നിങ്ങളുടെ വിദേശയാത്രയ്ക്ക് തടസം പണമാണോ? ആയിരം രൂപയ്ക്ക് വിദേശയാത്ര നടത്തിയാലോ; ഇന്ത്യക്കാരുടെ വിമാന യാത്രകള്‍ക്ക് ചിറക് മുളയ്ക്കുന്നു

ഒരിക്കലെങ്കിലും വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹമില്ലാത്തവരുണ്ടാകുമോ? വിദേശ യാത്രയ്ക്ക് നിങ്ങളുടെ തടസം എന്താണ്? പണം ആണ് നിങ്ങളുടെ വിദേശ യാത്രയ്ക്ക് തടസമെങ്കില്‍ അതിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒമാന്‍. ഇന്ത്യക്കാരുടെ വിദേശ യാത്രയ്ക്ക് ഒമാന്‍ ചിറകുകള്‍ നല്‍കുകയാണ്.

ഏറ്റവും കുറഞ്ഞ നിരക്കില്‍ ടൂറിസ്റ്റ് വിസ അനുവദിച്ചുകൊണ്ടാണ് ഒമാന്‍ ഇന്ത്യക്കാരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നത്. വിനോദ സഞ്ചാര മേഖല വിപുലീകരിക്കാന്‍ ലക്ഷ്യം വച്ച് ഒമാന്‍ ഇന്ത്യക്കാര്‍ക്ക് വെറും അഞ്ച് റിയാലിനാണ് വിസ അനുവദിച്ചിരിക്കുന്നത്. ഏകദേശം ആയിരം ഇന്ത്യന്‍ രൂപയാണ് പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസയുടെ ചെലവ്.

കൊച്ചിയില്‍ നിന്ന് വെറും രണ്ടര മണിക്കൂര്‍ മാത്രമാണ് ഒമാനിലേക്കുള്ള ദൂരം. കുറഞ്ഞ നിരക്കില്‍ താമസം, പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം തുടങ്ങിയവയാണ് ഒമാന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുന്നോട്ട് വയ്ക്കുന്ന മറ്റ് ആകര്‍ഷക ഘടകങ്ങള്‍. പദ്ധതിയുടെ ഭാഗമായി ഒമാന്‍ ടൂറിസം മന്ത്രാലയം ഇന്ത്യന്‍ നഗരങ്ങൡ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Read more

ചെന്നൈ, ബംഗളൂരു, മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലായിരുന്നു പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ഒമാനില്‍ നിന്നുള്ള 200ല്‍ ഏറെ ട്രാവല്‍ ആന്റ് ടൂറിസം സ്ഥാപനങ്ങളും പരിപാടിയുടെ ഭാഗമായിരുന്നു.