സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ക്ക് കണ്ണുനിറയും; കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നല്ലകാലം

സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഇത് നല്ല കാലം. സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 135 രൂപ കുറഞ്ഞ് 7,085 രൂപയിലെത്തി വില. ഇതോടെ പവന് 1,080 രൂപ കുറഞ്ഞ് 56,680 രൂപയിലെത്തി. അന്താരാഷ്ട്ര വിലയില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്നാണ് സംസ്ഥാനത്തും സ്വര്‍ണ വില താഴ്ന്നത്.

സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 110 രൂപ കുറഞ്ഞ് ഗ്രാമിന് 5,840 രൂപയായി. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന് 46,720 രൂപയായി കുറഞ്ഞു. വെള്ളിയ്ക്കും വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 97 രൂപയിലെത്തി.

നവംബര്‍ ഒന്നിന് 59,080 രൂപയെന്ന റിക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന് വില ഇടിഞ്ഞു. ഇതോടെ ഔണ്‍സിന് അന്താരാഷ്ട്ര വിപണിയില്‍ 2,617 ഡോളറിലെത്തി. സ്വര്‍ണത്തിന് ഇനിയും വില ഇടിയുമെന്നാണ് വിലയിരുത്തല്‍.

ഇതോടെ നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. നേരത്തെ നിക്ഷേപമെന്ന തരത്തില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് നിലവിലെ വിപണി വില തിരിച്ചടിയാകും. അതേ സമയം വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമെന്നാണ് വിലയിരുത്തല്‍.

Latest Stories

അറിയാതെ ദൈവമേ എന്ന് വിളിച്ചുപോയി, 'ബറോസ്' റിലീസ് തീയതി കേട്ടപ്പോള്‍ വിസ്മയിച്ചുപോയി, കാര്യമറിഞ്ഞപ്പോള്‍ ലാലും..: ഫാസില്‍

പെട്ടിമുടി: ആ കാഴ്ചകളില്‍ കണ്ണുനിറയാതെ പോരാന്‍ കഴിയുമോ!

'വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകൾക്കുള്ളതല്ല'; മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്ന് സമസ്ത മുഖപത്രം സുപ്രഭാതം

ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എൻപിപി അധികാരത്തിലേക്ക്

സൂര്യയുടെ അലറലോടലറല്‍.. തലവേദനയോടെ തിയേറ്റര്‍ വിട്ടാല്‍ പ്രേക്ഷകര്‍ വീണ്ടും വരില്ല; വിമര്‍ശനങ്ങളോട് പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി

IND vs AUS: വിരാട് കോഹ്‌ലിക്ക് പരിക്ക് ഭയം?, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ടെന്‍ഷന്‍

മത്സരങ്ങൾക്ക് മുന്നോടിയായി ഡ്രഗ്സ് പാർട്ടി; പ്രീമിയർ ലീഗ് റഫറിക്കെതിരെ വീണ്ടും ഗുരുതര ആരോപണം

'കൂട്ടിയാൽ കൂടുമോ, അത്രക്കുണ്ട്'; മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

എത്ര വൃത്തിയാക്കിയാലും മറ്റൊരാളുടെ ദുര്‍ഗന്ധം വരും, ആരെങ്കിലും ഉപയോഗിച്ച വസ്ത്രങ്ങളും ഷൂകളുമാണ് ധരിച്ചിരുന്നത്: വിക്രാന്ത് മാസി

രാഹുലിന്റെ പരിക്ക് വാർത്തക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി, സൂപ്പർതാരത്തിന് കിട്ടിയത് വമ്പൻ പണി ; ആരാധകർ ആശങ്കയിൽ