Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS

2017ൽ ഇറക്കുമതി ചെയ്തത് 28 കോടി ഹാൻഡ് സെറ്റ്, സാംസങ്ങാണ് താരം, പ്രീമിയത്തിൽ കേമൻ ആപ്പിൾ

, 12:51 pm

2017ൽ ഇന്ത്യയുടെ മൊബൈൽ ഫോൺ ഇറക്കുമതിയുടെ കണക്ക് കേട്ടാൽ അറിയാം, രാജ്യത്തെ മൊബൈൽ ഹാൻഡ്സെറ്റ് മാർക്കറ്റിന്റെ വലുപ്പവും വളർച്ചയും. കഴിഞ്ഞ വർഷം ഇന്ത്യ വിദേശത്തു നിന്നും കൊണ്ട് വന്നത് 28.70 കോടി ഫോണുകളാണ്. സൈബർ മീഡിയ റിസർച് [സി എം ആർ] എന്ന സ്ഥാപനത്തിന്റെ റിപോർട്ടുകൾ അനുസരിച്ചു ഇതിൽ 8.8 കോടി ഫോണുകളും ഇറക്കുമതി ചെയ്തിരിക്കുന്നത് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ്.

വിദേശ ഫോണുകളിൽ ഇന്ത്യക്കാർക്ക് പ്രിയം സാംസങിനോട് തന്നെ. കാലങ്ങളായുള്ള ഈ വിശ്വാസത്തിനു ഊനം തട്ടിയിട്ടില്ല. മൊത്തം ഇറക്കുമതിയുടെ 21 ശതമാനം, അതായത് ആറ് കോടി ഫോണുകൾ സാംസങ്ങാണ്. ഐ ടെൽ, സിയോമി എന്നീ കമ്പനികൾ 9 ശതമാനം ഷെയറോടെ രണ്ടാം സ്ഥാനം പങ്കിടുന്നു.

ഇവരാണ് മൊബൈൽ മാർക്കറ്റിലെ താരങ്ങൾ

ഇന്ത്യയുടെ മൊബൈൽ ഫോൺ മാർക്കറ്റ് കണക്കിലെടുക്കുമ്പോൾ ഒക്ടോബർ – ഡിസംബർ കാലയളവിൽ ഏറ്റവും കൂടുതൽ വിറ്റത് റിലയൻസ് ജിയോയുടെ എൽ വൈ എഫ് ആണ്. 27 ശതമാനം മാർക്കറ്റ് ഷെയർ. സാംസങ് 14 ശതമാനവും മൈക്രോമാക്‌സ് 9 ശതമാനവും ഐ ടെൽ എട്ടു ശതമാനവും ലാവ ആറ് ശതമാനവും വില്പന നേടി.
സ്മാർട്ട് ഫോണുകളുടെ കാര്യത്തിൽ സിയോമി ആണ് ഒന്നാം സ്ഥാനത്. സാംസങ് രണ്ടാം സ്ഥാനത്തും ലെനോവ മൂന്നാമതുമാണ്. ഓപ്പോ, വിവോ എന്നീ കമ്പനികൾ നാലാം സ്ഥാനം പങ്കിട്ടു.

ഇനി 25,000 രൂപയ്ക്കു മുകളിൽ വില വരുന്ന പ്രീമിയം സെഗ്മെന്റ് നോക്കാം. ഇവിടെ 48 ശതമാനം മാർക്കറ്റ് ഷെയറോടെ ആപ്പിൾ തന്നെയാണ് മുൻപന്തിയിൽ. വൺ പ്ലസ് രണ്ടാം സ്ഥാനത്തും സാംസങ് മൂന്നാം സ്ഥാനത്തും എത്തി.

50,000 രൂപക്ക് മുകളിൽ വിലയുള്ള സൂപ്പർ പ്രീമിയം വിഭാഗത്തിലും ഒന്നാം സ്ഥാനം ആപ്പിളിനാണ്. ഇവിടെ 78 ശതമാനം മാർക്കറ്റ് ഷെയറും ആപ്പിൾ നേടി. സാംസങ് രണ്ടാമതും ഗൂഗിൾ മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു.

Advertisement