Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS

ജിയോജിത്തിന്‌ 73 കോടി രൂപ ലാഭം, 200 ശതമാനം ലാഭവിഹിതം

, 6:17 pm

പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2017-18 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു.  2018 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 368 കോടി   രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. 2016-17 സാമ്പത്തിക വര്‍ഷത്തെ 306 കോടി രൂപയില്‍ നിന്ന് 20 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനത്തിലെ വര്‍ധനവ്. നികുതിക്ക് മുന്‍പുള്ള ലാഭം 91 കോടി രൂപയായിരുന്നത് 26 ശതമാനം വര്‍ധിച്ച് 115 കോടി രൂപയിലെത്തി. അറ്റാദായം 56 കോടി രൂപയായിരുന്നത് 31 ശതമാനം വര്‍ധിച്ച് 73 കോടിയിലെത്തി.
നാലാം പാദത്തിലെ ആകെ വരുമാനം 79 കോടി രൂപയായിരുന്നത് 20 ശതമാനം വര്‍ധിച്ച് 95 കോടി രൂപയിലെത്തി. നികുതിക്ക് മുന്‍പുള്ള ലാഭം ഇതേ പാദത്തില്‍ 24 കോടിയില്‍ നിന്ന് 21 ശതമാനം വര്‍ധിച്ച് 30 കോടിയിലെത്തി. നാലാം പാദത്തിലെ അറ്റാദായം 15 കോടി രൂപയായിരുന്നത് 26 ശതമാനം വര്‍ധിച്ച് 19 കോടിയിലെത്തി. 1 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 2 രൂപ എന്ന നിരക്കില്‍ (200%) ലാഭവിഹിതം നല്‍കാനും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
2018 മാര്‍ച്ച് 31 വരെയുളള കണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപടുകാരുടെ ആസ്തി 38,600 കോടി രൂപയാണ്.

കമ്പനിയുടെ മ്യൂച്വല്‍ ഫണ്ട് വിതരണത്തില്‍ നിന്നുള്ള വരുമാനം 92 ശതമാനം വര്‍ധിച്ചുവെന്ന് ജിയോജിത് മാനേജിങ് ഡയറക്ടര്‍ ജിയോജിത്തിന്‌ 73 കോടി രൂപ ലാഭം, 200 ശതമാനം ലാഭവിഹിതം സി.ജെ.ജോര്‍ജ് പറഞ്ഞു. ഇക്കഴിഞ്ഞ വര്‍ഷം 90,000ത്തോളം പുതിയ ഇടപാടുകാരെ ചേര്‍ക്കാന്‍ കമ്പനിക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement