സ്വര്‍ണം 2025ലെ സുരക്ഷിത നിക്ഷേപമോ? പുതുവര്‍ഷത്തില്‍ മൂന്ന് ദിവസത്തിനിടെ വര്‍ദ്ധനവ് 12,00 രൂപ

പുതുവര്‍ഷത്തിലും സ്വര്‍ണവില കുതിച്ചുയര്‍ന്ന് ഉന്നതങ്ങളിലേക്ക്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ വര്‍ദ്ധിച്ച് 7,260 രൂപയിലെത്തി. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപ വര്‍ദ്ധിച്ച് 58,080 രൂപയിലെത്തി. ഇതോടെ സ്വര്‍ണം ഒരു 2025ലും ഒരു സുരക്ഷിത നിക്ഷേപമായി മാറുമെന്നാണ് വിലയിരുത്തലുകള്‍.

പുതുവര്‍ഷം പിറന്ന് മൂന്ന് ദിവസം മാത്രം പിന്നിടുമ്പോള്‍ സ്വര്‍ണത്തിന് 12,00 രൂപയാണ് ഇതുവരെ വര്‍ദ്ധിച്ചത്. ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 5,995 രൂപയിലെത്തി. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന് വില പവന് 47,960 രൂപയിലെത്തി.

അതേസമയം വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണങ്ങള്‍ വാങ്ങാനിരിക്കുന്നവരെ സ്വര്‍ണവില വര്‍ദ്ധനവ് ആശങ്കയിലാക്കുന്നുണ്ട്. എന്നാല്‍ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 2025 ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ദ്ധനവാണ് സ്വര്‍ണ വില കേരളത്തിലും വര്‍ദ്ധിക്കാന്‍ കാരണമായത്.

കഴിഞ്ഞ ദിവസം സ്വര്‍ണം ഔണ്‍സിന് അന്താരാഷ്ട്ര വില 2,657 ഡോളറിലെത്തിയിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ജോ ബൈഡന്‍ ചര്‍ച്ചകള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വില വര്‍ദ്ധിക്കാന്‍ കാരണമായത്. അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന അനശ്ചിതാവസ്ഥകള്‍ സ്വര്‍ണവില ഇനിയും ഉയരാന്‍ കാരണമാകുമെന്നാണ് വിലയിരുത്തലുകള്‍.

Latest Stories

അപ്പോ അതായിരുന്നു കാരണം; ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ സ്റ്റേറ്റ്മെന്റ് ഇറക്കി ലയണൽ മെസി; സംഭവം ഇങ്ങനെ

സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിനം, മുന്നേറ്റം തുടർന്ന് കണ്ണൂർ

നയപ്രഖ്യാപനത്തിന്റെ പേരില്‍ തെരുവില്‍ പോര്; ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് ഡിഎംകെ സമരം; ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷവും വിജയിയും; തമിഴ് തായ് വിവാദം കത്തുന്നു

'ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്'; സജി ചെറിയാന്റെ വാക്കുകൾ വമിപ്പിക്കുന്നത് വിക്ഷപ്പുക, വിമർശിച്ച് ദീപിക പത്രം

സൈബർ ആക്രമണ പരാതി; ഹണി റോസിന്റെ മൊഴി എടുത്തു, സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

കേരളത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകൾ; വനനിയമ ഭേതഗതിയുടെ ഭീകരത അറിയാൻ കിടക്കുന്നതെയുള്ളു: പി വി അൻവർ

എച്ച്എംപിവി പുതിയ വൈറസ് അല്ല; ജനങ്ങള്‍ ശാന്തരായിരിക്കണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; രാജ്യത്തോട് കേന്ദ്ര ആരോഗ്യമന്ത്രി

രോഹിതിന്റെയും വിരാടിന്റെയും മോശം ഫോമിൽ മുങ്ങി പോകുന്ന ഒരു താരമുണ്ട്, അവന് കളിക്കാൻ അറിയില്ല എന്ന് ഞാൻ പണ്ടേ പറഞ്ഞതാണ്"; തുറന്നടിച്ച് കെ ശ്രീകാന്ത്

പി വി അൻവർ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തം; പണക്കാടെത്തി സാദിഖലി തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും കാണും

തീർന്നിട്ടില്ല! ഇനിയുമുണ്ട്...;ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ, 5 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം