സംസ്ഥാനത്ത് വീണ്ടും റെക്കോർഡിട്ട് സ്വർണവില. പവന് 66,000 രൂപയിലെത്തി. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. അതേസമയം ഗ്രാമിന് 40 രൂപ കൂടി 8,250 രൂപയിലെത്തി. ഇതോടെ സ്വർണവില എക്കാലത്തെയും ഉയർന്ന റെക്കോർഡിലെത്തി. ഇക്കഴിഞ്ഞ ജനുവരിയിലാണ് സ്വർണവില പവന് 60000 കടന്നത്. 2025 ൽ മാർച്ച് മാസത്തിൽ ഇത് രണ്ടാം തവണയാണ് സ്വർണവിലയിൽ വലിയ ഉയർച്ച ഉണ്ടാകുന്നത്. ഇതിന് മുമ്പ് മാർച്ച് 14ന് രേഖപ്പെടുത്തിയ 65840 രൂപയായിരുന്നു ഈ മാസത്തെ ഉയർന്ന വില. സാമ്പത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരിൽ ഇത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണവിലയിൽ മാറ്റമുണ്ടാകുമെന്നാണ് സൂചനകൾ.
അമ്പോ....! വീണ്ടും റെക്കോർഡിട്ട് സ്വർണവില, പവന് 66,000
