ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നഷ്ടത്തില്‍; അറ്റ പലിശ വരുമാനം 540 കോടി രൂപയായി കുറഞ്ഞു; ആസ്തി മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍

തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നഷ്ടത്തില്‍. നടപ്പുസാമ്പത്തിക വര്‍ഷം ജൂലായ് – സെപ്റ്റംബര്‍ പാദത്തില്‍ 190 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിന് ഉണ്ടായത്. അറ്റ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ 597 കോടി രൂപയില്‍നിന്ന് 540 കോടി രൂപയായി കുറഞ്ഞു.

അതേ സമയം, ബാങ്ക് 8.6% അറ്റ പലിശ മാര്‍ജിന്‍ നിലനിര്‍ത്തി. സുരക്ഷിത വായ്പാ വിതരണം 92% വര്‍ധിച്ച് 5,631 കോടി രൂപയിലെത്തി, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,937 കോടി രൂപയായിരുന്നു. സുരക്ഷിത അസറ്റ് പോര്‍ട്ട്‌ഫോളിയോ 2024 -25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 38% ആയി വളര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 27% ആയിരുന്നു.
സ്വര്‍ണ വായ്പ ആദ്യ പകുതിയില്‍ 59% വര്‍ദ്ധിച്ച് 3,742 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിത് 2,352 കോടി രൂപയായിരുന്നു. കാസ നിക്ഷേപങ്ങള്‍ ശക്തമായ വളര്‍ച്ച കാഴ്ചവെച്ചു.

69.3% വര്‍ധിച്ച് 5,319 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷമിത് 3,142 കോടി രൂപയായിരുന്നു. കാസ അനുപാതം 18.04% ല്‍ നിന്ന് 24.6% വര്‍ധിച്ചു. 2024 ജൂണില്‍ 61.9% ആയിരുന്ന പ്രൊവിഷന്‍ കവറേജ് റേഷ്യോ (ജഇഞ) 2024 സെപ്തംബര്‍ വരെ 73.7% ആയി ഉയര്‍ത്തി. അറ്റനിഷ്‌ക്രിയ ആസ്തികളും മെച്ചപ്പെട്ടു. 2024 ജൂണില്‍ 3.22% ആയിരുന്നത് 2024 സെപ്റ്റംബറില്‍ 2.98% ആയി കുറഞ്ഞു. 23%-ന് മുകളില്‍ ആരോഗ്യകരമായ മൂലധന പര്യാപ്തത അനുപാതവും ബാങ്ക് നിലനിര്‍ത്തി. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇസാഫ് 5.68 ലക്ഷം പുതിയ ഉപഭോക്താക്കളെ കൂട്ടി ചേര്‍ത്തു. മൊത്തം 89.41 ലക്ഷം ഉപഭോക്താക്കളാണ് ബാങ്കിനുള്ളത്. ബാങ്കിന്റെ മൊത്ത ബിസിനസ് 17% വര്‍ധിച്ച് 40,829 കോടി രൂപയിലെത്തി.

മൊത്തത്തിലുള്ള അഡ്വാന്‍സുകള്‍ 21.3% വര്‍ധിച്ച് 18,340 കോടിയായി. മൊത്തം ലോണ്‍ 10% വര്‍ധിച്ച് 19,216 കോടി രൂപയായി. നിക്ഷേപങ്ങളും ഗണ്യമായി ഉയര്‍ന്നു. മൊത്തം നിക്ഷേപം 24.1% വര്‍ധിച്ച് 2024 സാമ്പത്തിക വര്‍ഷത്തിലെ 17,416 കോടി രൂപയില്‍ നിന്ന് 21,613 കോടി രൂപയായി. മൊത്തത്തിലുള്ള ബിസിനസില്‍ 17% വര്‍ധനയും കാസ നിക്ഷേപങ്ങളില്‍ ശക്തമായ ഉയര്‍ച്ചയും ഉണ്ടായി. 92% നിക്ഷേപങ്ങളും റീട്ടെയില്‍ മേഖലയില്‍ നിന്നായിരുന്നു. ഇത് ബാങ്കിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് അടിവരയിടുന്നു.

അടുത്ത രണ്ട് മൂന്ന് പാദങ്ങളില്‍ ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അഭിപ്രായപ്പെട്ടു. പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സാങ്കേതിക മുന്നേറ്റങ്ങളില്‍ ഇസാഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നു അദ്ദേഹം സൂചിപ്പിച്ചു. ബാങ്കിന് 24 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 756 ശാഖകളാണുള്ളത്. 646 എടിഎമ്മുകള്‍, 35 സ്ഥാപന ബിസിനസ് കറസ്‌പോണ്ടന്റ് പങ്കാളിത്തം, 1,097 കസ്റ്റമര്‍ സര്‍വീസ് സെന്ററുകളുമുണ്ട്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍