സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ആളുകള്‍ ക്യാമറയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് ഓഡിയോ ക്വാളിറ്റിക്ക് - സി.എം.ആര്‍ പഠനം

  • അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ആളുകള്‍ പരിഗണിക്കുന്ന മുഖ്യഘടകങ്ങളിലൊന്ന് ഓഡിയോ ക്വാളിറ്റിയാണ്. 100-ല്‍ 66 സ്‌കോറാണ് ഇതിനുള്ളത്. പിന്നാലെ ബാറ്ററി ലൈഫിന് 61, ക്യാമറയ്ക്ക് 60

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ഇന്ത്യയിലെ ആളുകള്‍ മുഖ്യപരിഗണന നല്‍കുന്നത് ഓഡിയോ ക്വാളിറ്റിക്കാണെന്ന് സൈബര്‍മീഡിയ റിസര്‍ച്ച് പഠനം. ക്യാമറയേക്കാളും ബാറ്ററി ലൈഫിനേക്കാളും ആളുകള്‍ ഓഡിയോ ക്വാളിറ്റിയാണ് താല്‍പ്പര്യപ്പെടുന്നത് എന്നാണ് ഇതു വ്യക്തമാക്കുന്നത്. നാലില്‍ ഒരു ഉപയോക്താവാണു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ഓഡിയോ ക്വാളിറ്റിക്കാണു പരിഗണന നല്‍കുന്നതെന്നു രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് ആളുകള്‍ ഓഡിയോ ക്വാളിറ്റിക്കു കൂടുതല്‍ പരിഗണന നല്‍കുന്നത്. വീടുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിന്റെയും അധികമായി വീഡിയോ കാണുന്നതിന്റെയും ഓഡിയോ കേള്‍ക്കുന്നതിന്റെയും ഫലമായാണിതെന്നാണ് അനുമാനിക്കുന്നത്.

“സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയിലും ബാറ്ററിയിലും നിരവധി നവീകരണങ്ങളാണ് കമ്പനികള്‍ നടത്തിയിരിക്കുന്നത്. ഇത്തരം അത്യാധുനികതകളില്‍ ആളുകള്‍ സംതൃപ്തരാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതേസമയം, നിലവിലെ സാഹചര്യത്തില്‍ ഓഡിയോ ക്വാളിറ്റിയില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. ആശയവിനിമയത്തിന്റെയും ഉള്ളടക്ക ഉപഭോഗത്തിന്റെയും വീക്ഷണകോണില്‍ ഇതൊരു മുഖ്യപരിഗണനാ വിഷയമാക്കിയിരിക്കുകയാണ് ഉപയോക്താക്കള്‍” – സിഎംആര്‍, ഹെഡ് ഇന്‍ഡസ്ട്രി കണ്‍സല്‍ട്ടിംഗ് ഗ്രൂപ്പ്, സത്യ മൊഹന്തി പറഞ്ഞു.

“സ്മാര്‍ട്ട്‌ഫോണ്‍ ഓഡിയോയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ മാറി വരുന്ന ആഗ്രഹം എന്താണെന്ന് മനസ്സിലാക്കുന്നതിന് അടിസ്ഥാനമിടുന്നതാണ് ഈ പഠനത്തിലെ കണ്ടെത്തലുകള്‍. ഉപഭോക്താക്കള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് കൂടുതല്‍ മികച്ചതും ആഴത്തിലുള്ളതുമായ കേള്‍വി അനുഭവമാണ്. ഒടിടി, മൊബൈല്‍ ഗെയ്മിംഗ്, യുജിസി തുടങ്ങിയവയില്‍ ഉടനീളം ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത് ഹൈ ക്വാളിറ്റി ഓഡിയോയാണ്. ഇന്‍ഡസ്ട്രി ലീഡിംഗ് ഇന്നൊവേഷനുകളുള്ള ഡോള്‍ബി പോലുള്ള ബ്രാന്‍ഡുകളുടെ പ്രസക്തി ഇവിടെയാണ്” – സിഎംആര്‍, ഹെഡ് ഇന്‍ഡസ്ട്രി ഇന്റലിജന്‍സ് ഗ്രൂപ്പ്, പ്രഭു റാം പറഞ്ഞു.

“ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഓഡിയോ എന്നാല്‍ അര്‍ത്ഥമാക്കുന്നതെന്ത്?” എന്ന് പേരുള്ള സിഎംആര്‍ പഠനം, ഇന്ത്യന്‍ ഉപഭോക്താക്കളെ അവരുടെ ഓഡിയോ ഉപഭോഗ പാറ്റേണ്‍ അനുസരിച്ച് മൂന്നായി തരംതിരിച്ചു.

  1. ഡിജിറ്റല്‍ നേറ്റീവ്‌സ്, ആഴ്ച്ചയില്‍ >20 മണിക്കൂര്‍ ചെലവിടുന്നവര്‍ (39%)
  2. ഡിജിറ്റല്‍ ഡിപ്പെന്‍ഡന്റ്‌സ്, ആഴ്ച്ചയില്‍ 10-20 മണിക്കൂര്‍ ചെലവിടുന്നവര്‍ (44%)
  3. ഡിജിറ്റല്‍ ലഗ്ഗാര്‍ഡ്‌സ്, ആഴ്ച്ചയില്‍ <10 മണിക്കൂര്‍ ചെലവിടുന്നവര്‍ (17%)

സിനിമയും സംഗീതവും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ കണ്ടന്റ് കണ്‍സംപ്ഷന് വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇതിനു കാരണമായത് മികച്ച സ്മാര്‍ട്ട്‌ഫോണുകളാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പുറത്തിറങ്ങിയ അഫോര്‍ഡബിള്‍, വാല്യു ഫോര്‍ മണി സ്മാര്‍ട്ട്‌ഫോണുകള്‍ കണ്ടന്റ് കണ്‍സെംപ്ഷന്റെ അളവ് വര്‍ദ്ധിപ്പിച്ചു. എല്ലാ ജോണറുകളിലുമുള്ള നിരവധി എപ്പിസോഡുകളുള്ള സീരീസുകളും സോഷ്യല്‍ മീഡിയയില്‍ യൂസര്‍ ജനറേറ്റഡ് കണ്ടന്റുകളും വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ബിംഗ് വാച്ച് ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍. ഈ മഹാമാരിക്കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വ്യൂവര്‍ഷിപ്പ് കൂടിയിട്ടുണ്ട്. പുതിയ വരിക്കാരെയും കിട്ടിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ മൂന്നു വിഭാഗങ്ങളില്‍ ഡിജിറ്റല്‍ നേറ്റീവ്‌സാണ് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഓഡിയോ റേറ്റ് ചെയ്യുന്നതുമൊക്കെ.

ചില പ്രധാനപ്പെട്ട പഠന കണ്ടെത്തലുകള്‍ ഇവയാണ്:

*ഓഡിയോ ക്വാളിറ്റിക്ക് പ്രാധാന്യമുണ്ട്. അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ആളുകള്‍ മുഖ്യപരിഗണന നല്‍കുന്ന ഘടകങ്ങളിലൊന്ന് ഓഡിയോ ക്വാളിറ്റിയാകും. 100-ല്‍ 66 സ്‌കോറാണ് ഇതിനുള്ളത്. ബാറ്ററി ലൈഫിന് 61 സ്‌കോറും ക്യാമറയ്ക്ക് 60 സ്‌കോറുമാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഓഡിയോ കൂടുതലായും കണ്‍സ്യൂം ചെയ്യുന്നത്.

  • ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പാട്ടു കേട്ട് (94%)
  • സിനിമ, ഒടിടി കണ്ടന്റ്, സോഷ്യല്‍ മീഡിയയിലെ യൂസര്‍ ജനറേറ്റഡ് കണ്ടന്റ് പോലുള്ള വീഡിയോകള്‍ കണ്ട് (96%)

*മുന്‍ഗണന നല്‍കുന്ന ഓഡിയോ ആക്‌സസറികള്‍ വയേര്‍ഡ് ഇയര്‍പ്ലഗുകളും ഇയര്‍ബഡ്‌സും. 78% ഉപഭോക്താക്കളും വയേര്‍ഡ് ഇയര്‍പ്ലഗുകളാണ് ആഗ്രഹിക്കുന്നത്. 65%-ത്തിനു വേണ്ടത് ഇയര്‍ബഡ്‌സാണ്.

*ഉപഭോക്താക്കള്‍ക്ക് അനുസരിച്ച് വീഡിയോ കണ്‍സംപ്ഷന്‍ മാറുന്നു. ഉദഹരണത്തിന്, ഡിജിറ്റല്‍ നേറ്റീവ്‌സ് ആഗ്രഹിക്കുന്നത് ഹൃസ്വ വീഡിയോകളാണ് (38%) അതേസമയം ഡിജിറ്റല്‍ ലഗ്ഗാര്‍ഡ്‌സ് ആഗ്രഹിക്കുന്നത് ദീര്‍ഘവീഡിയോകളാണ് (23%).

*മികച്ച ഓഡിയോ അനുഭവം വ്യക്തികള്‍ക്ക് അനുസരിച്ച് മാറുന്നു. ഉദാഹരണത്തിന്, ഡിജിറ്റല്‍ ലഗ്ഗാര്‍ഡ്‌സിന് മികച്ച ഓഡിയോ അനുഭവം എന്നല്‍ വോയിസ്, ഡയലോഗ് ക്ലാരിറ്റിയണ് (69%), അതേസമയം ഡിജിറ്റല്‍ നേറ്റീവ്‌സിന് അത് ഇമ്മേര്‍സീവ് എക്‌സ്പീരിയന്‍സാണ് (61%).

*ഓരോ 8 ഉപയോക്താക്കളിലും അഞ്ചു പേര്‍ (62%) ഗെയ്മിംഗ് സമയത്ത് ഓഡിയോ ഉപയോഗിക്കുന്നു. 72ശതമനം ഉപയോക്താക്കളും ഇതില്‍ സംതൃപ്തിയുള്ളവരാണ്.

*ഇന്ത്യക്കാര്‍ ഓഡിയോ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുന്നവരാണ്. ഓരോ ഏഴ് ഉപയോക്താക്കളിലും മൂന്നു പേര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഡിയോയില്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുന്നവരാണ്. ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍:

  • ഓഡിയോ തീരെ സോഫ്റ്റാണ് (33%)
  • ഓഡിയോ വളരെ ശബ്ദമയമാണ് (30%)
  • വ്യക്തതയില്ലാത്ത ഓഡിയോ (24%)

Latest Stories

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍