ലോകത്തിലെ ഏറ്റവും വലിയ മദ്യനിര്‍മ്മാണ കമ്പനിക്കെതിരെ നികുതി വെട്ടിപ്പ് കേസ്; ഡൽഹി പൊലീസ് അന്വേഷിക്കും

ലോകത്തിലെ ഏറ്റവും വലിയ മദ്യനിര്‍മ്മാണ കമ്പനി (ബ്രൂവർ) ആൻ‌ഹ്യൂസർ-ബുഷ് ഇൻ‌ബെവ് (Anheuser-Busch InBev) ഉൾപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ച കേസ് അന്വേഷിക്കാൻ ഡൽഹി പോലീസ്. കമ്പനിക്ക് ഡൽഹിയിൽ മൂന്ന് വർഷമായി നിരോധനമുണ്ട്, ഇതിനെതിരെ നിയമ പോരാട്ടം നടത്തുന്ന ബ്രൂവറിക്ക് ഡൽഹി പൊലീസിന്റെ അന്വേഷണം തിരിച്ചടിയാവും. വാർത്താ ഏജൻസി റോയിട്ടേഴ്സ് ആണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടത്.

ജൂലൈയിൽ, ലോകത്തിലെ ഏറ്റവും വലിയ മദ്യ നിർമ്മാതാക്കളായ എബി ഇൻ‌ബെവിനെ നികുതി വെട്ടിപ്പിനെ തുടർന്ന് ഡൽഹി വിപണിയിൽ ബിയർ വിൽക്കുന്നതിൽ നിന്ന് പ്രാദേശിക അധികാരികൾ വിലക്കിയിരുന്നു. ആരോപണം നിഷേധിച്ച കമ്പനി ഉത്തരവിനെതിരെ അപ്പീൽ നൽകി.

എബി ഇൻ‌ബെവ് 2016 ൽ 100 ബില്യൺ ഡോളറിന് ബിയർ നിർമ്മാതാക്കളായ എസ്‌എബി മില്ലർ വാങ്ങിയിരുന്നു, ഈ കമ്പനി ആ വർഷം നഗരത്തിലെ ചില്ലറ വ്യാപാരികൾക്ക് വിതരണം ചെയ്ത ബിയർ കുപ്പികളിൽ ഡ്യൂപ്ലിക്കേറ്റ് ബാർകോഡുകൾ ആണ് ഉപയോഗിച്ചിരുന്നതെന്നും ഇത് കുറഞ്ഞ നികുതി അടയ്ക്കാൻ കമ്പനിയെ സഹായിച്ചതായും അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കമ്പനിക്ക് ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയത്.

ഗൂഡാലോചന, വഞ്ചന, വ്യാജരേഖ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ ആരോപിച്ച് കമ്പനിക്കെതിരെയും പ്രാദേശിക ബാർ ഔട്ട്ലെറ്റിനെതിരെയും തുടർനടപടികൾ സ്വീകരിക്കണമെന്നും ഡൽഹി സർക്കാരിന്റെ നിരോധന ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കമ്പനിക്കെതിരെ ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുന്നതെന്ന് ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അനന്ത് കുമാർ ഗുഞ്ചൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി