യൂറോപ്പിലെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരായി ഇന്ത്യ; എണ്ണ ഉല്‍പാദക രാജ്യമായ സൗദി അറേബ്യയെ മറികടന്നു; കേന്ദ്രത്തിന്റെ യുദ്ധതന്ത്രം ഫലിച്ചു; നേടുന്നത് ശതകോടികള്‍

അമേരിക്കയുടെ എതിര്‍പ്പുകള്‍ തള്ളി റഷ്യയില്‍ നിന്നും ക്രൂഡ് എണ്ണവാങ്ങിയ ഇന്ത്യ, യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധീകരിച്ച എണ്ണ കയറ്റുമതിക്കാരായി ചരിത്രം കുറിച്ചു. എണ്ണ ഉല്‍പാദക രാജ്യമായ സൗദി അറേബ്യയെ പിന്തള്ളിയാണ് എണ്ണ ഉല്‍പാദക രാജ്യമല്ലാത്ത ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ക്രൂഡ് എണ്ണ ശുദ്ധീകരിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് മറിച്ചുവില്‍ക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. ഉക്രയ്ന്‍ സംഘര്‍ഷത്തെതുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പെടുത്തിയിരുന്നു. തുടര്‍ന്ന് വില കുറച്ച് ഇന്ത്യയ്ക്ക് എണ്ണ നല്‍കാമെന്ന് റഷ്യ സമ്മതിച്ചു. ഈ എണ്ണ വാങ്ങി ഇന്ത്യയില്‍ ശുദ്ധീകരിച്ച് എണ്ണ ഉല്‍പന്നങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തന്നെ മറിച്ചുവില്‍ക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. സൗദി അറേബ്യയെ മറികടന്ന് യൂറോപ്പിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യമാറി.

പ്രതിദിനം 3,60,000 ബാരല്‍ ശുദ്ധീകരിച്ച എണ്ണ കയറ്റുമതിയിലൂടെ ഇന്ത്യ സൗദി അറേബ്യയെ മറികടന്ന് യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധീകരിച്ച ഇന്ധന വിതരണക്കാരായി മാറിയെന്ന് അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലര്‍ പറയുന്നു.

ഉക്രയ്ന്‍ സംഘര്‍ഷം ആരംഭിച്ച 2022 മുതല്‍ ഈ വര്‍ഷം മെയ് വരെ ഈ വില്‍പന വഴി എണ്ണകമ്പനികള്‍ 88,200 കോടി രൂപ ലാഭം നേടി. 2023-24 സാമ്പത്തിക വര്‍ഷം മാത്രം 45,612 കോടി ലാഭിച്ചെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ വ്യക്തമാക്കുന്നത്.

60 ലിറ്ററുള്ള വീപ്പയ്ക്ക് പുറത്തുനിന്ന് വാങ്ങുന്നതിനേക്കാള്‍ ശരാശരി 9 ഡോളര്‍ കുറച്ചാണ് റഷ്യ നല്‍കുന്നത്.

റിലയന്‍സ്, നയാര എന്നീ സ്വകാര്യ കമ്പനികളും ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നി പൊതുമേഖലാ കമ്പനികളും ചേര്‍ന്ന് പ്രതിദിനം 3,60,000 വീപ്പ ശുദ്ധീകരിച്ച എണ്ണയാണ് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നത്. നെതര്‍ലന്‍ഡ്സാണ് ശുദ്ധീകരിച്ച ഇന്ത്യന്‍ എണ്ണയുടെ യൂറോപ്പിലെ ഏറ്റവും വലിയ ഗുണഭോക്താവ്.
ഈ വര്‍ഷം ജൂണില്‍ ഇന്ത്യ ചൈനയെ മറികടന്ന് റഷ്യന്‍ ക്രൂഡിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരനായി മാറിയിരുന്നു.
ഈ വര്‍ഷം ഏപ്രിലില്‍ പ്രതിദിനം 2 ദശലക്ഷം ബാരലിലധികം ഇറക്കുമതി ചെയ്ത റഷ്യന്‍ എണ്ണയുടെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിക്കാരനായി ഇന്ത്യമാറി, മൊത്തം എണ്ണ ഇറക്കുമതിയുടെ 44% ഇന്ത്യയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി 3.35 ബില്യണ്‍ യുഎസ് ഡോളറാണ്.

റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇന്ത്യയുടെ അഭൂതപൂര്‍വമായ ഇറക്കുമതി ആഗോള ഊര്‍ജ വിപണിയെ സുസ്ഥിരമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. എല്ലാ രാജ്യങ്ങളും പാശ്ചാത്യ ഉപരോധം പാലിച്ചിരുന്നെങ്കില്‍ എണ്ണ ഇറക്കുമതിക്ക് പരിമിതമായ വിഭവങ്ങള്‍ മാത്രമേ അവശേഷിക്കൂ. ഇത് എണ്ണവിലയില്‍ കൂടുതല്‍ വര്‍ദ്ധനവിന് കാരണമാകുമായിരുന്നു, ഇത് ആഗോള പണപ്പെരുപ്പം കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

Latest Stories

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ അവരാണ്; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ചു താരം പറഞ്ഞത് വൈറൽ ആവുന്നു

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍

സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

എന്റെ യൂണിവേഴ്‌സിലേക്ക് സ്വാഗതം, 'ബെന്‍സ്' ആയി രാഘവ ലോറന്‍സ്; പുതിയ ചിത്രം വരുന്നു