ഇടപാടില്‍ അസ്വഭാവികത കണ്ടാല്‍ ക്രെഡിറ്റ് കാര്‍ഡ് ഹോട്ട് ലിസ്റ്റ് ചെയ്യാം; സുരക്ഷിതമായ ബാങ്കിംഗ് ടിപ്സുമായി എച്ച്.ഡി.എഫ്.‌സി ബാങ്ക് ഡിജിറ്റല്‍ അക്വിസിഷന്‍സ് ഹെഡ് അംഗ്ഷുമാന്‍ ചാറ്റര്‍ജി

ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് പ്രോഡക്റ്റ്‌സ്, കണ്‍സ്യൂമര്‍ ക്രെഡിറ്റ് കാര്‍ഡ്‌സ്, ഡിജിറ്റല്‍ അക്വിസിഷന്‍സ് ഹെഡ്, അംഗ്ഷുമാന്‍ ചാറ്റര്‍ജി നല്‍കുന്ന സുരക്ഷിതമായ ബാങ്കിംഗ് ടിപ്സ്

ചോദ്യകര്‍ത്താവ്: ക്രെഡിറ്റ് കാര്‍ഡ് സെഗ്മെന്റ് വളര്‍ന്നു വരികയാണല്ലോ, ഞങ്ങളുടെ കാഴ്ച്ചക്കാരോട് പങ്കുവെയ്ക്കാന്‍ എന്തെങ്കിലും ഉപദേശങ്ങളുണ്ടോ, പ്രത്യേകിച്ചും ക്രെഡിറ്റ്കാര്‍ഡ് എടുക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്നവരോട്

അംഗ്ഷുമാന്‍ചാറ്റര്‍ജി (ഹെഡ് പ്രോഡക്റ്റ്‌സ് – കണ്‍സ്യൂമര്‍ ക്രെഡിറ്റ് കാര്‍ഡ്സ് ആന്‍ഡ് ഡിജിറ്റല്‍ അക്വിസിഷന്‍): ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതും ചെയ്യരുതാത്തുമായ ചില കാര്യങ്ങള്‍ ഞാന്‍ പറയാം. ലോകമാകെ ഡിജിറ്റല്‍ കൈയടക്കി കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍, ഇതേക്കുറിച്ച് വലിയ ധാരണയില്ലാത്ത ആളുകളെ മുതലെടുക്കുന്നൊരു സാഹചര്യവും നില നില്‍ക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡുള്ള ആളുകള്‍ ആദ്യം ഓര്‍ക്കേണ്ടത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഒടിപി തുടങ്ങിയവ ആരുമായും പങ്കിടരുത് എന്നാണ്, അതിപ്പോള്‍ ബാങ്കില്‍ നിന്നാണ് വിളിക്കുന്നത് എങ്കില്‍ പോലും. ഇത് വളരെ സ്വകാര്യമായൊരു വിവരമാണ്, ഏതെങ്കിലുമൊരു പണമിടപാട് സമയത്ത് മാത്രമാണ് ഇത് ഉപയോഗിക്കേണ്ടത്.

രണ്ടാമത്തെ കാര്യം, കാണുന്ന ലിങ്കുകളിലെല്ലാം ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൊടുക്കാതിരിക്കുക എന്നതാണ്. ഇതില്‍ വിവേചനബുദ്ധി കാണിക്കണം. എല്ലാ സൈറ്റുകളും നിങ്ങളെ സഹായിക്കാനുള്ളതല്ല. രോഗികളെ സഹായിക്കാന്‍ പണമാവശ്യപ്പെട്ട് വരുന്ന ഇമെയിലുകള്‍ സൗജന്യ കാര്‍ഡിനായി നിങ്ങളുടെ കാര്‍ഡിന്റെ അവസാന നാല് നമ്പരുകള്‍ ആവശ്യപ്പെട്ട് വരുന്ന കോളുകള്‍ എന്നിവയോടൊക്കെ നാം നോ പറയണം. ശരിയായ കോളുകള്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയണം. അടിസ്ഥാനപരമായി നോ പറയാന്‍ പഠിച്ചാല്‍ തന്നെ നിങ്ങള്‍ സുരക്ഷിതരാണ്. അതേസമയം, അണിയറയ്ക്ക് പിന്നില്‍ ബാങ്ക് എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് കൂടുതല്‍ സുരക്ഷിതമാക്കാനാണ്.

ഉദാഹരണത്തിന്, ഞങ്ങളുടെ സൂപ്പര്‍ പ്രീമിയം കാര്‍ഡുകള്‍ക്ക് ഡെഡിക്കേറ്റഡ് ടീമുണ്ട്. നിങ്ങളുടെ പര്‍ച്ചേസ് പാറ്റേണില്‍ പെടാത്ത തരത്തിലൊരു ഇടപാട് നടന്നാല്‍ ഈ ടീമില്‍ നിന്ന് ഉടനെ നിങ്ങള്‍ക്ക് കോള്‍ ലഭിക്കും. അതിനാലാണ് വലിയ ഇടപാടുകള്‍ക്ക് എപ്പോഴും ഈ കാര്‍ഡ് ഉപയോഗിക്കപ്പെടുന്നത്. മറ്റ് കാര്‍ഡുകള്‍ക്ക്, വഞ്ചനകളും തട്ടിപ്പുകളും മറ്റും കൈകാര്യം ചെയ്യുന്നതിനായി 24ഃ7 പ്രവര്‍ത്തിക്കുന്ന ടീമുകളുണ്ട്. വലിയ അളവിലുള്ള ഡാറ്റ മാനേജ് ചെയ്യുന്നതിനും അത് വലിയിരുത്തുന്നതിനും ബാങ്കിന് സ്വന്തമായി ഐപി സംവിധാനമുണ്ട് – ട്രാന്‍സാക്ഷനുകളില്‍ എന്തെങ്കിലും പന്തികേടു തോന്നിയാല്‍ ഞങ്ങള്‍ ഉടന്‍ തന്നെ ഉപഭോക്താവുമായി ബന്ധപ്പെടും. ഞങ്ങള്‍ക്ക് ഇന്‍സ്റ്റാ കാര്‍ഡുകളുമുണ്ട്. ഏതെങ്കിലും ഇടപാടില്‍ നിങ്ങള്‍ അണ്‍കംഫര്‍ട്ടബിള്‍ ആകുകയാണെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ കാര്‍ഡ് ഹോട്ട് ലിസ്റ്റ് ചെയ്യാം, ഞങ്ങള്‍ നിങ്ങള്‍ക്കൊരു ഇന്‍സ്റ്റാ കാര്‍ഡ് നല്‍കും.

ഇതിലൂടെ നിങ്ങള്‍ക്ക് ട്രാന്‍സാക്ഷന്‍ വീണ്ടും തുടങ്ങാം.നിങ്ങളുടെ ബില്ലുകളടയ്ക്കാന്‍ 50 ദിവസം വരെ സമയം തരുന്ന കാര്‍ഡുകളുണ്ട്. അതിന് ശേഷം ചാര്‍ജുകള്‍ ഈടാക്കും. എനിക്ക് പറയാനുള്ളത് 50 ദിവസത്തിനുള്ളില്‍ ബില്ലുകള്‍ ക്ലിയര്‍ ചെയ്യണമെന്നാണ്. ഇങ്ങനെ ചെയ്താല്‍ ചാര്‍ജുകളൊന്നും ഉണ്ടാകില്ല. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങളെ കബളിപ്പിക്കുകയാണെങ്കില്‍, അത് നിങ്ങള്‍ ബാങ്കിനെ അറിയിക്കുകയാണെങ്കില്‍, ആ ഇടപാട് പൂര്‍ണമായും ബാങ്ക് ഏറ്റെടുക്കും. തട്ടിപ്പ് ട്രാന്‍സാക്ഷന് നിങ്ങളില്‍ നിന്ന് നിരക്ക് ഈടാക്കില്ല. ഇത്തരത്തില്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് ബാങ്ക് ശ്രമിക്കുന്നത്. ഉപഭോക്താക്കളോട് അപേക്ഷിക്കാനുള്ളത് തട്ടിപ്പുകാരുടെ പുതിയ രീതികളിലും ചതികളിലും വീണു പോകാതെ സൂക്ഷിക്കണമെന്നാണ്.കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ എപ്പോഴും സൂക്ഷിക്കുക. എല്ലാ ലിങ്കുകളിലും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കാതിരിക്കുക. ഒടിപി വെളിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക. കാര്‍ഡ് എപ്പോഴും പേഴ്‌സില്‍ തന്നെ ഉണ്ടെന്ന് ഉറപ്പാക്കുക.ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് നിങ്ങള്‍ക്ക് കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല.സൂക്ഷിക്കുന്നത് എപ്പോഴും സഹായകരമാണ് – അതില്‍ തര്‍ക്കമില്ല.

ചോദ്യകര്‍ത്താവ്: ഒരാള്‍ക്ക് എങ്ങനെയൊരു സ്മാര്‍ട്ട് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവ് ആകാന്‍ കഴിയും – റിവാര്‍ഡ് പോയിന്റുകളും മറ്റും ഉപയോഗപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞ് തരുമോ?

അംഗ്ഷുമാന്‍ ചാറ്റര്‍ജി: മില്ലീനിയയെ കുറിച്ച് ഞങ്ങള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ആളുകള്‍ക്ക് താത്പര്യം പൊടുന്നനെയുള്ള സംതൃപ്തിയാണെന്നാണ്. ചെറുപ്പക്കാര്‍ക്ക് എല്ലാം പെട്ടെന്ന് നടക്കണം – മറ്റൊരു പാര്‍ട്ണറുമായുള്ള ടൈ അപ്പോ മറ്റൊരു ബ്രാന്‍ഡില്‍ നിന്നുള്ള ആനുകൂല്യങ്ങളോ അല്ല അവര്‍ക്ക് വേണ്ടത്. അതിനാല്‍ ഞങ്ങള്‍ ചെയ്യുന്നത് മില്ലീനിയയ്ക്ക് ക്യാഷ് ബാക്ക് നല്‍കുകയാണ്. റിവാര്‍ഡ് പോയിന്റുകളെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ചുരുക്കം.റിഗാലിയ, ടൈംസ്, ഇന്‍ഫിനിയ പോലുള്ള പ്രീമിയം കാര്‍ഡുകള്‍ക്കാണ് റിവാര്‍ഡ് പോയിന്റുകളുള്ളത്. നിങ്ങള്‍ മനസ്സിലാക്കേണ്ടത് എങ്ങനെയാണ് റിവാര്‍ഡ് പോയിന്റുകളുടെ പ്രവര്‍ത്തനരീതിയെന്നാണ്. പോയിന്റ് നേടാനുള്ള ഏറ്റവും സ്മാര്‍ട്ടായ രീതി നിങ്ങളുടെ ഓരോ ചെലവും ക്രെഡിറ്റ് കാര്‍ഡിലൂടെ ആക്കുക എന്നതാണ്. അതായത് പലചരക്ക്, പെട്രോള്‍ തുടങ്ങിയവയ്‌ക്കൊക്കെ പണത്തിന് പകരം കാര്‍ഡ് ഉപയോഗിക്കുക. നിങ്ങള്‍ക്ക് പോയിന്റുകള്‍ വന്നു തുടങ്ങും.

1000, 2000, 5000, 10000 പോയിന്റുകള്‍ എത്തുമ്പോള്‍ ബാങ്കില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും.ഒന്ന് സ്മാര്‍ട്ട്‌ബൈയിലേക്ക് പോയി തല്‍ക്ഷണം വൗച്ചറുകള്‍ നേടുക എന്നതാണ്. ഇത് ലൈഫ് സ്‌റ്റൈല്‍ വൗച്ചറുകള്‍, ഷോപ്പിംഗ് കൂപ്പണുകള്‍ തുടങ്ങി എന്തുമാകാം. സൂപ്പര്‍ പ്രീമിയം കാര്‍ഡില്‍ പോയിന്റുകള്‍ യാത്രകള്‍ക്ക് ഉപയോഗിക്കാം. നിങ്ങള്‍ക്ക് 10000 പോയിന്റുകളുണ്ടെങ്കില്‍, നിങ്ങള്‍ കാര്‍ഡിലൂടെ 30000-40000 വരെ ചെലവാക്കിയിട്ടുണ്ട് – അതായത് ഒരു വര്‍ഷം 5 ലക്ഷം രൂപ. സ്മാര്‍ട്ട്‌ബൈയില്‍ ഞങ്ങള്‍ നല്‍കുന്ന ഓഫറുകളിലൂടെ നിങ്ങള്‍ക്ക് 3ഃ, 5ഃ സ്‌പെഷ്യല്‍ ഡീലുകള്‍ വരെ ലഭിക്കും. നോര്‍മ്മല്‍ പോയിന്റ് ഘടനയിലും കൂടുതല്‍ പോയിന്റുകള്‍ നേടാന്‍ നിങ്ങളെ സഹായിക്കുന്നവയാണിത്. ഈ പോയിന്റുകളെല്ലാം ചേര്‍ത്ത് ഒരു വണ്‍ വേ ടിക്കറ്റോ ചിലപ്പോള്‍ 2 വേ ടിക്കറ്റോ ബുക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് ആയേക്കാം.ആദ്യം ചെയ്യേണ്ടത്, എല്ലാ ചെലവുകളും ക്രെഡിറ്റ് കാര്‍ഡിലൂടെ ആക്കുക എന്നതാണ്.

Read more

റിവാര്‍ഡ് പോയിന്റുകള്‍ അറിഞ്ഞിരിക്കുക, സ്മാര്‍ട്ട്‌ബൈ ഉപയോഗപ്പെടുത്താമെന്നും ഓര്‍ക്കുക. നിങ്ങള്‍ക്ക് ഉപയോഗിക്കാനായി ഞങ്ങള്‍ക്ക് വളരെ മികച്ചൊരു ക്യാറ്റലോഗുണ്ട്. എയര്‍ലൈന്‍, ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാനാകും. കൂടുതലൊന്നും നല്‍കാതെ തന്നെ നിങ്ങള്‍ക്ക് പണമടയ്ക്കാന്‍ കഴിയും. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളുടെ റിവാര്‍ഡ് പോയിന്റുകളെ ശക്തമാക്കുന്നത് ഇത്തരം ഘടകങ്ങളാണ്. യാത്ര, വെക്കേഷന്‍ സമയത്തെ ഹോട്ടല്‍ താമസം, ക്യാറ്റലോഗില്‍ നിന്നുള്ള എന്തെങ്കിലും വാങ്ങി നിങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യകരമാക്കി മാറ്റാം. സൂപ്പര്‍ പ്രീമിയം കാര്‍ഡുകളില്‍ നിങ്ങള്‍ക്ക് ഇന്‍സ്റ്റന്റ് വൗച്ചറുകള്‍ വാങ്ങാനാകും. അതായത് ആമസോണ്‍, ലൈഫ്‌സ്‌റ്റൈല്‍ വൌച്ചറുകള്‍. നിങ്ങള്‍ ചെയ്യേണ്ടത്, നിങ്ങളുടെ എല്ലാ ചെലവുകളും എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡിലൂടെയാക്കുകയാണ്.