സൈനികര്‍ക്കായി ശൗര്യ കാര്‍ഡ് അവതരിപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. ശൗര്യ കെജിസി കാര്‍ഡ് എന്ന് പേരുള്ള ഈ ഉത്പന്നം ഇന്ത്യയിലെ 45 ലക്ഷം സൈനികര്‍ക്ക് പ്രത്യേകമായി ഡിസൈന്‍ ചെയ്തിരിക്കുന്നതാണ്. ഇതിലുള്ളത് മുമ്പ് കണ്ടിട്ടില്ലാത്ത ഫീച്ചറുകളും യോഗ്യതാ മാനദണ്ഡങ്ങളുമാണ്. സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ളതാണ് ഈ കാര്‍ഡ്.
കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍:
- ശരാശരി കാര്‍ഡുകള്‍ക്ക് 2 ലക്ഷം രൂപയുള്ളപ്പോള്‍ ഇതിന് 10 ലക്ഷം രൂപയുടെ ലൈഫ് കവര്‍
- ആളുടെ നേരിട്ടുള്ള സാന്നിദ്ധ്യം ആവശ്യമില്ലത്ത ലളിതമായ ഡോക്യുമെന്റേഷന്‍ പ്രക്രിയ
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിന തലേന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്, റൂറല്‍ ബാങ്കിംഗ് ഗ്രൂപ്പ്, ബിസിനസ് ഹെഡ്, രജീന്ദര്‍ ബബ്ബാറിന്റെ സാന്നിദ്ധ്യത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ ആദിത്യ പൂരിയാണ് പുതിയ ഉല്‍പ്പന്നം ഡിജിറ്റലായി മുംബൈയില്‍ നിന്ന് അവതരിപ്പിച്ചത്.
“സൈനികര്‍ക്കും അവരുടെ കുടുംബത്തിനുമായി ഇത്തരത്തിലൊരു കാര്‍ഡ് അവതരിപ്പിക്കുന്നത് വലിയ സന്തോഷമാണ്. എയര്‍ ഫോഴ്‌സ് കുടുംബത്തില്‍ നിന്ന് വരുന്ന ഒരാളെന്ന നിലയില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും അവരുടെ കുടുംബവും ചെയ്യുന്ന ത്യാഗവും നേരിടുന്ന ബുദ്ധിമുട്ടുകളും അടുത്തു നിന്ന് കണ്ടിട്ടുണ്ട്. അവര്‍ക്കായി എന്തെങ്കിലുമൊന്ന് ചെയ്യാനായി എന്നതിനാല്‍ എന്റെ കരിയര്‍ സമ്പൂര്‍ണമായതായി ഞാന്‍ കരുതുന്നു. കര്‍ഷകര്‍ക്കും പട്ടാളക്കാര്‍ക്കും ഒരുപോലെ പ്രയോജനകരമായൊരു ഉല്‍പ്പന്നമാണിത്. നമ്മളെ സംരക്ഷിക്കുന്നവര്‍ക്കുള്ള ഞങ്ങളുടെ സ്വാതന്ത്ര്യദിന സമ്മാനമാണിത്. ജയ് ജവാന്‍, ജയ് കിസാന്‍, ജയ് ഹിന്ദ്” – ആദിത്യ പൂരി പറഞ്ഞു.