സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,130 രൂപയിലും പവന് 57,040 രൂപയിലും തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വിലയില്‍ മുന്നേറ്റമുണ്ടാകാതിരുന്നതാണ് സംസ്ഥാനത്തെ വിപണിയിലും വിലയില്‍ മാറ്റമില്ലാതെ തുടരുന്നതിന് കാരണം. 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല.
സ്വര്‍ണ വില അനുദിനം വര്‍ദ്ധിച്ചതിന് പിന്നാലെ ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയിലും തുടരുന്നു. അതേസമയം, വെള്ളി വിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായി. ഒരു രൂപ ഉയര്‍ന്ന് 98 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ കാര്യമായ ചലനം ഉണ്ടാകുന്നതുവരെ സ്വര്‍ണത്തിന്റെ വില ഇത്തരത്തില്‍ തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വില്‍ നിന്ന് പലിശ നിരക്കിനെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാത്തതാണ് സ്വര്‍ണ വിലയെ ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവന പുറത്ത് വരുന്നതോടെ നിക്ഷേപകരുടെ ആശങ്കകള്‍ അവസാനിക്കുമെന്നാണ് വിലയിരുത്തല്‍.
സ്വര്‍ണ വില ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് നിക്ഷേപങ്ങളും വര്‍ദ്ധിപ്പിച്ചേക്കും.