ഗ്വാട്ടിമലയിലെ തോട്ടങ്ങള്‍ ഇലപ്പേനുകള്‍ കീഴടക്കി; ഏലംമൂടുകള്‍ പിഴുതുമാറ്റി മറ്റു വിളകള്‍ പരീക്ഷിക്കുന്നു; കോളടിച്ച് കേരളത്തിലെ കര്‍ഷകര്‍; സ്വപ്‌നവിലയായ 3500 മറികടക്കാന്‍ സുഗന്ധറാണി

ഗ്വാട്ടിമലയിലെ തോട്ടങ്ങള്‍ ഇലപ്പേനുകള്‍ കീഴടക്കിയതോടെ കേരളത്തിലെ ഏലകര്‍ഷകര്‍ക്ക് ശുഭപ്രതീക്ഷ. കേരളത്തിന്റെ സുഗന്ധറാണിയുടെ കൂടിയ വില 3183 രൂപയും ശരാശരി വില 2795.65 രൂപയുമാണിപ്പോള്‍. ഗ്വാട്ടിമല ഏലത്തിന്റെ വരവ് നിലച്ചപ്പോള്‍ അറബ് രാജ്യങ്ങള്‍ നോമ്പു കാല ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ ഏലത്തെ കൂടുതലായി ആശ്രയികേണ്ടി വരുമെന്നുള്ള റിപ്പോര്‍ട്ടാണ് കേരളത്തിലെ ഏലകര്‍ഷകരെ തുണയ്ക്കുന്നത്.

കേരളത്തിന് ഏറ്റവും കൂടുതല്‍ റവന്യൂ വരുമാനം നല്‍കുന്ന ഏലക്കയുടെ  വില മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് കിലോക്ക് 3000ത്തിന് മേല്‍ ഉയരുന്നത്. കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് എല്ലാ നേരത്തേ തന്നെ വിറ്റഴിച്ചതിനാല്‍ വിലവര്‍ദ്ധന വ്യാപാരികള്‍ക്കാണ് കൂടുതല്‍ നേട്ടം ഉണ്ടാക്കുക.

പുറ്റടി സ്പൈസസ് പാര്‍ക്കില്‍ ഇന്നലെ നടന്ന ഐഎംസിപിസി കമ്പനിയുടെ ഓണ്‍ലൈന്‍ ലേലത്തില്‍ ആകെ 53754.6 കിലോ ഏലക്ക ലേലത്തിനു പതിച്ചതില്‍ 53,196 കിലോ വിറ്റുപോയത്. ഇതില്‍ കൂടിയ വില കിലോക്ക് 3183 രൂപയും ശരാശരി വില 2795.65 രൂപയും ലഭിച്ചു.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുതുവര്‍ഷത്തില്‍ ആഗോള സുഗന്ധവ്യഞ്ജന വിപണി നിയന്ത്രണം ഇന്ത്യന്‍ ഏലത്തിനു തന്നെയാവും. കേരളത്തിലെ ഏലകര്‍ഷകര്‍ക്കും വിപണിയെ നിയന്ത്രിക്കാനാവുന്നതും ശുഭപ്രതീക്ഷയാണ്.

ഇലപ്പേനുകളുടെ ആക്രമണങ്ങളെ അതിജീവിച്ച് ഗ്വാട്ടിമലയിലെ തോട്ടങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഉല്‍പാദനം പൂര്‍ണതോതില്‍ നടത്താനാവില്ല. പ്രതികൂല കാലാവസ്ഥയും കീടബാധകളും സൃഷ്ടിച്ച വന്‍ ആഘാതത്തില്‍നിന്നും അവരുടെ തിരിച്ചുവരവില്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആഗോള തലത്തില്‍ ഏറ്റവും കുടുതല്‍ ഏലക്ക ഉല്‍പാദിപ്പിച്ചിരുന്ന ഈ മധ്യഅമേരിക്കന്‍ രാജ്യത്തെ ഏലത്തോട്ടങ്ങളുടെ നാശത്തിന് കാരണകാരന്‍ ഇലപ്പേനുകളാണ്. . ഇലപ്പേനുകളെ തുരത്താന്‍ ഭരണകര്‍ത്താക്കള്‍ മോഹന വാഗ്ദാനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും കടന്നു പോകുമ്പോള്‍ അവിടത്തെ സാധാരണകാരായ കര്‍ഷകര്‍ കൂടുതല്‍ ദുര്‍ബലരാകുന്നു.

2021- 22 സീസണില്‍ ഏകദേശം 49,000 ടണ്‍ ഏലക്ക ഉല്‍പാദിപ്പിച്ച ഗ്വാട്ടിമല തൊട്ടടുത്ത വര്‍ഷം അര ലക്ഷം ടണ്ണിന്റെ റെക്കോര്‍ഡ് പ്രകടനം സ്വപ്നം കണ്ട അവസരത്തിലാണ് കര്‍ഷകരെ ഞെട്ടിച്ച് ഇലപ്പേനുകള്‍ എത്തിയത്. പ്രതിസന്ധിക്ക് മുന്നില്‍ പതറിയ കര്‍ഷകരെ മുള്‍മുനയില്‍ നിര്‍ത്തി ഉല്‍പാദനം ഒറ്റയടിക്ക് 30 ശതമാനം കുറഞ്ഞു. 2023 അവരുടെ വിളവ് 34,000 ടണ്ണിലേക്ക് ചുരുങ്ങി. ഇതോടെ കര്‍ഷകരില്‍ ചിലര്‍ ഏലംമൂടുകള്‍ പിഴുതുമാറ്റി മറ്റ് വിളകളിലേക്ക് തിരിഞ്ഞു. ഇതു ഗ്വാട്ടിമല ഏലത്തിന്റെ വരവ് കുറച്ചു.

ഗ്വാട്ടിമലയിലെ പ്രതിസന്ധി ഇതേ നില തുടര്‍ന്നാല്‍ 3000 – 3500 രൂപ ടാര്‍ജറ്റിലേക്ക് അടുത്തമാസം വിപണി ഉയരും. കച്ചവടക്കാരുടെയും കര്‍ഷകരുടെയും പക്കല്‍ കാര്യമായ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ അടുത്ത ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ നല്‍കുന്ന സൂചന.

തിങ്കളാഴ്ച നടന്ന കൊക്കോ സ്പൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുടെ ഓണ്‍ലൈന്‍ ലേലത്തില്‍ വില്‍പനക്കായി കര്‍ഷകര്‍ പതിച്ച 16,020 കിലോക്ക് 15601.2 കിലോ വിറ്റുപോയപ്പോള്‍ കൂടിയ വില 3319 രൂപയും ശരാശരി വില 2935.4 രൂപയും ലഭിച്ചിരുന്നു. നേരത്തെ ഇന്ത്യയില്‍ 2017ല്‍ 5000 മെട്രിക് ടണ്ണിന് മുകളിലായിരുന്നു ഏലത്തിന്റെ കയറ്റുമതി. 2020ല്‍ ഇത് 2000 മെട്രിക് ടണ്ണില്‍ താഴെയായി. 2021ലും കയറ്റുമതി 1500 മെട്രിക് ടണ്ണില്‍ താഴെ യായിരുന്നു. എന്നാല്‍, ഈവര്‍ഷം കയറ്റുമതി മെച്ചപ്പെട്ടിട്ടുണ്ട്.

ഗുണനിലവാരത്തില്‍ ഇന്ത്യന്‍ ഏലത്തിനെക്കാള്‍ പിന്നിലുള്ള ഗാട്ടമാല ഏലം വ്യാപകമായി ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തി ഇന്ത്യന്‍ കാര്‍ഡമത്തിനൊപ്പം കൂട്ടി ക്കലര്‍ത്തി വില്‍പന നടത്തുന്ന കച്ചവടക്കാരും ഇന്ത്യന്‍ ഏലത്തിന്റെ വില ഉയരുന്നതിന് പ്രതിബന്ധമായിരുന്നു. പ്രതിവര്‍ഷം 30,000 മെട്രിക് ടണ്ണാണ് ഗാട്ടമാല ഏലത്തിന്റെ ഉല്‍പാദനം. ഇതിന്റെ ഒരു ഭാഗം ഏലം ഇന്ത്യയിലേക്ക് തന്നെയാണ് ഇറക്കുമതി നടത്തിയിരുന്നത്. രണ്ടാഴ്ചയായി ഹൈറേഞ്ചില്‍ ഇടവിട്ട് നല്ലമഴ ലഭിക്കുന്നതു ഏലം കൃഷിക്ക് അനുകൂലമാണ്. നോമ്പ് കാലത്ത് ഏലക്കയ്ക്ക് ഗള്‍ഫ് മേഖലയില്‍ ആവശ്യം ഇരട്ടിക്കുന്ന പതിവുണ്ട്. അതിനാല്‍ ഇനിയും ഏലം ലേലത്തിലെ വാങ്ങലിന് വീറും വാശിയും വര്‍ധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Latest Stories

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ

രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യും, തുടര്‍ന്ന് ലൈംഗിക പീഡനം; എതിര്‍ത്താല്‍ മരണം ഉറപ്പ്, ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍

'അവാർഡുകളും അംഗീകാരങ്ങളുമല്ല എൻ്റെ ലക്ഷ്യം' ഖേൽരത്‌ന വിഷയത്തിൽ പ്രതികരിച്ച് മനു ഭേക്കർ