ഡോക്ടര്‍മാരെ ആദരിക്കാന്‍ സലാംദില്‍സേ പദ്ധതിയുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

മഹാമാരിക്കാലത്ത് ഡോക്ടര്‍മാര്‍ നല്‍കിയ നിസ്തുല സേവനത്തെ ആദരിക്കാന്‍ #സലാംദില്‍സേ പദ്ധതിയുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. ഹൃദയാഭിവാദ്യങ്ങള്‍ എന്ന അര്‍ത്ഥം വരുന്ന ഈ പദ്ധതി ഡോക്ടര്‍മാരെ ആദരിക്കാന്‍ പൊതുജനങ്ങള്‍ക്കുള്ള ദേശീയ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കും.

ജൂണ്‍ 23-ന് അവതരിപ്പിച്ച #സലാംദില്‍സേ, സ്വന്തം ജീവന്‍ പണയപ്പെടുത്തി മഹാമാരിക്കെതിരെ പോരാടുന്ന ഡോക്ടര്‍മാരെ ആദരിക്കാന്‍ പൊതുജനങ്ങള്‍ക്കൊരു പ്ലാറ്റ്‌ഫോം ഒരുക്കി നല്‍കുകയും അതിനായി ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഈ പദ്ധതിയുടെ ഭാഗമായി, www.salaamdilsey.com എന്നൊരു വെബ് പ്ലാറ്റ്‌ഫോം ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഈ മൈക്രോസൈറ്റില്‍ എത്തി ഡോക്ടര്‍മാര്‍ക്കായി പൊതുജനങ്ങള്‍ക്ക് നന്ദി സന്ദേശങ്ങള്‍ അയയ്ക്കാം. ഇത് ഇമെയില്‍, സോഷ്യല്‍മീഡിയ, വാട്ട്‌സ്ആപ്പ് എന്നിവയിലൂടെ പങ്കിടാനുമാകും.

ഡോക്ടര്‍മാരുടെ ദേശീയ ദിനത്തില്‍ ബാങ്ക് “”വോള്‍ ഓഫ് ഡെഡിക്കേഷന്‍”” അനാവരണം ചെയ്യും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വോര്‍ളിയിലുള്ള കോര്‍പ്പറേറ്റ് ഓഫീസിന് മുന്നിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെമ്പാട് നിന്നും ഡോക്ടമാര്‍ക്കായുള്ള നന്ദി സന്ദേശങ്ങളുടെ കൊളാഷായിരിക്കും ഇതില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഡോക്ടര്‍മാരോടുള്ള ബാങ്കിന്റെ നന്ദി സൂചനാര്‍ത്ഥം, പദ്മ ഭൂഷണ്‍ ഡോ. നരേഷ് ത്രെഹാനെ ബാങ്ക് വെര്‍ച്വലായി ആദരിച്ചു. വിഖ്യാത കാര്‍ഡിയോവാസ്‌കുലാര്‍, കാര്‍ഡിയോതൊറാസിക് സര്‍ജനായ അദ്ദേഹം മേദാന്ത – ദ് മെഡിസിറ്റി എന്ന 1500 കിടക്കകളുള്ള മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററും ചീഫ് കാര്‍ഡിയാക് സര്‍ജനുമാണ്.

പദ്ധതിയുടെ ലോഞ്ചിനോട് അനുബന്ധിച്ച് ഡോക്ടര്‍മാര്‍ക്കായി മ്യൂസിക്കല്‍ ട്രിബ്യൂട്ടും പുറത്തിറക്കി. രാജ്യത്തിന്റെ റിമോട്ട് ഭാഗങ്ങളിലുള്ള ബാങ്ക് ജീവനക്കാരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍തം വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:-

“സലാംദില്‍സേയിലൂടെ, ഡോക്ടര്‍മാരോടുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാട് പ്രകടിപ്പിക്കുകയാണ് ഞങ്ങള്‍. സ്വന്തം ജീവന്‍ പണയപ്പെടുത്തിയും മഹാമാരിക്കെതിരെ പോരാടുകയായിരുന്നു അവര്‍. ദിവസം മുഴുവന്‍ ജോലി ചെയ്യുകയായിരുന്ന ഡോക്ടര്‍മാരെ സംബന്ധിച്ച് കഷ്ടപ്പാടിന്റെ കാലമായിരുന്നു കഴിഞ്ഞു പോയത്.””

രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനുള്ള ഏറ്റവും നല്ല അവസരമാണ് ഡോക്ടര്‍മാരുടെ ദിനം”” – എച്ച്ഡിഎഫ്‌സി ബാങ്ക്, ഗവണ്‍മെന്റ്, ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ബിസിനസ്, ബിസി പാര്‍ട്ണര്‍ഷിപ്പ്‌സ്, ഇന്‍ക്ലൂസീവ് ബാങ്കിംഗ്, സ്റ്റാര്‍ട്ട്അപ്പ്‌സ് എന്നിവയുടെ ഗ്രൂപ്പ് ഹെഡായ സ്മിതാ ഭഗത്ത് പറഞ്ഞു.

Latest Stories

'മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു'; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

'പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്'; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം