ഇന്ത്യക്കാര്‍ക്ക് കാറുകള്‍ വേണ്ട; 8 ലക്ഷത്തോളം കാറുകള്‍ ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നു; കാറുകള്‍ക്ക് വില കുത്തനെ ഇടിയുമോ?

ഇന്ത്യന്‍ വാഹന വിപണിയില്‍ വാങ്ങാനാളില്ലാതെ ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നത് 8 ലക്ഷത്തോളം കാറുകള്‍. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 79,000 കോടി രൂപയുടെ 8 ലക്ഷം കാറുകളാണ് ഷോറൂമുകളിലും വെയര്‍ഹൗസുകളിലുമായി കെട്ടിക്കിടക്കുന്നത്.

ഇന്ത്യന്‍ കാര്‍ വിപണി ആദ്യമായാണ് ഇത്തരം ഒരു പ്രതിസന്ധി നേരിടുന്നതെന്നാണ് കാര്‍ ഡീലര്‍മാര്‍ പറയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യത്തെ കാര്‍ ഡീലര്‍മാര്‍ കടന്നുപോകുന്നത്. ഈ വര്‍ഷം മെയ് മുതലാണ് വിപണിയില്‍ പ്രതിസന്ധി നേരിടാന്‍ തുടങ്ങിയത്. മെയ് മുതല്‍ വില്‍പ്പനയില്‍ ഇടിവ് നേരിട്ടതോടെയാണ് വിപണിയില്‍ പ്രതിസന്ധി ആരംഭിച്ചത്.

വില്‍പ്പന കുറഞ്ഞിട്ടും ഉത്പാദനം കുറയ്ക്കാതിരുന്നതും വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതിന് കാരണമായി. ഫെസ്റ്റിവല്‍ സീസണുകള്‍ മുന്നില്‍ കണ്ട് ഷോറൂമുകളിലെത്തിച്ച സ്‌റ്റോക്കിന് തിരിച്ചടി നേരിട്ടത് സെപ്റ്റംബറിലെ വില്‍പ്പനയില്‍ ഗണ്യമായ കുറവ് കൂടി രേഖപ്പെടുത്തിയതോടെയാണ്. 18.81 ശതമാനമാണ് സെപ്റ്റംബറിലെ വില്‍പ്പനയില്‍ മാത്രം കുറവുണ്ടായത്.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ളത് പ്രീമിയം സെഗ്മെന്റ് വാഹനങ്ങളാണ്. പത്ത് ലക്ഷത്തിന് താഴെ വിലയുള്ള വാഹനങ്ങള്‍ക്ക് നിലവില്‍ ആവശ്യക്കാരില്ലെന്നതും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ചെലവുകളും മറ്റുമായി സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിലയിലേക്ക് പുതിയ വാഹനങ്ങളുടെ തുക വര്‍ദ്ധിച്ചതും വിപണിയ്ക്ക് പ്രതികൂലമായിട്ടുണ്ട്.

പത്ത് ലക്ഷം രൂപയ്ക്കുള്ളില്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ പുതിയ വാഹനങ്ങളില്‍ നിന്ന് യൂസ്ഡ് കാര്‍ സെഗ്മെന്റിലേക്ക് ചുവട് മാറ്റിയതും ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി