ഇന്ത്യയിലെ ഏറ്റവും വലിയ ഐ ഫോണ്‍ അസംബ്‌ളി യൂണിറ്റ് തമിഴ്‌നാട്ടില്‍

ഇന്ത്യയിലെ ഏറ്റവും വലി ഐ ഫോണ്‍ അസംബ്‌ളി പ്‌ളാന്റ് തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിര്‍മിക്കും. ദക്ഷിണേ്ഷ്യന്‍ രാജ്യങ്ങളില്‍ ഉല്‍പ്പാദനം വര്‍ധി്പ്പിക്കാനുള്ള ആപ്പിളിന്റെ ആവശ്യം മുന്‍ നിര്‍ത്തിയാണ് ടാറ്റാ ഗ്രൂപ്പ് ഐ ഫോണ്‍ അംസബ്‌ളി പ്‌ളാന്റ് നിര്‍മിക്കുന്നത്.

വരുന്ന 18 മാസത്തിനുള്ളില്‍ യൂണിറ്റ് പ്രവര്‍ത്തന സജ്ജമാകും. അമ്പതിനായരം പേര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കുമെന്നാണ് ടാറ്റാ ഗ്രൂപ്പ് പറയുന്നുത്. ഏതാണ് 20 അംസംബ്‌ളി ലൈനുകള്‍ ഇവിടെയുണ്ടാകും.

Read more

ആപ്പിളിന്റെ 100 റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.കഴിഞ്ഞ വര്‍ഷം ഏഴ് ബില്യണ്‍ ഡോളറിന്റെ ഐ ഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍അസംബ്‌ളി ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡിയും ഈ അസംബ്‌ളി യൂണിറ്റുണ്ടാകും.