ചിപ്പ് വിപണിയിലെ കുത്തക നഷ്ടമായി; ലാഭത്തില്‍ കോടികളുടെ ഇടിവ്; 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഇന്റല്‍; പിടിച്ചു നില്‍ക്കാനായി കടുത്ത നടപടികളുമായി അമേരിക്കന്‍ കമ്പനി

ചിപ്പ് നിര്‍മാണ മേഖലയിലെ ആഗോളഭീമനായ അമേരിക്കന്‍ കമ്പനി ഇന്റല്‍ 18,000 ജീവനക്കാരെ പിരിച്ചുവിടുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കമ്പനി നേടിയ ലാഭത്തില്‍ പ്രതീക്ഷിച്ചതിനെക്കാളും 160 കോടി ഡോളറിന്റെ ഇടിവു സംഭവിച്ചതിനാലാണ് നടപടി. കൂട്ടപ്പിരിച്ചുവിടലിലൂടെ 2000 കോടി ഡോളര്‍ ലാഭിക്കാമെന്നാണ് കമ്പനി നിലപാട്. 1,23,800 ജീവനക്കാരാണ് കമ്പനിയിലുള്ളത്.

ഇതില്‍ 15 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. വാര്‍ഷിക ചെലവില്‍ 2000 കോടി ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പിരിച്ചുവിടല്‍ നീക്കം.

ജൂണില്‍ ഇസ്രായേലിലെ ഫാക്ടറി പ്രൊജക്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്ന് ഇന്റല്‍ പ്രഖ്യാപിച്ചിരുന്നു. പകരം 1500 കോടി ഡോളര്‍ ഒരു ചിപ്പ് പ്ലാന്റില്‍ നിക്ഷേപിക്കാനാണ് ശ്രമം. മൂലധനം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ട ആവശ്യകതയുള്ളതിനാലാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് കമ്പനി വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് എതിരാളികളായ എന്‍വിഡിയ, എംഎംഡി, ക്വാല്‍കോം തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഇന്റല്‍ നിലവില്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ദശാബ്ദങ്ങളായി ലാപ്ടോപ്പുകള്‍ മുതല്‍ ഡാറ്റാ സെന്ററുകള്‍ വരെ പ്രവര്‍ത്തിച്ചിരുന്നത് പ്രധാനമായും ഇന്റലിന്റെ ചിപ്പുകള്‍ ഉപയോഗിച്ചായിരുന്നു. ചിപ്പ് വിപണിയിലെ മേധാവിത്വവും ഇന്റലിനായിരുന്നു. എന്നാല്‍ എഐ പ്രൊസസറുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച എന്‍വിഡിയ ഉള്‍പ്പടെയുള്ള കമ്പനികള്‍ ഈ കുത്തക തകര്‍ത്തു. ഇതോടെയാണ് ഇന്റല്‍ പ്രതിസന്ധി നേരിടുന്നത്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍