories

യുഎസ് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

അയാളുടെ നോട്ടം ശരിയല്ലായിരുന്നു, എന്നെക്കാൾ ഏറെ ശ്രദ്ധിച്ചത് ആ കാര്യത്തിനെ ആയിരുന്നു; ഇതിഹാസത്തിനെതിരെ ഗുരുതര ആരോപണവുമായി ഉമർ അക്മൽ

'കർണാടകയിൽ ഹണി ട്രാപ്പില്‍ പെട്ടിരിക്കുന്നത് കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉന്നതതല അന്വേഷണം വേണം'; സഹകരണ വകുപ്പ് മന്ത്രി കെ എൻ രാജണ്ണ

താടി വടിച്ചില്ല, ഷർട്ടിന്റെ ബട്ടൻ ഇട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം, ദൃശ്യങ്ങൾ പുറത്ത്

'കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ഞാന്‍ ആരോടും പറഞ്ഞില്ല'; പൊട്ടിത്തെറിച്ച് വീണ ജോര്‍ജ്; കത്ത് ലഭിച്ചത് രാത്രിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപിടുത്തം; തീ അണയ്ക്കാനെത്തിയ ഫയർഫോഴ്‌സ്‌ കണ്ടത് മുറി നിറയെ കെട്ടുകണക്കിന് പണം

IPL 2025: ചെന്നൈ അവസാന നാലിൽ ഉണ്ടാകില്ല, സെമിയിൽ എത്തുക ഈ നാല് ടീമുകൾ; പ്രവചനവുമായി എബി ഡിവില്ലിയേഴ്‌സ്

ആയുര്‍വേദം, ഹെറിറ്റേജ്, പില്‍ഗ്രിം, സ്പിരിച്വല്‍ ടൂറിസത്തിന് കേരളത്തിന് കൂടുതല്‍ സാധ്യതകളുണ്ടെന്നും കേന്ദ്രമന്ത്രി; പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി റിയാസ്

IPL 2025: എടാ പിള്ളേരെ, ഇത് നിനക്കൊക്കെയുള്ള മുന്നറിയിപ്പാണ്, അവനെ പുറത്താക്കി പണി കൊടുത്തത് കണ്ടില്ലേ: മൈക്കിൾ ക്ലാർക്ക്

നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം കടുപ്പിച്ച് ആശമാർ