ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും നബാർഡും ധാരണാ പത്രത്തിൽ ഒപ്പുവച്ചു

കേരളത്തിലെ ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ഇസാഫ് സ്മോള് ഫിനാൻസ് ബാങ്കും നബാർഡും ധാരണാ പത്രത്തിൽ ഒപ്പുവച്ചു. കൃഷിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള് നിറവേറ്റുന്നതിനും അതുവഴി കര്ഷകര്ക്ക് ഈ മേഖലയില് നിന്നും മെച്ചപ്പെട്ട ഉപജീവന പ്രവര്ത്തനങ്ങള് കണ്ടെത്തുന്നതിനും, കൊമേഴ്സ്യൽ ഹോർട്ടികൾച്ചർ, അഗ്രി ക്ലിനിക്കുകൾ, കാർഷിക സംരംഭങ്ങൾ തുടങ്ങിയവയുടെ ഉന്നമനത്തിനുമാണ് കരാർ ഒപ്പുവച്ചത്.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സി.ഇ. യുമായ കെ. പോൾ തോമസ്, നബാർഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കെ.വി ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ നബാർഡ് ജനറൽ മാനേജർ ആർ ശങ്കർ നാരായണും ഇസാഫ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസും ഒപ്പുവെച്ച ധാരണാപത്രം കൈമാറുന്നു.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സി.ഇ. യുമായ കെ. പോൾ തോമസ്, നബാർഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കെ.വി ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ നബാർഡ് ജനറൽ മാനേജർ ആർ ശങ്കർ നാരായണും ഇസാഫ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസും ധാരണാപത്രത്തിൽ ഒപ്പുവച്ചു. നബാർഡുമായി സഹകരിച്ച് 1996 മുതൽ നിരവധി പദ്ധതികളാണ് ഇസാഫ് നടത്തി വരുന്നത്.

നബാർഡും ഇസാഫ് ബാങ്കും തമ്മിലുള്ള സഹകരണം ഗ്രാമീണ വിഭാഗങ്ങൾക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതിനും സുസ്ഥിരമായ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ്. സമൂഹത്തിലെ അനർഘ വിഭാഗത്തെ തുടക്കം മുതൽ പിന്തുണയ്ക്കുന്നതിൽ ഇസാഫ് ബാങ്ക് എന്നും മുൻപന്തിയിലാണ്. ഈ കരാറിലൂടെ നബാർഡും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും കേരളത്തിലെ ഗ്രാമീണ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കും എന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സി.ഇ.ഒ യുമായ കെ. പോൾ തോമസ് പറഞ്ഞു.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി