സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില വര്‍ദ്ധിച്ചതിന് പിന്നാലെ സംസ്ഥാനത്തും സ്വര്‍ണത്തിന്റെ വിലയില്‍ കുതിപ്പ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 80 രൂപ വര്‍ദ്ധിച്ചു. ഇതോടെ സ്വര്‍ണം ഒരു ഗ്രാമിന് വില 7,225 രൂപയാണ്. പവന് 640 രൂപ വര്‍ദ്ധിച്ച് 57,800 രൂപയുമെത്തി. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ദ്ധിച്ചിട്ടുണ്ട്.

18 കാരറ്റ് സ്വര്‍ണം ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,960 രൂപയിലെത്തി. മൂന്ന് ദിവസമായി മാറ്റമില്ലാതെ നിന്ന വെള്ളി വില ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 98 രൂപയിലെത്തി. അന്താരാഷ്ട്ര വില നംവബര്‍ 18 മുതല്‍ തുടര്‍ച്ചയായ മുന്നേറ്റത്തിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണം ഔണ്‍സിന് 2,685 ഡോളറിലാണ് വ്യാപാരം.

സമീപ ഭാവിയില്‍ സ്വര്‍ണം വീണ്ടും ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ കാല്‍ ശതമാനം കുറവു വരുത്തുമെന്ന പ്രതീക്ഷകളും സ്വര്‍ണ വിലയെ ഉയര്‍ത്തുന്നുണ്ട്. അടിസ്ഥാന പലിശ നിരക്കുകള്‍ കുറയുമ്പോള്‍ കടപ്പത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും ആകര്‍ഷകമല്ലാതാകുകയും അത്തരം മാര്‍ഗങ്ങളില്‍ നിന്ന് സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ചുവടുമാറുകയും ചെയ്യും.

Latest Stories

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ

രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യും, തുടര്‍ന്ന് ലൈംഗിക പീഡനം; എതിര്‍ത്താല്‍ മരണം ഉറപ്പ്, ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍