ആ സമ്മാനപദ്ധതിയുമായി കമ്പനിക്ക് ബന്ധമില്ല; ഓണ്‍ലൈന്‍ തട്ടിപ്പിനെതിരേ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കല്യാണ്‍ ജൂവലേഴ്‌സ്

ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ പേര് ദുരുപയോഗിച്ച് ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് കമ്പനി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്കി.

കല്യാണ്‍ ജൂവലേഴ്‌സിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 22 കാരറ്റ് സ്വര്‍ണം സമ്മാനമായി നേടാം എന്ന് പറഞ്ഞ് വാട്ട്‌സ് ആപിലും സോഷ്യല്‍ മീഡിയയിലും സന്ദേശങ്ങളയച്ചാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ ഓരോന്നായി ആവശ്യപ്പെടുകയാണ്.

ഈ സമ്മാന പദ്ധതിയുമായി കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന് യാതൊരു ബന്ധമൊന്നുമില്ലെന്ന് കല്യാണ്‍ ജൂവലേഴ്‌സ് വ്യക്തമാക്കി. ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടി തൃശൂര്‍ പോലീസിലെ സൈബര്‍ ക്രൈം വിഭാഗത്തില്‍ കമ്പനി പരാതി നല്കുകയും അന്വേഷണത്തില്‍ അധികൃതരുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്.

വ്യക്തിയുടെ സ്വകാര്യ, സാമ്പത്തികവിവരങ്ങള്‍ തട്ടിയെടുക്കുന്ന ഫിഷിംഗിലേയ്ക്കും ഓണ്‍ലൈന്‍ ആക്രമണത്തിലേയ്ക്കും നയിക്കാവുന്ന പരിചയമില്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന്റെ അപകടത്തേക്കുറിച്ച് കമ്പനി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം