ക്രെഡിറ്റ് ലൈന്‍ സാങ്കേതിക വിദ്യയുമായി ഫോണ്‍പേ. ബാങ്കുകളുടെ ക്രെഡിറ്റ് ലൈന്‍ സേവനം ഉപയോഗിക്കുന്നവര്‍ക്ക് ഫോണ്‍ പേയിലെ യുപിഐയുമായി ബന്ധിപ്പിച്ച് സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഇടപാടുകള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിക്കുന്നതാണ് ഫോണ്‍ പേ ക്രെഡിറ്റ് ലൈനെന്ന് കമ്പനി അവകാശപ്പെടുന്നു.
വ്യാപാര മേഖല ലക്ഷ്യം വച്ചാണ് ഫോണ്‍പേ ക്രെഡിറ്റ് ലൈന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. വ്യാപാരികളില്‍ നിന്ന് എളുപ്പത്തില്‍ പര്‍ച്ചെയ്‌സുകള്‍ നടത്താനും പ്രതിമാസ ചെലവുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഹ്രസ്വകാല ക്രെഡിറ്റിന്റെ സേവനം പ്രയോജനപ്പെടുത്താനും ഈ ഫീച്ചര്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.
എന്നാല്‍ ക്രെഡിറ്റ് ലൈന്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് വ്യാപാരികള്‍ ഒരു പേയ്മെന്റ് ഓപ്ഷനായി യുപിഐ ക്രെഡിറ്റ് ലൈന്‍ ചേര്‍ക്കാന്‍ ഫോണ്‍പേ പേയ്മെന്റ് ഗേറ്റ് വേയുമായി സംയോജിപ്പിക്കേണ്ടതുണ്ട്. യുപിഐയുടെ വ്യാപ്തി വിപുലീകരിച്ച് പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈനുകള്‍ അടുത്തിടെ റിസര്‍വ് ബാങ്ക് അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഫോണ്‍പേ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.