Connect with us

AUTOMOBILE

ഹിമാലയന്റെ പുതിയ അവതാരം വരുന്നുണ്ടെന്ന് എന്‍ഫീല്‍ഡ്: കോമഡിയെന്ന് ട്രോളന്‍മാര്‍

, 2:49 pm

റോയല്‍ എന്‍ഫീല്‍ഡെന്നു കേട്ടാല്‍ ചോര തിളക്കണമെന്നാണ് ന്യൂജെനറേഷന്റെ പുതിയ മുദ്രാവാക്യം. ഡ്യൂക്കും മോജോയും വന്ന് എന്‍ഫീല്‍ഡിന് നേരിയ പണി കൊടുക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ ‘റോയലായി’ തന്നെ തുടരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഉടമകള്‍ക്ക് ബൈക്ക് ഓടിക്കുന്നതിനേക്കാള്‍ താല്‍പര്യം ഇതിന്റെ വിശേഷങ്ങള്‍ പറയുന്നതിലാകും. ഒരു തരം ആരാധന. ഈ ആരാധനയ്ക്കിടയില്‍ ബുള്ളറ്റ് പോരാ എന്നാരെങ്കിലും പറഞ്ഞാല്‍ മതി. മമ്മുട്ടിയെ വിമര്‍ശിച്ച പാര്‍വതിക്ക് കിട്ടിയ പൊങ്കാലയൊന്നും ഒന്നുമാകില്ല. ഓടാന്‍ കണ്ടവും മതിയാകില്ല.

എന്നാല്‍, ഈ മുതലാളിമാരുടെ തന്നെ രോദനാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് വിശേഷം. കമ്പനിയുടെ തരക്കേടില്ലാത്തെ മോഡല്‍ എന്ന് പറയപ്പെടുന്ന ഹിമാലയന് പുതിയ അവതാരത്തെ എത്തിക്കുമെന്ന ഫെയ്‌സ്ബുക്ക് പോജ് പോസ്റ്റിനടിയിലാണ് എന്‍ഫീല്‍ഡ് മുതലാളിമാരുടെ രോദനം. പുതിയ മോഡലൊന്നുമല്ല, ഉള്ളതിനെ ഒന്നു മിനുക്കി കൊണ്ടുവരാനാണ് കമ്പനി ഒരുങ്ങുന്നത്. എല്ലാസമയത്തെയും പോലെ ഒരു ബില്‍ഡ് അപ്പ് ഒക്കെ നല്‍കി സംഭവം മാസാണെന്ന് കാണിക്കാനുള്ള വിപണ തന്ത്രത്തിന് പുറത്ത് ഒന്നുമില്ലെന്നാണ് പോസ്റ്റിന് കമന്റുകളായി വരുന്നത്.

ഇനി നിങ്ങള്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്കെടുക്കുകയാണെങ്കില്‍ രണ്ടു മൂന്ന് കാന്‍ എന്‍ജിന്‍ ഓയിലും കരുതിക്കോ എന്നും ചില മുതലാളിമാര്‍ കമന്റിടുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് എന്ന പ്രതാപമൊക്കെ കളഞ്ഞു മുടിച്ചു. സര്‍വീസിന്റെ കാര്യം ആലോചിക്കുമ്പോള്‍ വണ്ടി വാങ്ങേണ്ടിയിരുന്നില്ലെന്നും ചിലര്‍ പറയുന്നു.

അതേസമയം, ചങ്കാണ് എന്‍ഫീല്‍ഡ് മുത്താണ് എന്‍ഫീല്‍ഡ് ഉയിരാണ് എന്‍ഫീല്‍ഡ് എന്ന് പറയുന്ന ആരാധകരും ഇക്കൂട്ടത്തിലുണ്ട്. എന്തായാലും ഹിമാലയന്റെ പുതിയ പതിപ്പ് 12ന് പുറത്തിറങ്ങും.

Don’t Miss

CRICKET2 hours ago

വീണ്ടും സഞ്ജു മാജിക്ക്: മുംബൈ ഇന്ത്യന്‍സിന് വീണ്ടും നാണംകെട്ട തോല്‍വി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വീണ്ടം തോല്‍വി. രാജസ്ഥാന്‍ റോയല്‍സുമായി നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പതിനൊന്നാം എഡിഷനിലെ നാലാം തോല്‍വി വഴങ്ങിയത്. സ്‌കോര്‍-മുംബൈ...

NATIONAL2 hours ago

ജിഹാദികള്‍ക്ക് എന്റെ പണമില്ല; മുസ്ലിം ഡ്രൈവറായതിന്റെ പേരില്‍ ഒല ടാക്‌സി റദ്ദാക്കിയ വിഎച്ച്പിക്കാരനെതിരേ സോഷ്യല്‍ മീഡിയ; വര്‍ഗീയവാദിയെ ട്വിറ്ററില്‍ പിന്തുടരുന്നത് കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍

കേന്ദ്ര പ്രതിരോധ സാംസ്‌കാരിക പെട്രോളിയം മന്ത്രിമാര്‍ അടക്കം ട്വിറ്ററില്‍ പിന്തുടരുന്ന വിഎച്ച്പി അംഗത്തിന്റെ വര്‍ഗീയ ട്വീറ്റിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. ഓണ്‍ലൈന്‍ ടാക്‌സി സേവന കമ്പനി...

KERALA3 hours ago

മതേതരം നിലനിര്‍ത്താന്‍ രാജ്യത്തിന് ഏക പ്രതീക്ഷയാകുന്നത് സിപിഎമ്മെന്ന് പിണറായി; ‘കുട്ടികളെ പോലും സംഘപരിവാര്‍ വെറുതെ വിടുന്നില്ല’

വര്‍ഗീയ ശക്തികള്‍ സിപിഐ എമ്മിനെതിരെ ശക്തമായ ആക്രമണമാണ് നടത്തുന്നതെന്നും മതേതരം നിലനിര്‍ത്താന്‍ രാജ്യത്തിന് ഏക പ്രതീക്ഷയാകുന്നത് സിപിഐ എമ്മാണെന്നതാണ് ഇതിനുകാരണമെന്നും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍...

NATIONAL4 hours ago

കാണാതായ മൂവായിരത്തോളം കുട്ടികളെ നാലു ദിവസംകൊണ്ട് കണ്ടെത്തി ഡല്‍ഹി പോലീസ്; തിരിച്ചറിഞ്ഞത് എഫ്.ആര്‍.എസ് സോഫ്റ്റ്‌വെയര്‍ വഴി

കാണാതായ മൂവായിരത്തോളം കുട്ടികളെ നാലു ദിവസംകൊണ്ട് കണ്ടെത്തി ഡല്‍ഹി പോലീസ് കാണാതായ മൂവായിരത്തോളം കുട്ടികളെ നാലു ദിവസംകൊണ്ട് കണ്ടെത്തി ഡല്‍ഹി പോലീസിന്റെ എഫ്.ആര്‍.എസ് സോഫ്റ്റ്‌വെയര്‍. വിവിധ ബാലഭവനുകളിലുള്ള...

CRICKET4 hours ago

നാണം കെട്ട് ഹിറ്റ്മാന്‍; രാജസ്ഥാനെതിരേ ഗോള്‍ഡന്‍ ഡെക്ക്

രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകളില്‍ ഒരാളായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഗോള്‍ഡന്‍ ഡെക്ക്. മുംബൈ ഇന്ത്യന്‍സിന്റെ കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ 94 റണ്‍സിന്റെ...

FOOTBALL5 hours ago

ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാക്കി കളിക്കളത്തിലെ മിന്നും സ്റ്റോപ്പറിന്റെ വിയോഗം: അജ്മലിന്റെ മരണത്തില്‍ തേങ്ങി ഗ്രാമം

സെവന്‍സ് ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തീപിടിച്ചുകൊണ്ടിരിക്കുമ്പോള്‍ നാടിനെയും ആരാധകരെയും കണ്ണീരിലാക്കി അജ്മല്‍ പേങ്ങാട്ടിരിയുടെ വിയോഗം. പാലാക്കാട് പ്രാദേശിക ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് ഉയര്‍ന്നുവന്ന ചുരുക്കം ചില...

KERALA5 hours ago

ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്; ‘മരണകാരണം വിഷം ഉള്ളില്‍ ചെന്നതാകാം’; കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍

ഒരു മാസം മുന്‍പു കാണാതായ ലാത്‌വിയ സ്വദേശിനി ലിഗയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. യുവതിയുടെ ശരീരത്തിനോ ആന്തരിക അവയവങ്ങള്‍ക്കോ പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു. മരണം വിഷം...

CRICKET5 hours ago

കോഹ്ലിയെ പിന്നിലാക്കി വീണ്ടും റെയ്‌നയുടെ കുതിപ്പ്; ആ നേട്ടം വീണ്ടും റെയ്‌നയുടെ പേരില്‍ തന്നെ

ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന നേട്ടത്തിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന തിരിച്ചെത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന മത്സരത്തില്‍ നേടിയ...

KERALA6 hours ago

‘നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ സാധിക്കു’; ലിഗയുടെ മരണത്തില്‍ ഹണി റോസിന്റെ വൈകാരിക കുറിപ്പ്

‘ലിഗ വിദേശിയാണ്.. അവര്‍ക്ക് മതമോ ജാതിയോ വോട്ടോ ഒന്നും തന്നെയില്ല, അവര്‍ക്ക് വേണ്ടി ഹാഷ് ടാഗുകളില്ല, ആള്‍ക്കൂട്ടമോ പ്രതിഷേധമോ ഇല്ല, രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഹര്‍ത്താലില്ല, ചാനല്‍ ചര്‍ച്ചയില്ല’,...

CRICKET6 hours ago

‘സിക്‌സറാശാന്‍’ തിരിച്ചു വന്നു: തകര്‍പ്പന്‍ ബാറ്റിങ്ങുമായി യൂസുഫ് പത്താന്റെ ഉഗ്രന്‍ തിരിച്ചുവരവ്

കൂറ്റന്‍ സിക്‌സറുകള്‍ക്ക് പേര് കേട്ട യൂസുഫ് പത്താന്‍ ഐപിഎല്‍ പതിനൊന്നാം എഡിഷനില്‍ ഇതുവരെ ഫോമിലേക്കുയരാത്തതായിരുന്നു ആരാധകര്‍ക്ക് സങ്കടം. എന്നാല്‍, കരുത്തരായ ചെന്നൈയ്‌ക്കെതിരേ ബാറ്റിങ്ങില്‍ ഉഗ്രന്‍ പ്രകടനം കാഴ്ചവെച്ച്...