ഇന്ത്യയില്‍ ജോലി ചെയ്യുന്നതിനുള്ള മികച്ച സ്ഥാപനങ്ങള്‍; ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടി മുത്തൂറ്റും കല്യാണ്‍ ജൂവലേഴ്സും; കേരളത്തിന് അഭിമാനമായി രണ്ടു കമ്പനികള്‍

ഇന്ത്യയില്‍ ജോലി ചെയ്യുന്നതിനുള്ള മികച്ച സ്ഥാപനങ്ങളില്‍ ഇടം നേടി കേരളത്തിലെ രണ്ടു കമ്പനികള്‍. സ്വര്‍ണാഭരണ രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കല്യാണ്‍ ജൂവലേഴ്സും ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസ് ലിമിറ്റഡുമാണ് ആ രണ്ടു കമ്പനികള്‍.
ഇന്ത്യയില്‍ ജോലി ചെയ്യാനുള്ള മികച്ച സ്ഥലം തിരഞ്ഞെടുത്ത പട്ടികയില്‍ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസ് 12-ാം സ്ഥാനത്തും കല്യാണ്‍ ജൂവലേഴ്സ് 16-ാം സ്ഥാനത്തുമാണ് ഇടം നേടിയിരിക്കുന്നത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റിന് ഇന്ത്യയില്‍ എല്ലായിടത്തുമായി 1876 ജീവനക്കാരാണുള്ളത്. ഒരോ ജീവനക്കാരന്റെയും ചിന്തകളും വിശ്വാസങ്ങളും പ്രകടിപ്പിക്കാനുള്ള എല്ലാ അവസരങ്ങളും കമ്പനി നല്‍കുന്നു. ഒരു ഫിനാന്‍ഷ്യല്‍ കമ്പനി എന്ന നിലയില്‍ ജീവനക്കാര്‍ക്ക് അഭിവൃദ്ധി പ്രാപിക്കാനും വളരാനും പരമാവധി അവസരം മുത്തൂറ്റ് നല്‍കുന്നു.

അതിനാല്‍ തങ്ങളുടെ സ്ഥാപനമാണ് പ്രവര്‍ത്തിക്കാനുള്ള ഏറ്റവും നല്ല സ്ഥലമെന്ന് മുത്തൂറ്റ് അവകാശപ്പെടുന്നു. . ഈ സ്ഥാപനം സമഗ്രത, നവീകരണം, ഉപഭോക്തൃ സംതൃപ്തി എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ഒന്നാണ്, അതേസമയം സഹകരണം, വൈവിധ്യം, തുടര്‍ച്ചയായ പഠനം, ആത്യന്തികമായി വിജയത്തിലേക്ക് നയിക്കുകയും സമൂഹത്തില്‍ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഓട്ടോമൊബൈല്‍ ഫിനാന്‍സ് കമ്പനികളിലൊന്നാണ് മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയും (എന്‍ബിഎഫ്‌സി) ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (ബിഎസ്സി) നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയിലും (എന്‍എസ്സി) ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിയുമാണ്.

ഇന്ത്യയില്‍ ജോലി ചെയ്യുന്നതിനുള്ള മികച്ച സ്ഥാപനങ്ങളില്‍ പതിനാറാം സ്ഥാനത്താണ് കല്യാണ്‍ ജൂവലേഴ്സ്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂവലേഴ്‌സിന് ഇന്ത്യയിലും വിദേശത്തുമായി 290 ഷോറൂമുകളാണ് ഉള്ളത്. ഇതില്‍ എല്ലായിടത്തുമായി 9613 ജീവനക്കാരാണുള്ളത്.

ചെറിയ ഒരു കുടുംബ ബിസിനസില്‍ നിന്ന് തുടക്കമിട്ട്, ബിസിനസില്‍ വിജയത്തിന്റെ പടികള്‍ നടന്നു കയറിയ ടി.എസ് കല്യാണരാമനാണ് കല്യാണ്‍ ഗ്രൂപ്പിനെ വന്‍കിട ബിസിനസ് സ്ഥാപനമാക്കി മാറ്റുന്നത്. ഇന്ന്, ഇന്ത്യയിലെയും, ഗള്‍ഫിലെയും ഏറ്റവും വലിയ റീടെയില്‍ ജ്വല്ലറി ഗ്രൂപ്പുകളില്‍ ഒന്നാണ് കല്യാണ്‍ ജ്വല്ലേഴ്‌സ്.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ ടി.എസ് കല്യാണ രാമന്‍ 1947ല്‍ ജനിച്ചത്. പ്രമുഖ വസ്ത്രവ്യാപാരിയായിരുന്നു പിതാവ് ടി.ആര്‍ സീതാരാമയ്യര്‍. പഠനകാലത്തു തന്നെ കല്യാണ്‍ എന്ന് പേരുള്ള ചെറിയ ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ അദ്ദേഹം പിതാവിനെ സഹായിക്കാന്‍ പോയിരുന്നു.

തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ കല്യാണരാമന്‍ പൂര്‍ണമായും കുടുംബ ബിസിനസിലേക്ക് ഇറങ്ങി. വിവാഹ വസ്ത്രങ്ങള്‍ വാങ്ങുന്നവരുടെ പ്രിയപ്പെട്ട സ്ഥലമായി കല്യാണ്‍ മാറാന്‍ തുടങ്ങി.പിന്നീട് ജ്വല്ലറി ബിസിനസിനെക്കുറിച്ച് കല്യാണ രാമന്‍ വിശദമായ പഠനം നടത്തി. 25 ലക്ഷം രൂപയുടെ പ്രാരംഭ മൂലധനവും, 50 ലക്ഷം രൂപ ബാങ്ക് വായ്പയുമെടുത്ത് ആദ്യത്തെ കല്യാണ്‍ ജ്വല്ലേഴ്‌സ് തൃശ്ശൂരില്‍ ആരംഭിച്ചു. കേരളത്തിലെ വലിയ ജ്വല്ലറി ഷോറൂമായിരുന്നു 4000 അടി ചതുരശ്ര വിസ്തീര്‍ണത്തില്‍ ആരംഭിച്ചത്.

2003ല്‍ കോയമ്പത്തൂരില്‍ പുതിയ ഷോറൂം ആരംഭിച്ച് സംസ്ഥാനത്തിന് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. . ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളിലായി 30ല്‍ അധികം ഷോറൂമുകളുണ്ട്. നിലവില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 37,236 കോടി രൂപയാണ്.

2014ല്‍ ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ പിങ്കസില്‍ നിന്ന് 1200 കോടി രൂപയുടെ മൂലധനനിക്ഷേപം ലഭിച്ചു. ഇന്ത്യന്‍ റീടെയില്‍ ജ്വല്ലറി മേഖലയില്‍ ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമായിരുന്നു അത്. ഫോബ്‌സിന്റെ കണക്കുകള്‍ പ്രകാരം 2.8 ബില്യണ്‍ ഡോളറാണ് കല്യാണ രാമന്റെ ആസ്തി. അദ്ദേഹത്തിന്റെ മക്കളായ രാജേഷ് കല്യാണ രാമന്‍, രമേഷ് കല്യാണ രാമന്‍ എന്നിവര്‍ ബിസിനസില്‍ പ്രധാന ചുമതലകള്‍ വഹിക്കുന്നുണ്ട്.

Latest Stories

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്

നായകനല്ല, 'വില്ലന്‍' ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി 'രാമായണ'യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്

BGT 2024-25: 'ഞാനതില്‍ വിജയിച്ചു'; ബുംറയ്‌ക്കെതിരെ പുറത്തെടുത്ത ഗെയിം പ്ലാന്‍ വെളിപ്പെടുത്തി കോന്‍സ്റ്റാസ്

'എഴുത്തിന്റെ കുലപതി എംടി ഇനി ഓർമ, വിട നൽകി മലയാളം'; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ശബ്ദിക്കരുത്! റാഹ പേടിക്കുമെന്ന് ആലിയ; പാപ്പരാസികളെ ഞെട്ടിച്ച് കുഞ്ഞിന്റെ ആശംസകള്‍, വീഡിയോ വൈറല്‍

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ടനടപടി; റവന്യു വകുപ്പില്‍ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'ഞാന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ഗംഭീറിനോട് പറയുമായിരുന്നു'; വിയോജിപ്പ് പരസ്യമാക്കി ഇര്‍ഫാന്‍ പത്താന്‍

'രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്