നിക്ഷേപകര്‍ക്ക് സുവര്‍ണാവസരവുമായി ഐസിഎല്‍ ഫിന്‍കോര്‍പ് സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ നാളെ മുതല്‍ ആരംഭിക്കും. അക്യൂട്ട് ബിബിബി സ്റ്റേബിള്‍ റേറ്റിങ്ങുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡി നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായ നിരക്കും ഫ്ളക്സിബിള്‍ കാലാവധിയും ഉറപ്പാക്കുന്നു. എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യു തയാറാക്കിയിരിക്കുന്നതെന്ന് ഐസിഎല്‍ ഫിന്‍കോര്‍പ് അറിയിച്ചു.
ആയിരം രൂപ മുഖവിലയുള്ള ഇഷ്യൂ നവംബര്‍ 25 വരെ ലക്ഷ്യമാകും.
10,000 രൂപയാണ് ഏറ്റവും കുറഞ്ഞ ആപ്ലിക്കേഷന്‍ തുക. 68 മാസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് ഇരട്ടി തുകയാണ് വാഗ്ദാനം ചെയ്യുന്നത്. 60 മാസത്തേക്ക് 12.50 ശതമാനം, 36 മാസത്തേക്ക് 12.00 ശതമാനം, 24 മാസത്തേക്ക് 11.50 ശതമാനം, 13 മാസത്തേക്ക് 11.00 ശതമാനം എന്നിങ്ങനെയാണ് ഓരോ കാലയളവിലെ ഉയര്‍ന്ന പലിശ നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയാനും www.iclfincorp.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.
നിക്ഷേപകര്‍ക്ക് അടുത്തുള്ള ഐസിഎല്‍ ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ച് സംശയ നിവാരണം വരുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐസിഎല്ലുമായി ബന്ധപ്പെടാന്‍ ഈ നമ്പരുകളിലൂടെ സാധിക്കും. 1800 31 333 53, +91 85890 01187, +91 85890 20137, 85890 20186.
മൂന്നു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഐസിഎല്‍ ഫിന്‍കോര്‍പ്പിന് കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. കൂടാതെ തമിഴ്നാട്ടില്‍ 92 വര്‍ഷത്തിലേറെ സേവനമുള്ള ബിഎസ്ഇ-ലിസ്റ്റഡ് എന്‍ബിഎഫ്സിയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്മെന്റ്സിനെ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഏറ്റെടുത്തിരുന്നു.
എന്‍സിഡി പബ്ലിക് ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കളിലേക്കും ഉപയോഗിക്കുവാനാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലക്ഷ്യമിടുന്നതെന്ന് എംഡി അഡ്വ. കെ. ജി. അനില്‍കുമാര്‍ വ്യക്തമാക്കി, സിഇഒ ഉമാദേവി അനില്‍കുമാര്‍, ഇന്‍ഡിപെന്‍ഡന്‍ഡ് ഡയറക്ടര്‍ സി.എസ്. ഷിന്റോ സ്റ്റാന്‍ലി, സിഎഫ്ഒ മാധവന്‍ കുട്ടി, കമ്പനി സെക്രട്ടറി വിശാഖ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.