ചൈന സ്വര്‍ണ ശേഖരം ഉയര്‍ത്തി; ട്രംപിന്റെ കലിപ്പ്; അന്ത്യമില്ലാത്ത യുദ്ധങ്ങള്‍; ഓഹരി തകര്‍ച്ച; ജനങ്ങള്‍ നിക്ഷേപമെറിഞ്ഞത് സ്വര്‍ണത്തില്‍; അന്താരാഷ്ട്ര വില 3,000 ഡോളര്‍ തൊട്ടു; ഇന്ത്യയില്‍ ഇനിയും കയറും

ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 3,000 ഡോളര്‍ കടന്നു. ലോകത്തിലെ 60 ശതമാനം ജനങ്ങളും നിക്ഷേപമായി സ്വര്‍ണ്ണം തിരഞ്ഞെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് വിപണി ഉയര്‍ന്നത്. 3,000 ഡോളര്‍ എത്തിയ സ്വര്‍ണ്ണ വില പിന്നീട് 2,984 ഡോളറിലേക്ക് വീണിരുന്നു. എന്നാലും സ്വര്‍ണ്ണമാണ് സുരക്ഷിതമായ നിക്ഷേപമെന്ന സൂചന എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 15 മാസത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. 2,050 ഡോളറില്‍ നിന്നും സ്വര്‍ണ്ണ വില 3002 ഡോളറിലേക്ക് വരെ ഉയരുന്നത് ലോകം കണ്ടു. ഒരു ഒന്നര വര്‍ഷത്തിനുള്ളില്‍ 50 ഡോളറില്‍ അധികം വര്‍ധനയാണ് അന്താരാഷ്ട്ര വിലയിലുണ്ടായത്. 2024 ജനുവരി ഒന്നു മുതല്‍ 2025 മാര്‍ച്ച് 14 വരെ ഉള്ള കാലയളവില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമായത് ആഭ്യന്തര വിപണിയില്‍ വലിയതോതില്‍ വില വര്‍ധനവിന് കാരണമായി.

പണപ്പെരുപ്പ ആശങ്കകള്‍, ഫെഡറല്‍ റിസര്‍വ് നയങ്ങള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ സ്വര്‍ണവിലയുടെ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധതീരുമാനവും സ്വര്‍ണവില ഉയരുന്നതില്‍ എത്തിച്ചിട്ടുണ്ട്.

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം ഒന്നിലധികം തവണ പലിശ നിരക്ക് കുറയ്ക്കുമെന്നതും സ്വര്‍ണത്തിന് അനുകൂലമാണ്. വിവിധ കേന്ദ്ര ബാങ്കുകള്‍, പ്രത്യേകിച്ചും ചൈനയുടെ പീപ്പിള്‍സ് ബാങ്ക് സ്വര്‍ണം വാങ്ങികൂട്ടുന്നതും സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ്. തുടര്‍ച്ചയായ നാലാം മാസവും ചൈന സ്വര്‍ണ ശേഖരം ഉയര്‍ത്തിയതും ലോകത്തിന് കൃത്യമായ സൂചനയാണ് നല്‍കിയിരിക്കുന്നത്.

ലോകത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളും യുദ്ധങ്ങളും അവസാനിച്ചില്ലെങ്കില്‍ ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. അടുത്ത മാസങ്ങളില്‍ തന്നെ
ഔണ്‍സിന് 3,500 ഡോളര്‍ എന്ന അടുത്ത നാഴികക്കല്ല് പിന്നിടുമെന്നാണ് ഇവര്‍ പറയുന്നത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തില്‍ നിന്നും സാമ്പത്തിക അനിശ്ചിതത്വത്തില്‍ നിന്നും തങ്ങളുടെ സമ്പത്ത് സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കണ്ണുവെച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ 15 മാസത്തിനിടയില്‍ സ്വര്‍ണ്ണവിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഒന്നേകാല്‍ വര്‍ഷക്കാലത്തിനിടയില്‍ സ്വര്‍ണം പവന്‍ വില 18920 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതായത് ഈ കാലയളവിനിടയില്‍ 40%ല്‍ അധികം വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

2024 ജനുവരി 1ന് 46840 രൂപയായിരുന്നു സ്വര്‍ണം ഒരു പവന്‍ വില. എന്നാല്‍ ഇന്ന് മാര്‍ച്ച് 15ന് 65760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരിയ 2024 സ്വര്‍ണ്ണവില ഗ്രാമിന് 5855 രൂപയായിരുന്നു. 2025 മാര്‍ച്ച് 15ന് 8220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 2365 രൂപയുടെ വര്‍ധനയാണ് ഒരു ഗ്രാം സ്വര്‍ണ്ണ വിലയില്‍ ഈ കാലത്ത് ഉണ്ടായത്. 2024 ജനുവരി 1മുതല്‍ 2025 മാര്‍ച്ച് 14 വരെ ഉള്ള കാലയളവില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമായത് ആഭ്യന്തര വിപണിയില്‍ വലിയതോതില്‍ സ്വര്‍ണ വില വര്‍ധനവിന് കാരണമായി.

ജനുവരി ഒന്നിന് രൂപയുടെ വിനിമയ നിരക്ക് 83.22 ആയിരുന്നു എന്നാല്‍ നിലവില്‍ 86.92 ആണ് ഒരു ഡോളറിന് വിനിമയ നിരക്ക്. 3 രൂപ 70 പൈസയുടെ വ്യത്യാസമാണ് ഇക്കാലത്ത് വന്നിട്ടുള്ളത്. 87.50 നു മുകളില്‍ വരെ രൂപ എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 2024 ജനുവരി 1ന് 50,800 രൂപയ്ക്ക് വാങ്ങാമായിരുന്നു. എന്നാല്‍ ഇന്ന് 71350 രൂപ സ്വര്‍ണത്തിന് ഏകദേശം പണിക്കൂലിയടക്കം നല്‍കേണ്ടിവരും. സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് വിലവര്‍ധനവില്‍ ലാഭമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.

ഇന്നലെ സ്വര്‍ണ്ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു. സ്വര്‍ണ്ണവില ഇന്നലെ ഗ്രാമിന് 55 രൂപ കൂടി 8120 രൂപയും പവന്‍ 440 രൂപ കൂടി 64,960 രൂപയുമായാണ് വ്യാപാരം നടത്തിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2944 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.10 ആയിരുന്നു. 18 കാരറ്റ് സ്വര്‍ണ്ണവില 6680 രൂപയായി ഉയര്‍ന്നുവെന്നതും 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 89 ലക്ഷം രൂപ കടന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സാധാരണ നിലയില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ സ്വര്‍ണ്ണവിലകയറ്റമൂണ്ടാകുകയും മാര്‍ച്ച് മാസത്തില്‍ വിലകുറയുന്ന പ്രവണതയുമാണ് കണ്ടുവരുന്നത്. എന്നാല്‍ ഇത്തവണ 120 ഡോളറിന്റെ കുറവ് വന്നതിനു ശേഷം വിലവര്‍ധനവ് തുടരുകയാണ്.

Latest Stories

സമരം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ആശാ പ്രവര്‍ത്തകര്‍

കാസ ക്രിസ്ത്യാനികള്‍ക്കിടയിലുള്ള വര്‍ഗീയ പ്രസ്ഥാനം; ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് എംവി ഗോവിന്ദന്‍

കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയ്ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് എറണാകുളം കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് പരാതി

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; ആക്രമണം കവര്‍ച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ

കുട്ടനാട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു

കോട്ടയം സിപിഎം ജില്ല സെക്രട്ടറിയായി ടിആര്‍ രഘുനാഥ്

ചെന്നൈയിലെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും; എഐസിസി അനുമതി ലഭിക്കാതെ രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാറും

'എന്റെ രക്തം തിളയ്ക്കുന്നു', ഹൈദരാബാദിലെ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ അപലപിച്ച ബിആര്‍എസിന് നേരെ രേവന്ത് റെഡ്ഡിയുടെ ആക്രോശം

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം; രൂപക്കൂട് തകര്‍ത്ത യുവാവിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

'എല്ലുകൾ ഒടിഞ്ഞേക്കാം, ബേബി ഫീറ്റ് എന്ന അവസ്ഥ...'; ഭൂമിയിലെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് എന്തെല്ലാം?