മുല്ലയ്ക്ക് പൊന്നും വില; കിലോയ്ക്ക് 4000 കടന്നു; ഉത്സവ സീസണില്‍ പൂക്കള്‍ പൊള്ളുന്നു

ഉത്സവ സീസണുകള്‍ ആരംഭിച്ചതോടെ മുല്ലപ്പൂ വില കുതിച്ചുയര്‍ന്നു. ഇന്നലെ മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ട് ഉയര്‍ന്ന ഗ്രേഡ് കിലോയ്ക്ക് 4000 രൂപക്കാണ് വിപണിയില്‍ വിറ്റുപോയത്. ശബരിമല മണ്ഡലകാല ആഘോഷങ്ങള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ കാര്‍ത്തിക ഉത്സവം കൂടി ആരംഭിച്ചതോടെ മുല്ലപ്പൂ വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു മുല്ലപ്പൂവിന്റെ വില. മധുര മാട്ടുതാവണി പൂവിപണിയില്‍ 4 ടണ്‍ പൂവ് വന്നിരുന്നതിനു പകരം ഒരു ടണ്‍ മാത്രമാണെത്തിയത്. ഇതിനൊപ്പം മറ്റു പൂക്കളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ജമന്തി കിലോയ്ക്ക് 50 രൂപയില്‍ നിന്ന് 150 രൂപയായും പിച്ചി 300ല്‍ നിന്ന് 800 രൂപയായും ഉയര്‍ന്നു. കനകാംബരത്തിന് അഞ്ചിരട്ടി വരെ വില വര്‍ദ്ധിച്ചിട്ടുണ്ട്. മകരസംക്രാന്തി ദിനം അടുക്കുമ്പോഴേയ്ക്കും പൂക്കളുടെ വില ഇനിയും കുതിച്ചുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്റെ ഹർജി ഹൈക്കോടതി തള്ളി

IPL 2025: അന്ന് നീ അവനെ പുച്ഛിച്ചു, ഇപ്പോൾ ഇയാൾക്കുള്ള അടിയാണ് ആ താരം നൽകുന്നത്; രോഹിത്തിനെതിരെ നവ്‌ജോത് സിംഗ് സിദ്ധു

‘കേന്ദ്രം ന്യൂനപക്ഷ വിഭാഗത്തെ ആക്രമിക്കുന്നു, വഖഫ് നിയമം മുനമ്പം പ്രശ്‌നം പരിഹരിക്കില്ല’; വിമർശിച്ച് എം എ ബേബി

ആണവ സുരക്ഷിതത്വത്തെ അപകടത്തിലാക്കുന്ന മോദി സര്‍ക്കാര്‍

IPL 2025: ഉള്ളത് പറയാമല്ലോ അത് എനിക്ക് ദഹിക്കാൻ പ്രയാസമായിരുന്നു, ആ വാർത്ത കേട്ടപ്പോൾ സങ്കടമായി; വെളിപ്പെടുത്തലുമായി മുഹമ്മദ് സിറാജ്

വിജയാഘോഷം 'തുടരും', ഖുറേഷിക്ക് പിന്നാലെ ഷണ്‍മുഖന്‍ വരുന്നു; റിലീസ് തിയതി പുറത്ത്

'എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്, അറസ്റ്റ് തടയണം'; കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

അമേരിക്കയുടെ തെക്കൻ, മിഡ്‌വെസ്റ്റ് മേഖലകളിൽ വീശിയടിച്ച് കൊടുങ്കാറ്റ്; 16 പേർ മരിച്ചു

കഷ്ടപ്പെട്ട് പടം ചെയ്തിട്ട് ഷോ ക്യാന്‍സല്‍ ആയപ്പോള്‍ വിഷമിച്ചു, വിജയിക്കില്ല എന്നാണ് വിചാരിച്ചിരുന്നത്; പ്രതിസന്ധികളെ കുറിച്ച് വിക്രം

'ഭാരത് മാതാ കീ ജയ്' വിളിക്കണം; ആർഎസ്എസ് ശാഖയിൽ പങ്കെടുക്കാൻ മുസ്ലിങ്ങൾക്ക് രണ്ട് നിബന്ധനകൾ വെച്ച് മോഹൻ ഭാഗവത്