ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം സ്വര്‍ണവില വീണ്ടും മുന്നോട്ട്. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയും ഗ്രാമിന് 7,100 രൂപയുമായി. സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ എട്ട് ദിവസം കൊണ്ട് 2,200 രൂപയാണ് സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനവ്. സംസ്ഥാനത്ത് ഇതുവരെയുള്ള റെക്കോര്‍ഡ് വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ 56,800 രൂപയ്ക്ക് ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കില്ല. സ്വര്‍ണവിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ ഉള്‍പ്പെടെ കുറഞ്ഞത് 61,500 രൂപയെങ്കിലും ചെലവാകും. പണിക്കൂലി അഞ്ച് ശതമാനത്തിന് മുകളിലായാല്‍ വില വീണ്ടും ഉയരും.
Read more
മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ യുദ്ധാന്തരീക്ഷത്തിലേക്ക് കടന്നതോടെയാണ് സ്വര്‍ണത്തെ പലരും സുരക്ഷിത നിക്ഷേപമായി കരുതുന്നത്. ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് സ്വര്‍ണവില ദിനംപ്രതി വര്‍ദ്ധിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ലെബനനില്‍ വെടിനിര്‍ത്തലിനായി യുഎസിന്റെ നേതൃത്വത്തില്‍ സഖ്യരാജ്യങ്ങള്‍ മുന്നോട്ടുവച്ച കരാര്‍ തള്ളിയ ഇസ്രായേല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുന്നുണ്ട്.