രാജ്യത്തെ നൂറ് അതിസമ്പന്നരെ പ്രഖ്യാപിച്ച് ഫോബ്സ്; ഒന്നാമന്‍ അദാനി; മലയാളികളില്‍ മുന്നില്‍ യൂസഫലി; കേരളത്തില്‍ നിന്ന് അഞ്ചുപേര്‍

രാജ്യത്തെ 100 അതിസമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്സ്. ആദ്യ നൂറു സ്ഥാനങ്ങളില്‍ അഞ്ച് മലയാളികള്‍ ഇടംപിടിച്ചു. 1,211,460.11 കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ഫോബ്സിന്റെ പട്ടികയില്‍ അദാനി ഒന്നാമതെത്തുന്നത് ആദ്യമാണ്. രണ്ടാം സ്ഥാനത്ത് 710,723.26 കോടി രൂപയുടെ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണുള്ളത്.

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഡിമാര്‍ട്ടിന്റെ ഉടമ രാധാകൃഷ്ണന്‍ ധമാനി 222,908.66 കോടി രൂപയാണ് ധമാനിയുടെ ആസ്തിയുമായി മൂന്നാം സ്ഥാനത്ത്.സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവാലെയാണ് പട്ടികയിലെ നാലാമന്‍. 173,642.62 കോടി രൂപയാണ് ആസ്തി. അഞ്ചാം സ്ഥാനത്തുള്ളത് 172,834.97 കോടി രൂപയുടെ ആസ്തിയുള്ള എച്ച്സിഎല്‍ ടെക്നോളജീസ് എമിരറ്റസ് ചെയര്‍മാന്‍ ശിവ് നാടാറിനാണ്.

പട്ടികയിലെ മലയാളികളിലെ മുന്നില്‍ യൂസഫലിയാണ്. 43,612.56 കോടി രൂപ ആസ്തിയുള്ള യൂസഫലി പട്ടികയില്‍ മുപ്പത്തി അഞ്ചാം സ്ഥാനത്താണ്. 100 വരെയുള്ള പട്ടികയില്‍ നാല്‍പ്പത്തഞ്ചാം സ്ഥാനത്തുള്ള മൂത്തൂറ്റ് കുടുംബം ആണ് 32,709.42 കോടി രൂപയാണ് ഇവരുടെ ആസ്തി. 54-ാം സ്ഥാനത്ത് 29,075.04 കോടി രൂപയുമായി ബൈജു രവീന്ദ്രന്‍ & ദിവ്യ ഗോകുല്‍നാഥും 69-ാം സ്ഥാനത്ത് 25,036.84 കോടി രൂപയുടെ ആസ്ഥിയുമായി ജോയി ആലുക്കാസും 71-ാം സ്ഥാനത്ത് ക്രിസ് ഗോപാലകൃഷ്ണന്‍ 24,633.02 കോടി രൂപയുടെ ആസ്തിയുമായി ഇടം നേടിയിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ