ഹെയിമിന്റെ പുതിയ ടിവികളുടെ സീരീസ് തൃശൂര്‍ ഹയാത്തില്‍ വേണൂസുമായി ചേര്‍ന്ന് പുറത്തിറക്കി. സ്മാര്‍ട്ട് ഗൂഗിള്‍- ക്യൂഎല്‍ഇഡി ടിവി ശ്രേണിയില്‍ ഹെയിം ഓണവിപണിയില്‍ നേടിയ മികവ് ക്രിസ്മസ്- പുതുവര്‍ഷ കാലയളവിലും ആവര്‍ത്തിക്കുന്നതിനുള്ള സെയിസ് മാനേജര്‍മാര്‍ക്കുള്ള പരിശീലനവും നടന്നു.
റോബോട്ടിക് ടിവികള്‍ ജനകീയമാക്കുന്നതിനായി ഹെയിം അവതരിപ്പിച്ച ട്രിപ്പിള്‍ സീറോ ഓഫര്‍ വിപണിയില്‍ പ്രിയങ്കരമാണ്. 32, 43, 55, 65- ഇഞ്ചുകളിലാണ് പുതിയ ടിവികള്‍ അവതരിപ്പിച്ചത്. വേണൂസുമായി ചേര്‍ന്നുള്ള പദ്ധതികളൂം തൃശൂര്‍ ഹയാത്തില്‍ നടന്ന ചടങ്ങില്‍ ആരംഭം കുറിച്ചു. വേണൂസ് മാനേജിങ് ഡയറക്ടര്‍ കെവി ആനന്ദ്, ജനറല്‍ മാനേജര്‍ സുനില്‍ കുമാര്‍ പി, ഹെയിം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷാനു ബഷീര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷൈന്‍ കുമാര്‍, ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റ് വി എ ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.