Connect with us

BUSINESS

നിങ്ങളുടെ മിച്ചം പണം കൊണ്ട് എങ്ങനെയൊക്കെ നേട്ടം ഉണ്ടാക്കാം ?

, 11:58 am

മാസാവസാനം അല്പം പണം മിച്ചം പിടിക്കുക, അത് സമ്പാദ്യമാക്കി മാറ്റാൻ കഴിയുക – ആരുടെയും ഒരു സ്വപ്നമാണിത്. പുതിയ കാലത്തു ദൈനംദിന ചെലവുകൾ ഏറി വരുമ്പോൾ ഇത് ഏറെക്കുറെ അസാധ്യമായി തീരുന്നു. കാരണം, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുമ്പോൾ സമ്പാദ്യം പലർക്കും ഒരു മരീചികയാണ്. എന്നിരുന്നാലും മിച്ചം പിടിക്കാൻ കഴിഞ്ഞാൽ ബാങ്കിലെ സ്ഥിരം നിക്ഷേപമോ, മ്യൂച്ചൽ ഫണ്ട് പോലുള്ള ലിക്വിഡ് അസറ്റോ ഏതാണ് ഉചിതം എന്ന് പലർക്കും സംശയമുണ്ടാകും. രണ്ടിന്റെയും നേട്ടവും കോട്ടവും എന്തൊക്കെയാണെന്ന് നോക്കാം.
നിക്ഷേപങ്ങൾ താരതമ്യേന റിസ്ക് കുറഞ്ഞതാകണം എന്നാണ് ആഗ്രഹമെങ്കിൽ സ്ഥിര നിക്ഷേപവും ഹൃസ്വകാല മ്യൂച്ചൽ ഫണ്ട് നിക്ഷേപവും സ്വീകരിക്കാവുന്നതാണ്. ലിക്വിഡിറ്റി ആണ് മുഖ്യമെങ്കിൽ ഹൃസ്വകാല മ്യൂച്ചൽഫണ്ടുകൾ നല്ല ചോയ്‌സാണ്. കാരണം എഫ്.ഡിയേക്കാൾ അല്പം കൂടുതൽ റിട്ടേൺ ഇവ നൽകുന്നു.

ബാങ്ക് സ്ഥിര നിക്ഷേപം

@ ബാങ്കുകൾ ഏറ്റവും ചുരുങ്ങിയത് ഏഴു ദിവസം മുതൽ അഞ്ചു വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾ സ്വീകരിക്കുന്നു.

@ എത്ര നാളത്തേക്കുള്ള നിക്ഷേപമാണെന്നത് നിങ്ങളുടെ ഹൃസ്വകാല – ദീർഘകാല ആവശ്യങ്ങൾ വിലയിരുത്തി തീരുമാനിക്കണം.

@ കാരണം കാലാവധി പൂർത്തിയയാകും മുൻപ് നിക്ഷേപം പിൻവലിക്കുന്നതായാൽ ബാങ്കുകൾ പിഴ ഈടാക്കാറുണ്ട്.

@ പലിശയിൽ നിന്നുള്ള വരുമാനം ഒരു വർഷത്തിൽ 10,000 രൂപയിൽ കൂടുതലാണെങ്കിൽ അതിന്മേൽ ആദായ നികുതി നൽകേണ്ടതുണ്ട്.

@ ഇത് ബാങ്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ച അടക്കുന്നു.

@ ഇപ്പോൾ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് ഏഴു മുതൽ ഒമ്പത് ശതമാനം വരെ പലിശ നൽകുന്നു.

@ സീനിയർ സിറ്റിസൻസിനു കൂടുതൽ പലിശ ലഭിക്കുന്നു.

@ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് ഉള്ളതിനാൽ സ്ഥിര നിക്ഷേപങ്ങൾ താരതമ്യേന സുരക്ഷിതമാണ്.

ലിക്വിഡ്മ്യൂച്വൽ ഫണ്ടുകൾ

@ നിങ്ങളുടെ സമ്പാദ്യം അല്പകാലത്തേക്ക് നിക്ഷേപിക്കാനാണ് ഉദ്ദേശമെങ്കിൽ ലിക്വിഡ്മ്യൂച്വൽ ഫണ്ടുകൾ നല്ല ചോയ്‌സാണ്.

@ ഡെബ്റ്റ് ഫണ്ടുകളാണെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ നിങ്ങളുടെ പണം സർട്ടിഫിക്കറ്റ്ഓഫ് ഡെപ്പോസിറ്റ്സ്, ട്രഷറി ബില്ലുകൾ, കൊമേർഷ്യൽ പേപ്പർ, കാലാവധി നിക്ഷേപങ്ങൾ തുടങ്ങിയ മാർഗങ്ങളിൽ നിക്ഷേപിക്കുന്നു.

@ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിക്ഷേപത്തിൽ നിന്നും പിന്മാറാം. ഇതിൽ എൻട്രി ലോഡ്, എക്സിറ്റ് ലോഡ് എന്നിവ ഉണ്ടാകില്ല.

@ ബാങ്കിലെ സ്ഥിരം നിക്ഷേപത്തേക്കാൾ നേട്ടം ഇതിൽ നിന്ന് ലഭിക്കും. എന്നാൽ അത് ഉറപ്പായി ലഭിക്കും എന്ന് പറയാൻ കഴിയില്ല.

@ ഇപ്പോൾ വാർഷികാടിസ്ഥാനത്തിൽ എട്ടു മുതൽ പത്തു ശതമാനം വരെ നേട്ടം ലിക്വിഡ് ഫണ്ടുകൾ നൽകുന്നു.

@ നിങ്ങളുടെ നിക്ഷേപം ഒരു ദിവസം കൊണ്ട് തന്നെ പിൻവലിക്കാൻ കഴിയും.

@ കൂടുതൽ നേട്ടമുള്ള മറ്റു ഫണ്ടുകളിലേക്ക് നിക്ഷേപങ്ങൾ മാറ്റാനും കഴിയുന്നു.

നിക്ഷേപം ദീർഘകാലത്തേക്കോ, ഹൃസ്വകാലത്തേക്കോ എന്നത് നോക്കിയും ലിക്വിഡിറ്റി പരിഗണിച്ചും ആണ് തീരുമാനം എടുക്കേണ്ടത്. മാസം കൃത്യമായി ഒരു തുക മാറ്റി വെക്കാൻ കഴിയുമെങ്കിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ [എസ്. ഐ പി] ഒരു നല്ല ചോയ്‌സാണ്. ജോലി കിട്ടുന്ന ആദ്യ മാസം മുതൽ തന്നെ ഇത്തരം നല്ല പ്ലാനുകളിൽ നിക്ഷേപിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച നേട്ടം നൽകുന്നു. യുവാക്കളായ ജീവനക്കാർ പെൻഷൻ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും പരിഗണിക്കേണ്ടതാണ്.

Don’t Miss

FILM NEWS5 hours ago

പേരന്‍പിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് ?

അമരം എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെങ്കിലും കിട്ടിയിരുന്നില്ല. എന്നാല്‍ ആ കുറവ് പേരന്‍പിലൂടെ താരം നികത്തുമെന്നാണ് വിമര്‍ശകരുടെയും ആരാധകരുടെയും വിശ്വാസം. പേരന്‍പിലെ...

KERALA5 hours ago

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍. ഇതാണ് ഷെഫിന്‍ ജഹാനും സൈനബയും ലക്ഷ്യമിടുന്നതെന്നും അശോകന്‍ സുപ്രീം കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിലാണ് അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ...

CRICKET5 hours ago

ദക്ഷിണാഫ്രിക്കയേ തേടി ആശ്വാസവാര്‍ത്ത, പിന്നാലെ തിരിച്ചടിയും

ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പരിക്കില്‍ നിന്ന് മോചിതരായി എബി ഡിവില്ലിയേഴ്‌സും, ക്വിന്റണ്‍ ഡി കോക്കും തിരിച്ചെത്തും. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസ് കളിക്കുന്ന കാര്യത്തില്‍...

KERALA5 hours ago

യുവതിക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം ജില്ലയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാട്ടാക്കട കുറ്റിച്ചല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍ പാറ വളവിലാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23)...

FILM NEWS6 hours ago

സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സൂപ്പര്‍ താരങ്ങളുടെ മക്കള്‍ മലയാള സിനിമയില്‍ തരംഗമായി മാറുകയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും ജയറാമിന്റെ മകന്‍ കാളിദാസും സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷുംമമ്മൂട്ടിയുടെ മകന്‍...

FILM NEWS6 hours ago

മമ്മൂട്ടിയുടെ പുതിയ ചിത്രം മാര്‍ച്ച് 3ന് ആലപ്പുഴയില്‍

സേതു തിരക്കഥയും സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണം മാര്‍ച്ച് 3ന് ആലപ്പുഴയില്‍ ആരംഭിക്കും. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍...

FOOTBALL6 hours ago

ടിക്കറ്റ് മേടിക്കാന്‍ അഭ്യര്‍ഥിച്ച് ഹ്യൂമേട്ടന്‍

ചെ്‌ന്നൈയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ചങ്കിടിപ്പോടെയല്ലാതെ ഒരു ആരാധകനും ആ മത്സരം കാണാന്‍ കഴിയില്ല. ഡു ഓര്‍ ഡൈ മാച്ചാണ് നടക്കാന്‍ പോകുന്നത്. ഒരു സമനിലപോലും പ്ലേ ഓഫ്...

NATIONAL6 hours ago

ശസ്ത്രക്രിയെ തുടര്‍ന്ന് 56 കാരനു തുടിക്കുന്ന രണ്ടു ഹൃദയം ലഭിച്ചു

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ 56 കാരനു ശസ്ത്രക്രിയെ തുടര്‍ന്ന് രണ്ടു ഹൃദയം ലഭിച്ചു. പഴയ ഹൃദയം നീക്കം ചെയാതെ തന്നെ പുതിയ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനമാണ്...

FOOTBALL6 hours ago

അവസാന ഹോം മാച്ച് ; ആരാധകരോട് അഭ്യര്‍ത്ഥിച്ച് ബ്ലാസ്‌റ്റേഴ്‌സ്

മറ്റു ടീമുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ അസൂയയോടെ നോക്കിയിരുന്നത് ഒരേ ഒരു കാരണത്താലാണ്. അതെ മഞ്ഞപ്പടയുടെ ആരാധകര്‍ തന്നെ. ഹോം മത്സരങ്ങളിലും എവേ മത്സരങ്ങളിലും ഗ്യാലറിയില്‍ കട്ട സപ്പോര്‍ട്ടുമായി ബ്ലാസ്‌റ്റേഴ്‌സ്...

FILM NEWS7 hours ago

‘നീരാളി’യുടെ റിലീസ് തീയതി പുറത്ത്

അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 3ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 36 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തികരിച്ചതായി ഫേസ്ബുക്കിലൂടെ...