ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം; ലാഭത്തില്‍ 36 ശതമാനം വര്‍ദ്ധന

ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 2025 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം. നികുതി കഴിച്ചുള്ള ലാഭം 232 കോടി രൂപയാണ്. മുന്‍ പാദത്തിലേതിനേക്കാള്‍ അറ്റാദായത്തില്‍ 11 ശതമാനവും നികുതി കഴിച്ചുള്ള ലാഭത്തില്‍ 36 ശതമാനവും വര്‍ദ്ധന രേഖപ്പെടുത്തി.

നിക്ഷേപ ബാങ്കിംഗില്‍ നികുതി കഴിച്ചുള്ള ലാഭം മുന്‍വര്‍ഷത്തെയപേക്ഷിച്ച് 51 ശതമാനം വര്‍ധനവുമായി 215 കോടി രൂപയിലെത്തി. സെപ്തംബര്‍ 30 ന് അവസാനിച്ച പാദത്തിലെ ലാഭം 142 കോടി രൂപയാണ്. സെപ്തംബര്‍ 30 ന് സമ്പത്ത്് 26 ശതമാനം വളര്‍ച്ചയുമായി 76,262 കോടി രൂപയായി ഉയര്‍ന്നു. 2023 സെപ്തംബര്‍ 30 ന് ഇത് 60,287 കോടി രൂപയായിരുന്നു. ഡിജിറ്റല്‍, ആസ്തി കൈകാര്യം ഒഴികെയുള്ള പ്രവര്‍ത്തനങ്ങളുടെ നികുതി കഴിച്ചുള്ള ലാഭം മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 78 ശതമാനം വര്‍ധിച്ച് 55 കോടി രൂപയായി ഉയര്‍ന്നു. റിസര്‍വ് ബാങ്ക് ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതിനെത്തുടര്‍ന്ന് ഓഹരികള്‍, കടപ്പത്രങ്ങള്‍ എന്നിവയുടെ പണയത്തില്‍ ഉടന്‍ വായ്പ നല്‍കുന്നുണ്ട്.

Latest Stories

'എക്‌സ്' ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി ഇലോണ്‍ മസ്‌ക്കെത്തി; ബ്ലെയര്‍ ഹൗസില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച; വമ്പന്‍ പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം

മോദി എന്റെ ഉറ്റസുഹൃത്ത്; ഭീകരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ്; ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിച്ചു; മൂന്നുപേര്‍ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ചാമ്പ്യൻസ് ട്രോഫി 2025: ഋഷബ് പന്ത് ബെഞ്ചിൽ ഇരിക്കട്ടെ, അതാണ് ഇപ്പോൾ നല്ലത്: ഗൗതം ഗംഭീർ

ട്രംപ് - മോദി കൂടിക്കാഴ്ച:അനധികൃത കുടിയേറ്റം ആരോപിച്ച് ഇന്ത്യക്കാരെ നാടുകടത്തിയതിൽ പ്രതിഷേധം അറിയിക്കുമോ?

അയാൾ ഒരു വലിയ സിഗ്നൽ തന്നിട്ടുണ്ട്; രാജകീയ തിരിച്ച് വരവിന് തയ്യാറെടുത്ത് ജസ്പ്രീത് ബുംറ

ഞാൻ മെസിയെ വീണ്ടും നേരിടാൻ തയ്യാർ, ആ മത്സരത്തിനായി കാത്തിരിക്കുന്നു: സെർജിയോ റാമോസ്

പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

റൊണാൾഡോ അദ്ദേഹത്തിന്റെ കരിയർ മികച്ചതാക്കാൻ വേണ്ടി മുടക്കിയ പണത്തിന് കൈയും കണക്കുമില്ല: മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത് നാളെ താപനില സാധാരണയെക്കാള്‍ ഉയരാന്‍ സാധ്യത; ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്