ആകാശ യാത്രയിലും ഇനി ഇന്റര്‍നെറ്റ്; അടിമുടി മാറ്റങ്ങളുമായി എയര്‍ ഇന്ത്യ

അടിമുടി മാറാനൊരുങ്ങി എയര്‍ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ നേരത്തെ വിസ്താര എയര്‍ ലൈന്‍സുമായുള്ള ലയന പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആകാശയാത്രയിലും യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് സാധ്യമാക്കാന്‍ വൈഫൈ സംവിധാനവുമായി എയര്‍ ഇന്ത്യ രംഗത്തെത്തുന്നത്.

എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ലണ്ടന്‍ സര്‍വീസിലായിരിക്കും ഇത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുക. ദിവസേന രണ്ട് സര്‍വീസുകളാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് ലണ്ടനിലേക്കുള്ളത്. എ350 വിമാനങ്ങളാണ് ഡല്‍ഹി-ലണ്ടന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ട് വഴിയാണ് ട്രിപ്പ്.

സാറ്റലൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് യാത്രക്കാര്‍ക്ക് വിമാനക്കമ്പനികള്‍ സാധാരണയായി വൈഫൈ നല്‍കി വരുന്നത്. വിമാനത്തിലെ ആന്റിനകള്‍ സാറ്റലൈറ്റുകള്‍ നല്‍കുന്ന ഇന്റര്‍നെറ്റ് സ്വീകരിച്ച ശേഷം വൈഫൈ സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് വിതരണം ചെയ്യും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ