ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.4% കൂപ്പുകുത്തി; നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തിലെ ജിഡിപി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താണനിരക്കില്‍

നടപ്പുവര്‍ഷത്തെ രണ്ടാം പാദ ജിഡിപി കണക്കുകള്‍ പുറത്തുവന്നതോടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 5.4 ശതമാനം വളര്‍ച്ച മാത്രമാണ് ജിഡിപിയ്ക്കുള്ളത്. ജൂലൈ- സെപ്തംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയ ജിഡിപി വളര്‍ച്ച കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഈ വര്‍ഷം ഏഴ് ശതമാനത്തിന് മുകളില്‍ റിസര്‍വ്വ് ബാങ്ക് അടക്കം വളര്‍ച്ച പ്രഖ്യാപിച്ച ഇടത്താണ് രണ്ടാം പാദത്തിലെ കൂപ്പുകുത്തല്‍.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ചാനിരക്ക് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (2022 ഒക്ടോബര്‍-ഡിസംബര്‍) 4.3 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തിയതാണ് ഇതിന് മുമ്പുള്ള ഏറ്റവും താഴ്ന്ന ജിഡിപി വളര്‍ച്ച നിരക്ക്. 8.1 ശതമാനമായിരുന്നു മുന്‍വര്‍ഷത്തെ ഇതേ പാദത്തില്‍ രേഖപ്പെടുത്തിയത്.

ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ എന്ന നേട്ടം ഇന്ത്യ കഴിഞ്ഞപാദത്തിലും നിലനിര്‍ത്തി. അതില്‍ ഒരു കാരണം ചൈനയാണ്. ഈ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 4.6 ശതമാനമായതിനാല്‍ ഇന്ത്യയ്ക്ക് എതിരാളിയായില്ല. അതിനാല്‍ ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടര്‍ന്നു.

സാമ്പത്തിക വിദഗ്ദരും ഗവേഷകരും ആറ് ശതമാനത്തിന് മുകളിലാണ് വളര്‍ച്ച നിരക്ക് അനുമാനിച്ചിരുന്നത്. ഇപ്പോഴുണ്ടായ വന്‍ ഇടിവ് അമ്പരപ്പിക്കുന്നതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ 6.7 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ മൂലധനച്ചെലവ് കുറഞ്ഞതും രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതും ആദ്യ പാദ ജിഡിപി വളര്‍ച്ചയെ ബാധിച്ചുവെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടാം പാദത്തില്‍ അതിലും താഴ്ന്ന വളര്‍ച്ചാ നിരക്ക് വലിയ വെല്ലുവിളി സാമ്പത്തിക മേഖലയില്‍ ഉയര്‍ത്തുന്നുണ്ട്.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍