കഴിഞ്ഞ മാസം ടാറ്റാ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ട്രിയെ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) വീണ്ടും നിയമിച്ചതിനെ ചോദ്യം ചെയ്ത് ടാറ്റ സൺസ് സുപ്രീം കോടതിയെ സമീപിച്ചു.
ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ട്രിയെ ഡിസംബർ 18- ന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (എൻസിഎൽടി) പുനഃസ്ഥാപിച്ചു. ബോർഡ് മീറ്റിംഗിൽ നാടകീയമായി സൈറസ് മിസ്ട്രി പുറത്താക്കപ്പെട്ട് മൂന്ന് വർഷത്തിന് ശേഷമായിരുന്നു ഇത്. രത്തൻ ടാറ്റയായിരുന്നു ഇടക്കാല ചെയർമാൻ.