ടെലികോം മേഖലയിൽ രണ്ടുവർഷത്തിനിടെ കണ്ട ഏറ്റവും വലിയ ഇടിവ്; മുകേഷ് അംബാനിയുടെ ജിയോ ഒന്നാമത്; വോഡഫോൺ ഐഡിയക്ക്‌ 36 ദശലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടു

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 നവംബറിൽ 5.6 ദശലക്ഷം പുതിയ വരിക്കാരെ ഉൾപ്പെടുത്തി, റിലയൻസ് ജിയോ മറ്റെല്ലാ ടെലികോം കമ്പനികളെയും മറികടന്ന് വരിക്കാരുടെ എണ്ണത്തിൽ ഒന്നാമതായി.

ഇതിനുപുറമെ, 2019 നവംബറിൽ ജിയോക്ക് വയർലെസ് വരിക്കാരുടെ വിഭാഗത്തിൽ 32.04 ശതമാനം ഓഹരിയാണുള്ളത്, വോഡഫോൺ ഐഡിയക്ക്‌ 29.12 ശതമാനവും ഭാരതി എയർടെല്ലിന് 28.35 ശതമാനവും രേഖപ്പെടുത്തി.

2019 നവംബറിലെ കണക്കനുസരിച്ച് ജിയോയിൽ 369.93 ദശലക്ഷം വരിക്കാരാണുള്ളത്, കഴിഞ്ഞ മാസം ഇത് 364.32 ദശലക്ഷമായിരുന്നു.

ഇതോടെ വോഡഫോൺ ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവായി മാറിയിരിക്കുകയാണ് ജിയോ. വോഡഫോൺ ഐഡിയയ്ക്ക് 36.41 ദശലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്, 29.12 ശതമാനം വിപണി വിഹിതമാണ് വോഡഫോൺ ഐഡിയയ്ക്ക് അവശേഷിക്കുന്നത്.

ഭാരതി എയർടെൽ 1.65 ദശലക്ഷം പുതിയ വരിക്കാരെ പട്ടികയിൽ ചേർത്തു, 2019 നവംബറിൽ ഇത് 327.3 ദശലക്ഷമായി ഉയർന്നു, കഴിഞ്ഞ ഒക്ടോബറിൽ ഇത് 325.65 ദശലക്ഷം ഉപയോക്താക്കളായിരുന്നു. 2019 നവംബറിൽ വയർലെസ് വരിക്കാരുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് എയർടെല്ലിന് 28.35 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (ബി‌എസ്‌എൻ‌എൽ) വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം നവംബറിൽ 341,722 ഉപയോക്താക്കളെ പട്ടികയിൽ ഉൾപ്പെടുത്തി, 2019 നവംബറിൽ 10.19 ശതമാനം വിപണി വിഹിതമാണ് രേഖപെടുത്തിയത്.

ജിയോയും എയർടെലും രജിസ്റ്റർ ചെയ്ത വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടും, ടെലികോം മേഖലയ്ക്ക് മൊത്തത്തിൽ 28.81 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടു, 2018 ഏപ്രിൽ മുതൽ ഈ വ്യവസായം കണ്ട ഏറ്റവും വലിയ ഇടിവാണിത്.

Latest Stories

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ