സ്വര്‍ണം വാങ്ങാന്‍ ഇത് നല്ലകാലമോ? അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ദിവസങ്ങള്‍ക്ക് ശേഷം വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്. സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഇന്ന് 10 രൂപ വര്‍ദ്ധിച്ച് ഗ്രാമിന് 7,365 രൂപയായി. ഇതോടെ പവന് 80രൂപ വര്‍ദ്ധിച്ച് 58,920 രൂപയിലെത്തി.

ഒക്ടോബര്‍ 31ന് ശേഷം സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയിരുന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപ വര്‍ദ്ധിച്ച് ഗ്രാമിന് 6070 രൂപയായി. അതേസമയം അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് ഔണ്‍സ് വില 2750 ഡോളറായിരുന്നു. എന്നാല്‍ ഇന്ന് സ്വര്‍ണത്തിന് വില ഇടിയുകയായിരുന്നു. 54 ഡോളറിന്റെ കുറവാണ് വിലയിലുണ്ടായത്. ഇതോടെ ഔണ്‍സ് വില 2736 ഡോളറായി കുറഞ്ഞു. ഒക്ടോബര്‍ 31ന് 2790 ഡോളറെന്ന റെക്കോര്‍ഡ് വിലയിലായിരുന്നു അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണം.

അമേരിക്കന്‍ തിരഞ്ഞെടുപ്പാണ് വിപണിയില്‍ സ്വര്‍ണവിലയ്ക്ക് തിരിച്ചടിയുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍. അതേസമയം ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേക്ക് വരുന്നതോടെ സ്വര്‍ണവില വീണ്ടും വര്‍ദ്ധിക്കുമെന്നാണ് നിക്ഷേപകരുടെ നിഗമനം.

Latest Stories

ആത്മഹത്യയെന്ന് അടുത്ത ബന്ധുക്കള്‍; മര്‍ദ്ദനമേറ്റ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; യുവാവിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

"മെസിയും, റൊണാൾഡോയും അവരുടെ അതേ ലെവലിൽ കാണുന്ന ഒരു താരമുണ്ട്"; അഭിപ്രായപ്പെട്ട് ലിവർപൂൾ പരിശീലകൻ

"സഞ്ജു സാംസൺ അല്ല പകരം എന്നെ രക്ഷിച്ചത് അദ്ദേഹമാണ്"; റിയാൻ പരാഗിന്റെ വാക്കുകൾ ഇങ്ങനെ

"ആർസിബി എന്നോട് ചെയ്തത് മനോഹരമായ പുറത്താക്കൽ ആയിരുന്നു"; സന്തോഷവാനായ ഗ്ലെൻ മാക്‌സ്‌വെൽ പറയുന്നത് ഇങ്ങനെ

ഭരണഘടന വെറുമൊരു പുസ്തകമല്ല, ഒരു ജീവിതരീതിയാണ്; ജാതി സെന്‍സസ് നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി

'തോറ്റ പ്രസിഡന്റിന്റെ' തിരിച്ചുവരവ്

"സോഷ്യൽ മീഡിയയിൽ വരുന്നതിനോട് പ്രതികരിക്കാൻ എനിക്കിപ്പോൾ സൗകര്യമില്ല"; തുറന്നടിച്ച് റയൽ മാഡ്രിഡ് പരിശീലകൻ

ചുവപ്പണിഞ്ഞ് അമേരിക്ക, ട്രംപിന്റെ 'വിജയഭേരി', 'തോറ്റ പ്രസിഡന്റിന്റെ' തിരിച്ചുവരവ്

ആ പെട്ടി ഇപ്പോഴും കൈയിലുണ്ട്; പെട്ടിയില്‍ പണമായിരുന്നെന്ന് തെളിയിച്ചാല്‍ പ്രചരണം അവസാനിപ്പിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

നന്ദി, ഒപ്പം നിന്നതിനും വിശ്വസിച്ചതിനും; ക്ലീന്‍ചിറ്റ് ലഭിച്ച ശേഷം പ്രതികരിച്ച് നിവിന്‍പോളി