മസ്‌ക് ലോക സമ്പന്നന്‍; അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍; മലയാളികളിലെ സമ്പന്നരില്‍ മുന്നില്‍ എം.എ യൂസഫലി; 2025ലെ ശതകോടീശ്വര പട്ടിക പുറത്തിറക്കി ഫോബ്‌സ്

ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ 34,200 കോടി ഡോളര്‍ ആസ്തിയുമായി ടെസ്‌ല, സ്‌പേസ്എക്‌സ്, എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് ലോക സമ്പന്നരില്‍ ഒന്നാമത്. 21,600 കോടി ഡോളര്‍ ആസ്തിയുമായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാമതെത്തി.

21,500 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്റെ ലാറി എലിസണ്‍ (19,200 കോടി ഡോളര്‍), ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ് എല്‍വിഎംഎച്ചിന്റെ മേധാവി ബെര്‍ണാഡ് ആര്‍ണോയും കുടുംബവും (17,800 കോടി ഡോളര്‍) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍.

9,250 കോടി ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ മുന്നില്‍. ലോകസമ്പന്ന പട്ടികയില്‍ 18ആം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളര്‍ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളര്‍ ആസ്തിയോടെ ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി സാവിത്രി ജിന്‍ഡാല്‍, എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ (3450 കോടി ഡോളര്‍), സണ്‍ഫാംര്‍മ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.

മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഒന്നാമന്‍. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ ആസ്തി. ഇന്ത്യ ഇന്ത്യക്കാരില്‍ 32ആം സ്ഥാനത്താണ് എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയില്‍ 639ആം സ്ഥാനത്താണ് അദ്ദേഹം.

ജെംസ് എജ്യുക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (390 കോടി ഡോളര്‍), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (380 കോടി ഡോളര്‍), ആര്‍പി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളര്‍), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് (330 കോടി ഡോളര്‍) ,കല്യാണ രാമന്‍ (310 കോടി ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ (200 കോടി ഡോളര്‍) ,ഇന്‍ഫോസിസ് മുന്‍ സിഇഒ എസ്.ഡി ഷിബുലാല്‍ (200 കോടി ഡോളര്‍), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളര്‍), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളര്‍ ) എന്നിവരുമാണ് ആദ്യ പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

Latest Stories

പഹൽഗാമിലെ ഭീകരാക്രമണം; ജമ്മുവിലും കാശ്മീരിലും ഭീകരർക്കെതിരെ തെരുവിലിറങ്ങി ജനം

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10ലക്ഷം; പരിക്കേറ്റവർക്ക് 2ലക്ഷം, ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

'പട്ടാള സമാന വേഷത്തില്‍' ആക്രമണം, കൈയ്യിലുണ്ടായിരുന്നത് അമേരിക്കന്‍ നിര്‍മ്മിത M4 കാര്‍ബൈന്‍ റൈഫിളും എകെ 47ഉം; പഹല്‍ഗാമില്‍ ഭീകരര്‍ 70 റൗണ്ട് വെടിയുതിര്‍ത്തുവെന്ന് പ്രാഥമിക അന്വേഷണം

IPL 2025: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ആ വമ്പൻ തീരുമാനം എടുത്ത് ബിസിസിഐ, ഇന്നത്തെ മത്സരത്തിന് ആ പ്രത്യേകത

ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയം; നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍ ഒഴിപ്പിച്ച് പാകിസ്ഥാന്‍; വ്യോമസേന വിമാനങ്ങളുടെ ബേസുകള്‍ മാറ്റി; പിക്കറ്റുകളില്‍ നിന്നും പട്ടാളം പിന്‍വലിഞ്ഞു

"ദുഃഖത്തിൽ പോലും നിശബ്ദമാകാത്ത കശ്മീരിന്റെ ശബ്ദം" - പഹൽഗാം ഭീകരാക്രമണത്തിൽ ഒന്നാം പേജ് കറുത്ത നിറം കൊടുത്ത് കശ്മീരി പത്രങ്ങളുടെ പ്രതിഷേധം

തെലുങ്കിനേക്കാള്‍ മോശം, ബോളിവുഡില്‍ പ്രതിഫലം കുറവ്, 'വാര്‍ 2' ഞാന്‍ നിരസിച്ചു..; ജൂനിയര്‍ എന്‍ടിആറിന്റെ ബോഡി ഡബിള്‍

'മതത്തെ തീവ്രവാദികൾ ദുരുപയോ​ഗപ്പെടുത്തുകയാണ്'; പഹൽ​ഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

കാശ് തന്നിട്ട് സംസാരിക്കെടാ ബാക്കി ഡയലോഗ്, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പണി കൊടുത്ത് ജേസൺ ഗില്ലസ്പി; പറഞ്ഞത് ഇങ്ങനെ

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഉറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് പേരെ വധിച്ച് ഇന്ത്യൻ സൈന്യം