ലോകത്തെ അതിസമ്പന്നർ രണ്ടുമാസം മുമ്പുള്ളതിനേക്കാൾ സമ്പന്നരാണ് ഇപ്പോൾ എന്ന് ഫോബ്‌സ് റിപ്പോർട്ട്. ഫോബ്‌സിന്റെ പട്ടികയിൽ ഉള്ള ലോകത്തെ ഇരുപത്തിയഞ്ച് ശതകോടീശ്വരന്മാരുടെ മൂല്യം, പകർച്ചവ്യാധിയെ തുടർന്ന് മാർച്ച് 23- ന് യുഎസ് സ്റ്റോക്ക് മാർക്കറ്റ് താഴ്ന്ന നിലയിലെത്തിയ സമയത്തുള്ളതിനേക്കാൾ 255 ബില്യൺ ഡോളർ കൂടിയതായാണ് റിപ്പോർട്ട്.
ഈ 25 പേരും (ഫോബ്‌സ് പട്ടികയിൽ ഉള്ളവരിൽ പൊതു സ്റ്റോക്കുകളുമായി സമ്പത്ത് ബന്ധിപ്പിച്ചിരിക്കുന്നവർ) കൂടി ഏകദേശം 1.5 ട്രില്യൺ ഡോളർ വിലമതിക്കുന്നു, ഇത് ലോകത്തിലെ ശതകോടീശ്വരന്മാരുടെ മൊത്തം സ്വത്തിന്റെ 16% വരും.
ഈ സ്ഥിരീകരിച്ച സംഘത്തിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഫെസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഫെയ്‌സ്ബുക്ക് ഓഹരികൾ 60 ശതമാനം ഉയർന്നു, മെയ് 22 വെള്ളിയാഴ്ച റെക്കോഡ് ഉയരത്തിലെത്തി. ഇപ്പോൾ 86.5 ബില്യൺ ഡോളർ ആസ്തിയുള്ള സക്കർബർഗ് ലോകത്തിലെ നാലാമത്തെ സമ്പന്നനായ വ്യക്തിയായി മാറി, ഏപ്രിൽ തുടക്കത്തിൽ പ്രസിദ്ധീകരിച്ച ഫോബ്‌സിന്റെ 2020- ലെ ലോക കോടീശ്വരന്മാരുടെ പട്ടികയിൽ സക്കർബർഗിന് ഏഴാം സ്ഥാനമായിരുന്നു. വാറൻ ബഫറ്റ്, ഇൻഡിടെക്സ് സ്ഥാപകൻ അമാൻസിയോ ഒർട്ടെഗ, ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ എന്നിവരെക്കാൾ ധനികനാണ് ഇപ്പോൾ ഈ 36 വയസുകാരൻ.
ഡോളർ കണക്കിൽ ഏറ്റവും വലിയ രണ്ടാമത്തെ നേട്ടം ഉണ്ടാക്കിയത് ലോകത്തെ ഏറ്റവും ധനികരിൽ ഒരാളായ, ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ആണ്. കൊറോണ വൈറസിനെ തുടർന്ന് സാധാരണ റീട്ടെയിലർമാർ അടച്ചുപൂട്ടാൻ നിർബന്ധിതരായപ്പോൾ വർദ്ധിച്ച ആവശ്യകതയ്ക്കിടയിൽ ഇ-ക്കോമേഴ്‌സ് ഭീമന്റെ ഓഹരികൾ ഉയർന്നു. മാർച്ച് 23 ന് ശേഷം ആമസോൺ സ്റ്റോക്ക് 29% ഉയർന്നു.വെള്ളിയാഴ്ച അവസാനത്തോടെ, ബെസോസിന്റെ മൂല്യം 146.9 ബില്യൺ ഡോളറാണ്, മാർച്ച് 23 ന് ശേഷം 30 ബില്യൺ ഡോളറും 26 ശതമാനവും ഉയർന്നു.
ചൈനയിലെ രണ്ടാമത്തെ വലിയ ഓൺലൈൻ വിപണനകേന്ദ്രം (അലിബാബയ്ക്ക് പിന്നിൽ) പിൻഡുഡുവോ(Pinduoduo)യുടെ സ്ഥാപകനായ കോളിൻ ഷെങ് ഹുവാങ്ങാണ് ഏറ്റവും കൂടുതൽ ശതമാന നേട്ടമുണ്ടാക്കിയത്. സ്ഥാപനത്തിന്റെ സോഷ്യൽ ഷോപ്പിംഗ് മോഡൽ, ഉപയോക്താക്കൾ സുഹൃത്തുക്കളുമായും കുടുംബവുമായും വാങ്ങിയ സാധനങ്ങൾ പങ്കിടുന്നതും ഉപയോക്താക്കൾക്ക് സബ്‌സിഡി ഡീലുകൾ വാഗ്ദാനം ചെയ്യുന്ന വലിയ രീതിയിലുള്ള കാമ്പെയ്‌നും, മാർച്ച് 23- ന് ശേഷം പിൻഡുഡുവോയുടെ ഓഹരികൾ ഇരട്ടിയാവുകയും അതിന്റെ സ്ഥാപകനും സിഇഒയുമായ 40- കാരനായ കോളിൻ ഷെങ് ഹുവാങിന്റെ സമ്പാദ്യത്തിൽ 17.9 ബില്യൺ ഡോളർ കൂട്ടുകയും ചെയ്തു; അദ്ദേഹം ഇപ്പോൾ ചൈനയിലെ മൂന്നാമത്തെ ഏറ്റവും ധനികനായ വ്യക്തിയാണ്, മൂല്യം 35.6 ബില്യൺ ഡോളർ.
ശ്രദ്ധേയമായ നേട്ടം ഉണ്ടാക്കിയ മറ്റൊരാൾ: മുംബൈ ആസ്ഥാനമായുള്ള റിലയൻസ് ജിയോയിലേക്ക് 5.7 ബില്യൺ ഡോളർ നിക്ഷേപം ഫേയ്സ്ബുക്ക് പ്രഖ്യാപിച്ചതിന് ശേഷം ഏപ്രിലിൽ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയ മുകേഷ് അംബാനിയാണ്, അംബാനിയുടെ പരേതനായ പിതാവ് സ്ഥാപിച്ച വിശാലമായ റിലയൻസിന്റെ ടെലികോം അനുബന്ധ സ്ഥാപനമാണ് ജിയോ. വെള്ളിയാഴ്ച സ്വകാര്യ ഇക്വിറ്റി ഭീമനായ കെകെആറിൽ നിന്ന് 1.5 ബില്യൺ ഡോളറും നിക്ഷേപ സ്ഥാപനമായ സിൽവർ ലേക്കിൽ നിന്ന് ഈ മാസം ആദ്യം 750 മില്യൺ ഡോളർ ഉൾപ്പെടെ കമ്പനി വീണ്ടും മൂലധനം ഉയർത്തി. ഒരു മാസത്തിനുള്ളിൽ കമ്പനി 10 ബില്യൺ ഡോളർ പുതിയ മൂലധനം നേടിയിട്ടുണ്ട്. അംബാനിയുടെ മൂല്യം ഇപ്പോൾ 52.7 ബില്യൺ ഡോളറാണ്, വിപണി ഇടിവിന് ശേഷം 20 ബില്യൺ ഡോളർ വരെ ഉയർന്നു.
ടെക്നോളജി കമ്പനികളിലെ ഓഹരികളുമായി മൊത്തം ആസ്തി ബന്ധിപ്പിച്ചിരിക്കുന്ന ശതകോടീശ്വരന്മാർ പകർച്ചവ്യാധിക്കിടയിൽ നേട്ടങ്ങൾ ഉണ്ടാക്കി. ടെക്-ഹെവി നാസ്ഡാക്ക് കംമ്പോസിറ്റ് ഇൻഡക്സ് ഈ മാസം ആദ്യം പോസിറ്റീവ് ആയി, മാർച്ച് 23 ന് ശേഷം ഉയർച്ച 37% ആണ്. അതേസമയം, എസ് ആന്റ് പി 500, ഡൗ ജോൺസ് എന്നിവയ്ക്ക് 31% വീതമാണ് ഉയർച്ച.
മാർച്ച് 23 ന് ശേഷം 25 പേരുടെ പട്ടികയിലെ ആർക്കും താഴ്ച ഉണ്ടായിട്ടില്ല. ഉദാഹരണത്തിന്, ജിം, ആലീസ്, റോബർട്ട് വാൾട്ടൺ എന്നിവരുടെ സമ്പത്ത് ഏറ്റവും കുറഞ്ഞ ശതമാനം വളർച്ചയാണ് കാണിക്കുന്നത്, എന്നാലും ഇപ്പോഴും 3.6 ബില്യൺ ഡോളർ വീതം ഉയർച്ചയുണ്ട്. ആദ്യ തവണയിലെ സ്റ്റിമുലസ് ചെക്കുകൾ (stimulus checks) അമേരിക്കൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് കടന്നതിനുശേഷം ഏപ്രിൽ പകുതിയോടെ വാൾമാർട്ട് ഓഹരികൾ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി, മാത്രമല്ല ഏറ്റവും ഉയർന്ന സ്ഥാനത്ത് തുടരാൻ അവർക്ക് കഴിഞ്ഞു. ചൊവ്വാഴ്ച കമ്പനിയുടെ ത്രൈമാസ വരുമാനം 10 ശതമാനം ഉയർന്ന് 134.6 ബില്യൺ ഡോളറിലെത്തി. ഓൺലൈൻ വിൽപ്പനയിൽ 74% വർദ്ധനവാണ് കാരണം. മൂന്ന് ശതകോടീശ്വരൻമാർ ഉൾപ്പെട്ട വാൾമാർട്ട് അവകാശികളുടെ മൊത്തം മൂല്യം 165 ബില്യൺ ഡോളറിനോട് അടുത്താണ്.
ലോകത്തിലെ 25 ശതകോടീശ്വരൻമാർ കഴിഞ്ഞ രണ്ട് മാസങ്ങളിൽ ഉണ്ടാക്കിയ നേട്ടം അറിയാം:
1 | ജെഫ് ബെസോസ്
മൊത്തം ആസ്തി | $ 146.9 ബില്യൺ, ഉയർച്ച $ 29.9 ബില്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | അമസോൺ
2 | ബിൽ ഗേറ്റ്സ്
മൊത്തം ആസ്തി | $ 106.5 ബില്യൺ, ഉയർച്ച $ 11.9 ബില്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | മൈക്രോസോഫ്റ്റ്
3 | ബെർണാഡ് അർനോൾട്ട്
മൊത്തം ആസ്തി | $94.1 ബില്യൺ, ഉയർച്ച $ 12.8 ബില്യൺ
രാജ്യം | ഫ്രാൻസ്
സമ്പത്തിന്റെ ഉറവിടം | LVMH
4 | മാർക്ക് സക്കർബർഗ്
മൊത്തം ആസ്തി | $86.5 ബില്യൺ, ഉയർച്ച $ 31.4 ബില്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | ഫെയ്‌സ്ബുക്ക്
5 | വാറൻ ബഫെറ്റ്
മൊത്തം ആസ്തി | $ 69.2 ബില്യൺ, ഉയർച്ച $ 6 ബില്ല്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | ബെർക്‌ഷെയർ ഹാത്തവേ
6 | ലാറി എലിസൺ
മൊത്തം ആസ്തി | $ 66.4 ബില്യൺ, ഉയർച്ച $ 10.4 ബില്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | സോഫ്റ്റ്വെയർ
7 | സ്റ്റീവ് ബാൽമർ
മൊത്തം ആസ്തി | $ 65.4 ബില്യൺ, ഉയർച്ച $ 14 ബില്ല്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | മൈക്രോസോഫ്റ്റ്
8 | ലാറി പേജ്
മൊത്തം ആസ്തി | $ 63.6 ബില്യൺ, ഉയർച്ച $ 14.2 ബില്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | ഗൂഗിൾ
9 | സെർജി ബ്രിൻ
മൊത്തം ആസ്തി | $ 61.3 ബില്യൺ, ഉയർച്ച $ 13.7 ബില്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | ഗൂഗിൾ
10 | അമാൻസിയോ ഒർട്ടെഗ
മൊത്തം ആസ്തി | $ 60.5 ബില്യൺ, ഉയർച്ച $ 5.2 ബില്യൺ
രാജ്യം | സ്‌പെയിൻ
സമ്പത്തിന്റെ ഉറവിടം | സാറ
11 | ജിം വാൾട്ടൺ
മൊത്തം ആസ്തി | $ 55.2 ബില്യൺ, ഉയർച്ച $ 3.6 ബില്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | വാൾമാർട്ട്
12 | ആലീസ് വാൾട്ടൺ
മൊത്തം ആസ്തി | $ 55 ബില്ല്യൺ, ഉയർച്ച $ 3.6 ബില്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | വാൾമാർട്ട്
13 | റോബ് വാൾട്ടൺ
മൊത്തം ആസ്തി | $ 54.8 ബില്യൺ, ഉയർച്ച $ 3.6 ബില്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | വാൾമാർട്ട്
14 | ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്സ്
മൊത്തം ആസ്തി | $ 54.2 ബില്യൺ, ഉയർച്ച $ 6.4 ബില്യൺ
രാജ്യം | ഫ്രാൻസ്
സമ്പത്തിന്റെ ഉറവിടം | L’OREAL
15 | മുകേഷ് അംബാനി
മൊത്തം ആസ്തി | $ 52.7 ബില്യൺ, ഉയർച്ച $ 19.9 ബില്യൺ
രാജ്യം | ഇന്ത്യ
സമ്പത്തിന്റെ ഉറവിടം | ഓയിൽ & ഗ്യാസ്, പെട്രോകെമിക്കൽസ്
16 | കാർലോസ് സ്ലിം ഹെലു
മൊത്തം ആസ്തി | $ 51.2 ബില്യൺ, ഉയർച്ച $ 4.2 ബില്ല്യൺ
രാജ്യം | മെക്സിക്കോ
സമ്പത്തിന്റെ ഉറവിടം | ടെലികോം
17 | മക്കെൻസി ബെസോസ്
മൊത്തം ആസ്തി | $ 47.8 ബില്യൺ, ഉയർച്ച $ 10.4 ബില്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | അമസോൺ
18 | മ ഹ്യൂട്ടെംഗ്
മൊത്തം ആസ്തി | $ 46.4 ബില്യൺ, ഉയർച്ച $ 6.8 ബില്യൺ
രാജ്യം | ചൈന
സമ്പത്തിന്റെ ഉറവിടം | ഇൻറർനെറ്റ് മീഡിയ
19 | ജാക്ക് മ
മൊത്തം ആസ്തി | $ 41.3 ബില്യൺ, ഉയർച്ച $ 3 ബില്ല്യൺ
രാജ്യം | ചൈന
സമ്പത്തിന്റെ ഉറവിടം | ഇ-കൊമേഴ്‌സ്
20 | ഫിൽ നൈറ്റ്
മൊത്തം ആസ്തി | $ 37.7 ബില്യൺ, ഉയർച്ച $ 9.9 ബില്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | NIKE
21 | എലോൺ മസ്ക്
മൊത്തം ആസ്തി | $ 36.7 ബില്യൺ, ഉയർച്ച $ 9.5 ബില്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | ടെസ്‌ല മോട്ടോഴ്‌സ്, സ്‌പേസ്
22 | കോളിൻ ഷെങ് ഹുവാങ്
മൊത്തം ആസ്തി | $ 35.6 ബില്യൺ, ഉയർച്ച $ 17.9 ബില്യൺ
രാജ്യം | ചൈന
സമ്പത്തിന്റെ ഉറവിടം | ഇ-കൊമേഴ്‌സ്
23 | ഫ്രാങ്കോയിസ് പിനോൾട്ട്
മൊത്തം ആസ്തി | $ 31.8 ബില്യൺ, ഉയർച്ച $ 2.1 ബില്യൺ
രാജ്യം | ഫ്രാൻസ്
സമ്പത്തിന്റെ ഉറവിടം | ആഡംബര വസ്തുക്കൾ
24 | ഷെൽഡൺ അഡൽസൺ
മൊത്തം ആസ്തി | $ 30.7 ബില്യൺ, ഉയർച്ച $ 1.4 ബില്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | കാസിനോസ്
25 | മൈക്കൽ ഡെൽ
മൊത്തം ആസ്തി | $ 28.3 ബില്യൺ, ഉയർച്ച $ 3.5 ബില്ല്യൺ
രാജ്യം | അമേരിക്ക
സമ്പത്തിന്റെ ഉറവിടം | ഡെൽ കമ്പ്യൂട്ടർ