സ്വര്‍ണം കൈയ്യെത്താ ദൂരത്തേക്ക് കുതിക്കുന്നു; ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഭാവി സുരക്ഷിതമോ?

സ്വര്‍ണം വീണ്ടും കുതിപ്പില്‍. തുടര്‍ച്ചയായ വന്‍കുതിപ്പില്‍ സംസ്ഥാനത്ത് സ്വര്‍ണം പവന്‍ വില 640 രൂപ വര്‍ധിച്ച് 58,280 രൂപയിലെത്തി. സ്വര്‍ണം ഗ്രാമിന് വില 80 രൂപ ഉയര്‍ന്ന് 7,285 രൂപയുമായി. ഈ ആഴ്ചയില്‍ മാത്രമായി 1,360 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. തുടര്‍ച്ചയായ വിലവര്‍ദ്ധന നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

യുവാക്കള്‍ക്കിടയില്‍ ട്രെന്റിംഗായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ദ്ധിച്ചിട്ടുണ്ട്. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 6,015 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിന് വില. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന് വില 48,120 രൂപയായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ദ്ധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില 2,700 ഡോളറിനു മുകളിലെത്തി. കഴിഞ്ഞ ദിവസം ഔണ്‍സ് സ്വര്‍ണത്തിന് ഒരു ശതമാനത്തിലധികം വില ഉയര്‍ന്നിരുന്നു. യുഎസിലെ നവംബറിലെ ചില്ലറവിലക്കയറ്റ കണക്ക് ഇന്ന് പുറത്തു വരുന്നതിനു മുന്നോടിയായാണ് സ്വര്‍ണത്തിന്റെ ഉയര്‍ച്ച.

വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ ഇതോടെ ആശങ്കയിലാണ്. സ്വര്‍ണത്തിന്റെ തുടരെയുള്ള വിലക്കയറ്റം എന്നാല്‍ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഏറെ പ്രതീക്ഷയും നല്‍കുന്നുണ്ട്.

Latest Stories

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴിയില്‍ കൃത്രിമത്വം നടന്നതായി ആരോപണം; ഒരു നടി കൂടി സുപ്രീംകോടതിയെ സമീപിച്ചു

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ്; പതിമൂന്നാം റൗണ്ട് സമനിലയില്‍, നാളെ ജയിക്കുന്നയാള്‍ ലോകചാമ്പ്യന്‍

കാബൂളില്‍ ചാവേര്‍ ആക്രമണം; താലിബാന്‍ മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു

സമസ്ത മുശാവറ യോഗത്തില്‍ പൊട്ടിത്തെറി; ജിഫ്രി മുത്തുകോയ തങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

ചാമ്പ്യന്‍സ് ട്രോഫി 2025: ബിസിസിഐ-പിസിബി തര്‍ക്കത്തില്‍ നിലവിലെ അവസ്ഥ, പ്രഖ്യാപനം വൈകുന്നു

കൊല്ലത്ത് സ്വകാര്യ ബസില്‍ കൂട്ടത്തല്ല്; യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ തല്ലിയത് ബസില്‍ നായയെ കയറ്റിയതിനെ തുടര്‍ന്ന്

'സിറാജിന്‍റെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു': തുറന്നുപറഞ്ഞ് റിക്കി പോണ്ടിംഗ്

റെയില്‍വേസ് ബില്ലില്‍ തെറ്റായ പ്രചരണം നടക്കുന്നു; റെയില്‍വേ സ്വകാര്യവത്കരിക്കാനുള്ള അജണ്ടയില്ലെന്ന് അശ്വനി ബൈഷ്ണവ്

കണക്കുകള്‍ നോക്കാതെ തന്നെ ഒരു കളിക്കാരനെ ഇതിഹാസമായി കാണുന്നുണ്ട് എങ്കില്‍ അതില്‍ ആദ്യ പേര് ഇദ്ദേഹത്തിന്‍റേതാകും

ഇന്ത്യൻ ക്യാപ്റ്റൻ സ്‌മൃതി മന്ദാനക്ക് സെഞ്ച്വറി; പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ