ഇന്റര്‍നെറ്റില്ലെങ്കിലും വേഗത്തില്‍ നടത്താം യു.പി.ഐ ഇടപാടുകള്‍! ഈ ആറ് സ്റ്റെപ്പുകള്‍ ഓര്‍ത്താല്‍ മതി

ഇന്റര്‍നെറ്റ് സ്പീഡ് കുറഞ്ഞത് കാരണമോ ഡാറ്റ തീര്‍ന്നത് കാരണമോ യു.പി.ഐ ഇടപാട് നടത്താന്‍ കഴിയാതെ പെട്ടുപോയിട്ടുണ്ടോ? ഒരിക്കലെങ്കിലും അത്തരമൊരു അനുഭവമുണ്ടായവരായിരിക്കും നമ്മള്‍ ഓരോരുത്തരും. എന്നാല്‍ ഇന്റര്‍നെറ്റ് സഹായമില്ലാതെയും ഈ ഇടപാടുകള്‍ നടത്താം. എങ്ങനെയെന്ന് പറയാം.

ഫോണ്‍ വഴി യു.എസ്.എസ്.ഡി കോഡിന്റെ സഹായത്തോടെ ഓഫ്ലൈന്‍ മോഡില്‍ നിങ്ങള്‍ക്ക് യു.പി.ഐ ഉപയോഗിക്കാം. ഇതിന് സ്മാര്‍ട്ട്ഫോണ്‍ തന്നെ വേണമെന്നുമില്ല.

ആദ്യം ചെയ്യേണ്ടത് *99# ലേക്ക്, യു.എസ്.എസ്.ഡി സര്‍വ്വീസിലേക്ക് ഡയല്‍ ചെയ്യുകയാണ്. സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ അല്ലാത്തവര്‍ അടക്കം എല്ലാ മൊബൈല്‍ ഉപഭോക്താക്കള്‍ക്കുമായി 2021 നവംബറിലാണ് നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഈ സേവനം ആരംഭിച്ചതെങ്കിലും ഇതിനും നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ യു.പി.ഐ നെറ്റുവര്‍ക്കിന് തുടക്കമിട്ടിരുന്നു.

*99# സേവനം തുടക്കത്തില്‍ പരിമിതമായിരുന്നു. ടെലികോം സേവനദാതാക്കളായ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നിവ വഴി മാത്രമേ ഈ സേവനം ലഭിച്ചിരുന്നുള്ളൂ. 2016 ആഗസ്റ്റില്‍ യു.പി.ഐ, *99# എന്നീ രണ്ട് ഡിജിറ്റള്‍ പെയ്മെന്റ് മെത്തേഡുകളെ എന്‍.പി.സി.ഐ സംയോജിപ്പിക്കുകയും യു.പി.ഐഡി വഴി അല്ലെങ്കില്‍ പെയ്മെന്റ് അഡ്രസ് വഴി പണം അയക്കാനും സ്വീകരിക്കാനും അനുവദിക്കുകയും ചെയ്തു.

ഇന്റര്‍നെറ്റില്ലാതെ യു.പി.ഐ ഇടപാടുകള്‍ നടത്തുന്ന വിധം:

1. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നും *99# ഡയല്‍ ചെയ്യുക.

2. ഫോണിന്റെ സ്‌ക്രീനില്‍ ഒരു മെനുവരുന്നത് കാണാം. സെന്റ് മണി, റിക്വസ്റ്റ് മണി, ചെക്ക് ബാലന്‍സ്, മൈ പ്രൊഫൈല്‍, പെന്റിങ് റിക്വസ്റ്റ്, ട്രാന്‍സാക്ഷന്‍സ്, യു.പി.ഐ പിന്‍ എന്നീ സേവനങ്ങള്‍ മെനുവില്‍ കാണാം.

3. പണം അയക്കാനാണെങ്കില്‍ സെന്റ് മണി എന്റര്‍ ചെയ്ത് സെന്റ് ടാപ് ചെയ്യാം.

4. നിങ്ങള്‍ക്ക് ചെയ്യേണ്ട കാര്യം തെരഞ്ഞെടുത്താല്‍ പണം അയക്കേണ്ടയാളുടെ യു.പി.ഐ ഐഡിയോ ബാങ്ക് അക്കൗണ്ട് നമ്പറോ ഫോണ്‍ നമ്പറോ എന്റര്‍ ചെയ്യാം.

5. ഇനി അയക്കേണ്ട തുകയും യു.പി.ഐ പിന്‍ നമ്പറും അടിക്കുക.

6. *99# ഉപയോഗിച്ചുള്ള ഇടപാട് പൂര്‍ത്തിയായാല്‍ ഒരു ഇടപാടിന് ഏറ്റവും കൂടിയത് 0.50 പൈസ നിരക്കില്‍ ഈടാക്കും.

ഈ സേവനം വഴി അയക്കാവുന്ന ഏറ്റവും കൂടിയ തുക 5000 ആണ്.

*99# സേവനത്തിന്റെ സവിശേഷതകള്‍:

സ്മാര്‍ട്ട് ഫോണുകളിലും അല്ലാത്ത മൊബൈല്‍ ഫോണുകള്‍ വഴിയും ഈ സേവനം ഉപയോഗിക്കാം

കോഡ് അടിച്ചാല്‍ വരുന്ന മെനുവില്‍ നാവിഗേഷന്‍ എളുപ്പമാണ്.

ആഴ്ചയില്‍ എല്ലാദിവസവും എപ്പോഴും ഈ സേവനം ലഭ്യമാണ്.

Latest Stories

അയാൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിഡ്ഢി, കാണിച്ചത് വമ്പൻ മണ്ടത്തരം; പെർത്തിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിമർശനം ശക്തം

എന്തുകൊണ്ട് നയന്‍താരയ്ക്ക് സപ്പോര്‍ട്ട്? പാര്‍വതിക്കെതിരെ സൈബറാക്രമണം; ഒടുവില്‍ പ്രതികരിച്ച് താരം

'പ്രവര്‍ത്തനങ്ങളെല്ലാം നിയമാനുസൃതം; നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമവഴികളും സ്വീകരിക്കും'; ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്

വയനാട് ദുരന്തം: '2219 കോടി രൂപ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം'; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

പോണ്ടിച്ചേരിയുടെ ഗോൾ പോസ്റ്റിൽ പടക്കം പൊട്ടിച്ച് റെയിൽവേ, സ്കോർ 10-1

‘മണിപ്പുരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ല'; ഉടൻ സമാധാനം പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

'നിജ്ജറിന്റെ വധത്തിൽ മോദിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല'; മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കനേഡിയന്‍ സര്‍ക്കാര്‍

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല'; ഷൂട്ടിംഗ് പുരോഗമിക്കുന്നു, പോസ്റ്റര്‍ പുറത്ത്

ബോർഡർ ഗവാസ്‌ക്കർ തുടങ്ങി ഒപ്പം ചതിയും വഞ്ചനയും, രാഹുലിന്റെ പുറത്താക്കലിന് പിന്നാലെ വിവാദം, ഏറ്റെടുത്ത് ക്രിക്കറ്റ് വിദഗ്ധർ

എല്ലാം രഹസ്യമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്.. പക്ഷെ; ഐശ്വര്യ-അഭിഷേക് വിഷയത്തില്‍ പ്രതികരിച്ച് ബച്ചന്‍