- 100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, 3000 ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൂടാതെ വാക്‌സീന്‍ പാഴാകല്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മില്യന്‍ നൂതന എല്‍ഡിഎസ് സിറിഞ്ചുകള്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വിമാന മാര്‍ഗം എത്തിക്കുന്നു
- രാജ്യത്തെ 50,000 ലധികം വരുന്ന ജീവനക്കാരുടെയും ഗുണഭോക്താക്കളുടെയും കോവിഡ്-19 വാക്‌സിനേഷന്‍ ചെലവും കമ്പനി വഹിക്കുന്നതാണ്
സാംസങ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സംഭാവന ലഭ്യമാക്കിയും അതിന്റെ പൌരത്വ സംരംഭങ്ങളുടെ ഭാഗമെന്ന നിലയില്‍ ആശുപത്രികള്‍ക്കുള്ള അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കൊപ്പം ആരോഗ്യ പരിചരണ മേഖലയെ ഉത്തേജിപ്പിച്ചും കോവിഡ് 19 ന്റെ നിലവിലെ കുതിച്ചുയരലിന് എതിരേയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ അതിന്റെ സംഭാവനയായി 5 മില്യന്‍ യുഎസ് ഡോളര്‍ (37 കോടി ഇന്ത്യന്‍ രൂപ) പ്രതിജ്ഞ ചെയ്തിരിക്കുന്നു.
ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത് ഇന്ത്യയിലെ വിഭിന്ന തല്‍പരകക്ഷികളുമായി യഥാവിധി കൂടിയാലോചനകള്‍ നടത്തിയും പ്രാദേശിക ഭരണകര്‍ത്താക്കളുടെ ഉടനടിയുള്ള ആവശ്യങ്ങള്‍ നിര്‍ണ്ണയിച്ചുമാണ്. സാംസങ് കേന്ദ്രത്തിന് 3 മില്യന്‍ യുഎസ് ഡോളര്‍ സംഭാവന ചെയ്യും ഒപ്പം ഉത്തരപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് ഒരു മില്യന്‍ യുഎസ് ഡോളര്‍ വീതവും.
കഴിഞ്ഞ കുറെ ആഴ്ചകള്‍ കൊണ്ട് അങ്ങേയറ്റം ഉപയോഗം ചെയ്യപ്പെട്ടുവരുന്ന ആരോഗ്യപരിചരണ വ്യവസ്ഥയെ സഹായിക്കുന്നതിനു വേണ്ടി സാംസംഗ് 2 മില്യന്‍ യുഎസ് ഡോളര്‍ വിലയുള്ള മെഡിക്കല്‍ സപ്ലൈസും ലഭ്യമാക്കും, അതില്‍ 100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, 3,000 ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഒരു മില്യന്‍ എല്‍ഡിഎസ് സിറിഞ്ചുകള്‍ ഉള്‍പ്പെടുന്നു. ഉത്തരപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കായിരിക്കും ഇവ വാഗ്ദാനം ചെയ്യപ്പെടുക.
എല്‍ഡിഎസ് അല്ലെങ്കില്‍ ലോ ഡെഡ് സ്‌പേസ് സിറിഞ്ചുകള്‍ ഇഞ്ചക്ഷനുശേഷം ഉപകരണത്തില്‍ ബാക്കിയാകുന്ന മരുന്നിന്റെ അളവ് പരിമിതമാക്കുന്നു, അങ്ങനെ വാക്‌സിന്‍ ഉപയോഗം പരമാവധിയാക്കുന്നു. നിലവിലുള്ള പ്രോഡക്ടുകളില്‍ ഉപയോഗത്തിനു ശേഷം വാക്‌സിന്റെ വലിയ ഒരു അളവ് അവശേഷിക്കുന്നുണ്ട്. ഈ ടെക്‌നോളജി 20% വരെ കൂടുതല്‍ കാര്യക്ഷമത പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, നിലവിലെ സിറിഞ്ചുകള്‍ക്ക് ഒരു മില്യന്‍ ഡോസുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നിടത്ത് എല്‍ഡിഎസ് സിറിഞ്ചുകള്‍ക്ക് അതേ അളവ് വാക്‌സിനില്‍ നിന്ന് 1.2 മില്യന്‍ ഡോസുകള്‍ ലഭ്യമാക്കാന്‍ കഴിയും. ഈ സിറിഞ്ചുകളുടെ നിര്‍മ്മാതാവിനെ ഉല്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാംസങ് സഹായിച്ചിട്ടുണ്ട്.
അതിനുപുറമേ, അതിന്റെ പൊതുജനോപകാര സംരംഭത്തിന്റെ ഭാഗമെന്ന നിലയില്‍, വാക്‌സനേഷന്‍ ഡോസുകള്‍ ലഭ്യമാകുന്നത് അനുസരിച്ച് ഇന്ത്യയിലെ അര്‍ഹരായ 50,000 ല്‍പ്പരം ജീവനക്കാരുടെയും ഗുണഭോക്താക്കളുടെയും ജീവന്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ക്കുള്ള വാക്‌സനേഷന്റെ ചെലവ് സാംസങ് വഹിക്കുന്നതാണ്. രാജ്യത്തെമ്പാടുമുള്ള ഇലക്ട്രോണിക്‌സ് റിട്ടെയ്ല്‍ സ്റ്റോറുകളില്‍ പണിയെടുക്കുന്ന സാംസങ് എക്‌സ്പീരിയന്‍സ് കണ്‍സല്‍ട്ടന്റുകളും ഇതില്‍ ഉള്‍പ്പെടും.
സാംസങ്ങില്‍, ജീവനക്കാരുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയ്ക്കാണ് ഞങ്ങള്‍ അങ്ങേയറ്റം മുന്‍ഗണന നല്‍കുന്നത്. ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വിവരങ്ങള്‍ പകര്‍ന്നുകൊടുത്തും മെഡിക്കല്‍ സപ്ലൈസ് നല്‍കിയും അതുപോലെ തന്നെ ആശുപത്രി സൌകര്യങ്ങളും ഗൃഹപരിചരണത്തിനുമുള്ള പ്രവേശ്യതയും വഴി സഹായിക്കുന്നതിന്, ഞങ്ങള്‍ രാജ്യമെമ്പാടും ഇന്‍-ഹൗസ് സൗകര്യങ്ങളും ടീമുകളും സ്ഥാപിച്ചിട്ടുണ്ട്.
ഏപ്രില്‍ 2020 ല്‍, ഈ മഹാമാരിക്ക് എതിരായ ഇന്ത്യയുടെ പോരാട്ടത്തിന് സാംസങ് 20 കോടി രൂപ സംഭാവന ചെയ്തിരുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു സംഭാവനയും നോയിഡയിലെ പ്രാദേശിക ഭരണകൂടത്തിനുള്ള പിന്തുണയും ഉള്‍പ്പെട്ടിരുന്നു, അവിടെ ഈ മഹാമാരിക്ക് എതിരായ പ്രതിരോധ യജ്ഞത്തിന് ആവശ്യമായ ആയിരക്കണക്കിന് പ്രതിരോധ മാസ്‌കുകളും വ്യക്തിഗത പ്രതിരോധാത്മക ഉപകരണ (പിപിഇ) കിറ്റുകളും പോലെ ആശുപത്രികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ വസ്തുക്കള്‍ കമ്പനി ലഭ്യമാക്കുകയുണ്ടായി.
Read more
ഈ പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് അക്ഷീണം പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദഗ്ധരെയും സാംസങ് അഭിവാദ്യം ചെയ്യുന്നു. കൊവിഡ്-19 ന് എതിരായ ഈ പോരാട്ടത്തില്‍ ഇന്ത്യയിലെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാരും ഞങ്ങളുടെ പങ്കാളികളും അവരുടെ ജീവനക്കാരും ഉള്‍പ്പെടുന്ന സാംസങ് കുടുംബം ഒറ്റക്കെട്ടായി നില്‍ക്കുന്നു.