ഇലക്ട്രിക് വെഹിക്കിള്‍ യുഗം ഉടന്‍ അവസാനിക്കുമോ? സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളോ? അറിയേണ്ടതെല്ലാം

നിങ്ങള്‍ക്കും ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹമില്ലേ? അനുദിനം കാറുകളുടെ സാങ്കേതിക വിദ്യ വളരുന്ന കാലത്ത് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്‍ ഏതാണ്? ഒരു പെട്രോള്‍ എന്‍ജിന്‍ ആയാലോ? ഇപ്പോഴത്തെ പെട്രോള്‍ വിലയില്‍ ഒരു പെട്രോള്‍ കാര്‍? എന്നാല്‍ ഡീസല്‍ ആയാലോ? പത്ത് വര്‍ഷത്തില്‍ ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമായേക്കും. അങ്ങനെയെങ്കില്‍ ഇവി ആയാലോ?

ആകെ കണ്‍ഫ്യൂഷന്‍ ആയല്ലേ. നിലവില്‍ നമുക്ക് പെട്രോള്‍ മാത്രം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളില്ല. 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും ഉപയോഗിച്ചാണ് പെട്രോള്‍ ലഭിക്കുന്നത്. ഡീസലിലും സമാനമായ മാറ്റം വരാനിരിക്കുന്നു. 85 ശതമാനം എഥനോള്‍ ഉള്‍പ്പെടെയുള്ള മിശ്രിതം ഉള്‍പ്പെട്ടവയാണ് ഫ്‌ളക്‌സ് ഫ്യൂവലുകള്‍. ഇത്തരത്തില്‍ ഒന്നിലേറെ ഇന്ധനങ്ങളുടെ സംയുക്തങ്ങള്‍ ഉപയോഗിക്കുന്ന എന്‍ജിനുകളാണ് ഫ്‌ളക്‌സ് ഫ്യൂവല്‍ എന്‍ജിനുകള്‍ എന്നറിയപ്പെടുന്നത്.

ഇവയ്ക്ക് പുറമേ പെട്രോളിലും ഇലക്ട്രിക് പവറിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളും വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ വരാനിരിക്കുന്ന കാലത്ത് നാം ഏത് ഇന്ധനമാണ് തിരഞ്ഞെടുക്കേണ്ടത്. ഒറ്റവാക്കില്‍ ഇലക്ട്രിക് വാഹനങ്ങളെന്ന് പറയുന്നവര്‍ നിരവധിയാണ്.

അതിന് കാരണം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന സബ്‌സിഡി മുതല്‍ ഇന്ധന ചെലവില്‍ ഇവിയില്‍ നിന്ന് നേടാന്‍ സാധിക്കുന്ന സാമ്പത്തിക ലാഭം വരെയുണ്ട്. എന്നാല്‍ ഇവി നമുക്ക് പൂര്‍ണ്ണമായും ആശ്രയിക്കാവുന്ന വാഹനമാണോ? അല്ല എന്നാണ് ഉത്തരം. കാരണം ഇവിയില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക ലാഭം വരാനിരിക്കുന്ന ബാറ്ററി റീപ്ലേസ്‌മെന്റില്‍ നഷ്ടമാകും.

കൂടാതെ ഇവിയുടെ മെയിന്റനന്‍സ് ചാര്‍ജ്ജുകള്‍ എവിടെയും ചര്‍ച്ചയാകാറുമില്ല. ഇവയ്‌ക്കെല്ലാം പുറമേ ഇവിയ്ക്ക് നിലവില്‍ 5ശതനമാനം മാത്രം ജിഎസ്ടിയാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ജിഎസ്ടി 28 ശതമാനമാണ്.

ഇത് മാത്രമല്ല, ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തയും ചാര്‍ജ്ജ് ചെയ്യാനെടുക്കുന്ന സമയവും ഇവിയെ പൂര്‍ണ്ണമായി ആശ്രയിക്കാന്‍ സാധിക്കില്ലെന്നതിന്റെ തെളിവാണ്. കൂടാതെ ഇവിയ്ക്ക് നല്‍കി വരുന്ന സബ്‌സിഡി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ തന്നെ ഭിന്നാഭിപ്രായം രൂപപ്പെട്ട് കഴിഞ്ഞു. ഇവിയ്ക്ക് നല്‍കി വരുന്ന സബ്‌സിഡി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന സൂചിപ്പിക്കുന്നത്.

പരിസ്ഥിതി മലിനീകരണവും രാജ്യത്തിന്റെ വളര്‍ച്ചയും കണക്കിലെടുത്താണ് പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങളായി പരിശ്രമിക്കുന്നത്. എന്നാല്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുണ്ടോ?

ഇല്ല എന്നുതന്നെയാണ് അതിനുത്തരം. ഇനിയുള്ള കാലത്ത് ഫ്‌ളക്‌സ് ഫ്യുവല്‍ എന്‍ജിനുകളും ഹൈബ്രിഡ് ടെക്‌നോളജിയും ഉപയോഗിക്കുന്നതാണ് ഏറെ ഗുണകരമാകുകയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇവ പരിസ്ഥിതി പ്രശ്‌നങ്ങളെ ഒരു പരിധിവരെ കുറയ്ക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ലാഭവും പ്രദാനം ചെയ്യുന്നു.

പെട്രോളിലും ഇലക്ട്രിക് പവറിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളാണ് രാജ്യത്തിന്റെ പുരോഗതിയ്ക്ക് ആവശ്യം. പക്ഷേ അവിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടനീതി നാം കാണേണ്ടത്. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നിലവില്‍ 28 ശതമാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ജിഎസ്ടി. ഇതുകൂടാതെ സര്‍ചാര്‍ജ്ജുകളും സെസും ഉള്‍പ്പെടെ നികുതി 48 ശതമാനമാണ്.

അതായത് 10 ലക്ഷത്തിന്റെ വാഹനം വാങ്ങുന്നവര്‍ 4,80,000 രൂപ നികുതി ഇനത്തില്‍ നല്‍കണം. നികുതി ഇനത്തില്‍ തുടരുന്ന പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് രാജ്യത്ത് ഇടം കണ്ടെത്താനാകൂ. ഇതിലൂടെ മാത്രമേ വാഹനലോകത്ത് നാം നേരിടുന്ന പ്രതിസന്ധികള്‍ക്ക് അവസാനമുണ്ടാകൂവെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം