'ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍', നെസ്റ്റ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ പുറത്തിറങ്ങി; പ്രകാശനം ചെയ്തത് സാം പിട്രോഡ

പ്രശസ്തമായ നെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ പുറത്തിറങ്ങി. ‘ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍’ എന്ന പേരില്‍ ലോകത്തിലെ മികച്ച സംരഭകരില്‍ ഒരാള്‍ വെട്ടിത്തെളിച്ച പാതകളിലേക്ക് വെളിച്ചം വീശുന്ന ആത്മകഥ സാം പിട്രോഡയയാണ് പ്രകാശനം ചെയ്തത്. ലോകത്തിലെ മികച്ച ഇരുപത്തിയഞ്ചിലധികം കമ്പനികളിലൂടെ പ്രശസ്തമായ നെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ മാത്രമല്ല ഇരുപതിലധികം ഐ.പി കളുടെ രചയിതാവു കൂടിയാണ് ഡോ. ജവാദ് ഹസ്സന്‍. കേരളത്തിലെ സാധാരണ ചുറ്റുപാടുകളില്‍ നിന്ന് യു എസിലെത്തി മികച്ച വിജയങ്ങള്‍ കൊയ്ത ഡോ. ജവാദ് ഹസ്സന്റെ 82 വര്‍ഷങ്ങളാണ് ‘ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍’ പുസ്തകത്തിന്റെ അടിസ്ഥാനം.

ഒരു സംരഭകനെന്ന നിലയില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലത്തിലൂടെ സഞ്ചരിച്ച്, ലോകപ്രശസ്തമായ ഐബിഎം, എഎംപി എന്നിവിടങ്ങളിലെ നേതൃത്വപരമായ വിവിധ സ്ഥാനമാനങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ട് പിന്നിട്ട ദീപ്തമായ ജീവിതമാണ് പുസ്തകത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. കേവലം ഒരു വ്യവസായിയുടെ ആത്മകഥ മാത്രമല്ല ഈ പുസ്തകം. സംരംഭകത്വ പാഠങ്ങളുടെ ഒരു സഞ്ചയമാണ് ഈ പുസ്തകം. തോല്‍വികളില്‍ പതറാതെ വിജയത്തിന് വേണ്ടി നിരന്തരം പരിശ്രമിച്ച ഡോ ജവാദ് ഹസ്സന്റെ ജീവിതം വരും തലമുറയിലെ സംരംഭകര്‍ക്കും, വ്യവസായികള്‍ക്കും ഒരു വലിയ പാഠപുസ്തകമായിരിക്കുമെന്ന് പുസ്തക പ്രകാശനം ചെയ്തു കൊണ്ട് സാം പിട്രോഡ പറഞ്ഞു. വരും തലമുറയിലെ സംരംഭകരേയും വ്യവസായികളേയുമൊക്കെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന ഒരു ജീവിതപുസ്തകമാണ് ഈ ആത്മകഥയെന്നും സാം പിട്രോഡ പറഞ്ഞു.

കേരളത്തില്‍ പോലീസ് ഓഫീസര്‍ ആയിരുന്ന നാഗൂര്‍ റാവൂത്തരുടേയും, വ്യവസായിയായിരുന്ന മക്കാര്‍പിള്ളയുടെ മകള്‍ ഖദീജാ ബീവിയുടേയും മൂത്തമകനായിട്ടാണ് ജവാദ് ഹസ്സന്റെ ജനനം. അടിസ്ഥാന വിദ്യാഭ്യാസത്തിന് ശേഷമാണ് ലോക സാങ്കേതിക വിദ്യയുടെ ഈറ്റില്ലമായ അമേരിക്കയിലെത്തി ജവാദ് ഹസ്സന്‍ വിജയവഴികള്‍ കണ്ടെത്തുന്നത്. സംരംഭകത്വ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കാത്ത കാലത്താണ് വേറിട്ട വഴിയിലൂടെ കഠിനാദ്ധ്വാനം നടത്തി അദ്ദേഹം തന്റെ ശ്രമങ്ങള്‍ വിജയപാതയിലെത്തിച്ചു. ഫൈബര്‍ ഒപ്റ്റിക്‌സ്, സോഫ്‌റ്റ്വെയര്‍, ആരോഗ്യ രംഗം, ഐ ടി, ഡിജിറ്റല്‍ മീഡിയ തുടങ്ങിയ വ്യവസായങ്ങളെ പുനര്‍രൂപ കല്പന ചെയ്തു കൊണ്ട് ഒരു ഡസനിലധികം കമ്പനികള്‍ വിജയത്തിലേക്ക് എത്തിച്ചിട്ടുണ്ട് ഡോ ജവാദ് ഹസ്സന്‍.

കേരളത്തോടുള്ള അടങ്ങാത്ത സ്‌നേഹവും പ്രതിബദ്ധതയും മൂലമാണ് അനുജന്‍ ജഹാന്‍ഗിറിനൊപ്പം ചേര്‍ന്ന് മൂന്ന് പതിറ്റാണ്ടു മുന്‍പ് ഡോ ജവേദ് ഹസ്സന്‍ കേരളത്തില്‍ നെസ്റ്റ് ഗ്രൂപ്പ് തുടങ്ങിയത്. വിവിധ ഭൂഖണ്ഡങ്ങളിലായി നെസ്റ്റ് ഗ്രൂപ്പിന്റെ കീഴില്‍ വ്യത്യസ്തമായ ടെക്‌നോളജി കമ്പനികള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ചെയര്‍മാന്‍ ജവാദ് ഇക്കാലയളവില്‍ സുപ്രധാന പങ്ക് വഹിച്ചു. ഡോ. ജവാദ് ഹസ്സന്റെ ദീര്‍ഘവീക്ഷണത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി കൂടിയാണ് ഇന്ത്യയിലെ ആദ്യ ഐ ടി പാര്‍ക്കായ ടെക്‌നോപാര്‍ക്കിന്റെ ആരംഭം. കേരളത്തിലേക്ക് ഐ ടി, ഇലക്ട്രോണിക്‌സ് ഹാര്‍ഡ്വെയര്‍ എന്നീ വ്യവസായങ്ങള്‍ കൊണ്ട് വരുന്നതിലും കഠിന പരിശ്രമം നടത്തിയിരുന്നു നെസ്റ്റ് ചെയര്‍മാന്‍.

Latest Stories

ബംഗ്ലാദേശ് ആരാധകൻ ടൈഗർ നോബിക്ക് ക്രൂര മർദ്ദനം, അടിവയറ്റിൽ തൊഴിച്ചെന്ന് ആരാധകൻ; സംഭവം ഇങ്ങനെ

ഇന്ത്യ v/s ബംഗ്ലാദേശ്: ഇന്ത്യ തന്നെ ഡ്രൈവിങ് സീറ്റിൽ; ബംഗ്ലാദേശിനെ രക്ഷിച്ച് അപ്രതീക്ഷിത അതിഥി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ബുംറയോ സിറാജോ അല്ല! കളിയുടെ ഫലം നിര്‍ണ്ണയിക്കുക ആ രണ്ട് ഇന്ത്യന്‍ ബോളര്‍മാര്‍'; തുറന്നുപറഞ്ഞ് മാക്‌സ്‌വെല്‍

ഞാനും ഡോക്ടര്‍ ആണ് എന്നായിരുന്നു വിചാരം, മുതിര്‍ന്നാല്‍ രോഗികളെ പരിശോധിക്കാമെന്ന് കരുതി, പഠിക്കണമെന്ന് അറിയില്ലായിരുന്നു: മമിത ബൈജു

അത് അർജുൻ തന്നെ, സ്ഥിരീകരിച്ച് ഡിഎൻഎ ഫലം; മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

രണ്ടാം ക്ലാസുകാരന്റെ മരണം നരബലിയെന്ന് പൊലീസ്; ജീവനെടുത്തവരില്‍ വെളിച്ചം പകരേണ്ട അധ്യാപകരും

'അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലി, പാർട്ടിയെ കുറിച്ചും സംഘടനാ രീതികളെക്കുറിച്ചും അറിയില്ല'; എംവി ​ഗോവിന്ദൻ

"എന്നോട് ക്ഷമിക്കണം, ഇനി ഒരിക്കലും അത് ഞാൻ ആവർത്തിക്കില്ല"; മാപ്പ് ചോദിച്ച് എൻഡ്രിക്ക്

അമ്മാതിരി ഷോയൊന്നും എന്നോട് വേണ്ട, വിരാടിനോടും ജഡേജയോടും രൂക്ഷ പ്രതികരണവുമായി ജസ്പ്രീത് ബുംറ; വീഡിയോ വൈറൽ

അന്‍വറിന്റേത് മറുനാടന്‍ മലയാളിയെക്കാള്‍ തരംതാണ ഭാഷ; ലൈക്കും ഷെയറും കണ്ട് ഇടത് പക്ഷത്തിന് നേരെ വരേണ്ട; താക്കീതുമായി ഡിവൈഎഫ്‌ഐ