Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

ടി.സി.എസിന് ലാഭം 8000 കോടി രൂപക്ക് മുകളിൽ, കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം

, 5:04 pm

ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കമ്പനിയായ ടി സി എസ് 2018 ഒക്ടോബർ – ഡിസംബർ കാലയളവിൽ 8105 കോടി രൂപ ലാഭം നേടി. കമ്പനിയുടെ ചരിത്രത്തിൽ നേടുന്ന ഏറ്റവും വലിയ ത്രൈമാസ ലാഭമാണ് ഇത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ലാഭത്തിൽ 24 .1 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞു. ഒക്ടോബർ – ഡിസംബർ ത്രൈമാസത്തിൽ മൊത്തം 37,338 കോടി രൂപ വരുമാനവും നേടി.


അറ്റാദായം 8000 കോടി രൂപ മറികടക്കുന്നതും ഇതാദ്യമായാണ്.

Advertisement